Saturday, May 30

ദക്ഷിണാഫ്രിക്കയെ 203 റൺസിനു തകർത്ത് ഇന്ത്യ ; ഷമിയും ജഡേജയും തിളങ്ങി

വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യക്ക് ഉജ്വലജയം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 203 റണ്‍സിനാണു എതിരാളികളെ തച്ചുതകർത്തത്. അഞ്ചു വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും നാല് വിക്കറ്റെടുത്ത ജഡേജയും ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരെ എറിഞ്ഞിടുകയായിരുന്നു. 395 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്‌സില്‍ 191 റണ്‍സിന് പുറത്തായി.

ഇന്ത്യയുടെ പേസർമാരുടെ ബോളുകൾക്ക് മുന്നിൽ പതറിയതോടെ രണ്ടാം ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്ക 191 റണ്‍സിന് പുറത്തായി. സമനില പിടിക്കാം എന്ന പ്രതീക്ഷയില്‍ അഞ്ചാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്കയുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചത് ഷമിയും ജഡേജയും കൂടിയാണ്. ഷമി അഞ്ച് വിക്കറ്റ് നേട്ടത്തിലേക്ക് എത്തി ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിലെ ഹീറോയാവുന്ന പതിവ് ആവര്‍ത്തിച്ചു.

ജഡേജ മികച്ച പ്രകടനമാണു കാഴ്ച വെച്ചത്. നാല് വിക്കറ്റു വീഴ്ത്തി ദക്ഷിണാഫ്രിക്കയുടെ തോൽ വി ഉറപ്പിച്ചു. ഒരു വിക്കറ്റ് നഷ്ടത്തില്‍ അഞ്ചാം ദിനം കളി പുനഃരാരംഭിച്ച സൗത്ത് ആഫ്രിക്കയുടെ ഏഴ് വിക്കറ്റുകളാണ് ആദ്യ സെഷനില്‍ തന്നെ ഇന്ത്യ വീഴ്ത്തിയത്. ആദ്യ സെഷനില്‍ തന്നെ ഇന്ത്യ ജയം പിടിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ മുത്തുസാമിയും പിഡറ്റും ഒന്‍പതാം വിക്കറ്റില്‍ നിലയുറപ്പിച്ചപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പണിപ്പെട്ടു. 107 പന്തില്‍ നിന്നാണ് പിഡ്റ്റ് 56 റണ്‍സ് നേടിയത്. 9 ബൗണ്ടറിയും 1 സിക്‌സും പിഡ്റ്റ് ഉയർത്തിയിരുന്നു

അവസാനദിനമായ ഇന്ന് അശ്വിനായിരുന്നു ബ്രുയ്‌നെ പവലിയനിലേക്ക് മടക്കിയത്. പിന്നാലെ ബവുമയെ പുറത്താക്കി ഷമിയുടെ പ്രകടനം തുടങ്ങി. തകര്‍പ്പന്‍ ഡെലിവറികളിലൂടെ ഡുപ്ലസിസിനേയും, ഡികോക്കിനേയും അടുപ്പിച്ച് ഷമി ബൗള്‍ഡ് ചെയ്തു. ഷമിക്ക് പിന്നാലെ ജഡേജയുടെ ഊഴമെത്തി. ഒരു ഓവറില്‍ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തിയായിരുന്നു ജഡേജയുടെ പ്രഹരം. മര്‍ക്രം, കേശവ് മഹാരാഷ്, ഫിലാന്‍ഡര്‍ എന്നിവരാണ് ജഡേജയുടെ ഇരയായത്. 49 റണ്‍സ് എടുത്ത മുത്തുസാമിയാണ് അവരുടെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. 

Read Also  പ്രതിപക്ഷ നേതാവിന് മന്ത്രി സ്ഥാനം; സ്ത്രീ പുരുഷാനുപാതത്തിൽ തുല്യത; വ്യത്യസ്തമാണ് ഈ സർക്കാർ

Leave a Reply

Your email address will not be published.