Monday, January 24

2000, 500, 200 ഇന്ത്യന്‍ നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം

ഇന്ത്യയുടെ 2000, 500, 200 രൂപാ നോട്ടുകളെ നിരോധിച്ചുകൊണ്ട് നേപ്പാള്‍ ഗവണ്മെന്‍റ് പ്രഖ്യാപനം ഇറക്കി. വിവരവകുപ്പ് മന്ത്രി ഗോകുല്‍ ബസ്കോട്ടയാണ് ക്യാബിനറ്റ് തീരുമാനം വ്യാഴാഴ്ച പുറത്ത് വിട്ടത്.

2016ല്‍ ഇന്ത്യാ ഗവണ്മെന്‍റ്  നോട്ട് നിരോധനം നടപ്പാക്കുകയും പുതിയ നോട്ടുകള്‍ പുറത്തിറക്കുകയും ചെയ്തെങ്കിലും നേപ്പാള്‍ ഗവണ്മെന്‍റ് ഇതുവരെ തീരുമാനം ഒന്നും എടുത്തിരുന്നില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി പുതിയ ഇന്ത്യന്‍ നോട്ടുകള്‍ നേപ്പാളില്‍ പ്രചാരത്തിലുമായിരുന്നു. പുതിയ തീരുമാനം ഇന്ത്യയില്‍ പണിയെടുക്കുന്ന നേപ്പാളി തൊഴിലാളികളെയാണ് കൂടുതല്‍ ബാധകമാവുക. അതുപോലെ ഇന്ത്യയില്‍ നിന്നും നേപ്പാളിലേക്ക് വിനോദയാത്ര പേകുന്ന ചെറുകിട, ഇടത്തരം വിനോദസ‍ഞ്ചാരികളെയും ബാധിക്കും.

Spread the love
Read Also  നോട്ട് നിരോധനം അഞ്ച് ആണ്ട് പിന്നിടുമ്പോൾ ; സെമീർ പാറക്കൽ എഴുതുന്നു

Leave a Reply