ഇന്ത്യയുടെ പൗരത്വം തങ്ങൾക്കാവശ്യമില്ലെന്ന് പാകിസ്ഥാനിലെ ഹിന്ദു സമൂഹം. ഇന്ത്യയിൽ ദേശീയപൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നത് വിദേശമാധ്യമങ്ങളിൽ പ്രധാന വാർത്തകളായി നിറഞ്ഞുനിൽക്കുമ്പോഴാണു പാകിസ്ഥാനിലെ ഹിന്ദു സമൂഹം പ്രതികരണവുമായി രംഗത്തുവരുന്നത്

ഇന്ത്യ ഇപ്പോൾ പാസ്സാക്കിയിരിക്കുന്ന നിയമം ഹിന്ദുക്കളുടെ സനാതനധർമ്മത്തിനെതിരാണു. അങ്ങനെയുള്ള ഒരു നിയമത്തെ തങ്ങൾ അനുകൂലിക്കുന്നില്ലെന്ന് പാകിസ്ഥാൻ ഹിന്ദുസമൂഹത്തെ പ്രതിനിധീകരിച്ച് ദിലീപ് കുമാർ ഗൾഫ് ന്യൂസിനോട് പറഞ്ഞു. ഇന്ത്യയിലെ പുതിയ നിയമം ഹിന്ദുധർമ്മവ്യവസ്ഥകൾക്കെതിരാണു. സനാതനധർമ്മത്തിൽ ഒരു മതത്തോടോ ജാതിയോടോ വിവേചനം പുലർത്താൻ പാടില്ല എന്നാണു അനുശാസിക്കുന്നത്. ഈ നിയമം ഹിന്ദു മതത്തിലെ ധർമ്മവ്യവസ്ഥകളെയെല്ലാം ലംഘിക്കുന്നതാണെന്നും ദിലീപ് കുമാർ പറഞ്ഞു.

ഒരു മനുഷ്യനെന്ന നിലയിൽ ഒരു ഹിന്ദുവും ഒരു മതത്തോടും വിവേചനം പുലർത്താൻ പാടില്ല. യഥാർഥഹിന്ദുവിനു എല്ലാ മതങ്ങളും ഒരുപോലെയാണു. അതാണു ഹിന്ദുമതം പഠിപ്പിക്കുന്നത്. ഇന്ത്യയിലെ മുസ്ലിങ്ങൾ ഭീകരമായ പ്രതിസന്ധി നേരിടുകയാണു. തങ്ങൾക്കുവേണ്ടിയാണു ഇത്തരമൊരു നിയമമുണ്ടാക്കിയതെങ്കിൽ അത് പാകിസ്ഥാനിലെ ഹിന്ദുസമൂഹം നിരസിക്കുകയാണെന്നും ദിലീപ് കുമാർ കൂട്ടിച്ചേർത്തു

പൗരത്വഭേദഗതി നിയമത്തിനെതിരെ പാകിസ്ഥാനിലെ ക്രിസ്ത്യൻ സമൂഹവും പ്രസ്താവനയുമായി രംഗത്തുവന്നിരുന്നു. ഇന്ത്യയിൽ പാസ്സാക്കിയ പൗരത്വഭേദഗതി നിയമത്തെത്തുടർന്ന് അഭയാർഥിയായി ഇന്ത്യയിലെത്താൻ തങ്ങളില്ലെന്ന് റവറൻ്റ് ജോൺ ഖ്വാദിർ വെളിപ്പെടുത്തി. മോദി നടപ്പാക്കിയ ഈ നിയമം ഒരിക്കലും ന്യൂനപക്ഷങ്ങൾക്ക് അനുകൂലമാണെന്ന് വിശ്വസിക്കുന്നില്ല. ഇത് എല്ലാം മനുഷ്യാവകാശങ്ങളെയും ലംഘിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

കഴിഞ്ഞ ദിവസം പാകിസ്ഥാൻ  ഹിന്ദു കൗൺസിൽ രക്ഷാധികാരി രാജാ അസാർ മംഗലാനി  ഇന്ത്യയുടെ വാഗ്ദാനം നിരസിച്ചു രംഗത്തെത്തിയിരുന്നു. പാകിസ്ഥാനിൽ യാതൊരു തരത്തിലുള്ള മതവിവേചനവുമില്ലെന്നും ഇന്ത്യയിൽ പാസ്സാക്കിയ ഈ നിയമം ഇന്ത്യൻ പൗരന്മാരെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

മംഗലാനി തുടരുന്നു : ഇന്ത്യയിലെ പുതിയ നിയമം തങ്ങൾക്കുവേണ്ടിയാണെങ്കിൽ ഹിന്ദു സമൂഹത്തിനു അതാവശ്യമില്ലെന്ന് നരേന്ദ്ര മോദി മനസ്സിലാക്കണം. പാകിസ്ഥാനിലെ മുഴുവൻ ഹിന്ദു സമൂഹവും ഇന്ത്യയിലെ ഈ പൗരത്വ ഭേദഗതി നിയമത്തെ തള്ളിക്കളയുകയാണു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

 

Read Also  പൗരത്വ ബില്ലിലൂടെ ഒഴുകുന്നത് വർഗ്ഗീയവിഷം ; പി കെ സി പവിത്രൻ എഴുതുന്നു

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here