Friday, July 30

ഇന്ത്യൻ മുസ്ലീങ്ങളെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ഇന്ത്യൻ മുസ്ലീങ്ങളെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. സംഗത് സിങ്ങ് ചൗഹാന്‍ എന്നയാളാണ് വിദ്വേഷ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ജസ്റ്റിസ് ആര്‍എഫ് നരിമാനും വിനീത് സാരനും ചേര്‍ന്ന ബെഞ്ച് വാദം പോലും കേൾക്കാതെ ഹർജി തള്ളി.

കേസ് പരിഗണിക്കവേ ജസ്റ്റിസ് നരിമാന്‍ ആദ്യം ഹര്‍ജിക്കാരന്റെ അഭിഭാഷകനോട് ഹര്‍ജി ഉറക്കെ വായിക്കാനാവശ്യപ്പെട്ടു. ഹര്‍ജി വായിച്ചു കേട്ടതിന് ശേഷം ഇതില്‍ ശരിക്കും വാദിക്കാന്‍ താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ജസ്റ്റിസ് നരിമാന്‍ അഭിഭാഷകനോട് ചോദിച്ചു. ഉണ്ടെങ്കില്‍ കേള്‍ക്കാമെന്നും പക്ഷേ താങ്കള്‍ക്ക് എതിരെ നടപടിയുണ്ടാകമെന്നും വ്യക്തമാക്കിയായിരുന്നു ജസ്റ്റിസ് നരിമാന്റെ ചോദ്യം. തുടര്‍ന്ന് വേണ്ട എന്ന് പറഞ്ഞ് അഭിഭാഷകന്‍ പിന്മാറുകയും ഹര്‍ജി തള്ളുകയുമായിരുന്നു.

ബിജെപി അധികാരത്തിൽ വന്നതിന് ശേഷം കേന്ദ്ര സർക്കാരിനെതിരെയോ നരേന്ദ്രമോദിക്കെതിരെയോ വിമർശനങ്ങൾ ഉന്നയിക്കുന്നവരെ എല്ലാവരെയെയും രാജ്യദ്രോഹികൾ ആണെന്നും പാക്കിസ്ഥാനിലേക്ക് പോകണമെന്നുമുള്ള നിരന്തര ഭീഷണികൾ നിലനിൽക്കുമ്പോഴാണ് ഹർജിയുമായി ഒരാൾ സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാരിനെതിരെ സംസാരിക്കുന്നവരെ പാക്കിസ്ഥാനിലേക്ക് വിടണമെന്ന് ബിജെപി സാമാജികർ ഉൾപ്പെടെയാണ് മുൻപ് നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്. രാജ്യത്ത് വെറുപ്പും വിടെവെഷവും സൃഷ്ടിച്ചതിന്റെ ഫലമായാണ് ഇത്തരത്തിൽ ഒരു ഹർജി എന്നാണ് സാമൂഹിക നിരീക്ഷകർ വിലയിരുത്തുന്നത്.

Spread the love
Read Also  ന്യൂനപക്ഷത്തിന്റെ നിർവചനവും മാനദണ്ഡവും പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് കോടതിയിൽ