Thursday, January 20

ഇന്ത്യയുടെ എണ്ണക്കപ്പല്‍ ഒമാന്‍ കടലില്‍ കത്തി മൂന്നു ജീവനക്കാരെ കാണാനില്ല

ഇന്ത്യയുടെ എണ്ണക്കപ്പല്‍ ഒമാന്‍ തീരത്ത് കത്തി. മൂന്ന് ജീവനക്കാരെ കാണാനില്ല. എംറ്റി ദേശ് വൈഭവ് എന്ന എണ്ണക്കപ്പലാണ് ചൊവ്വാഴ്ച ഒമാന്‍ കടലില്‍ കത്തിയതെന്ന് ഇന്ത്യന്‍ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ അറിയിച്ചു. യു.എ.ഇയുടെ കിഴക്കന്‍ തീരമായ ഫുജൈറയിലേക്ക് പോയ കപ്പലാണ് കത്തിയത്.

പൊള്ളലേറ്റ ഒരു ജിവനക്കാരനെ ഹെലികോപ്ടറില്‍ രക്ഷ പെടുത്തി. ഒമാന്‍ നേവിയും മറ്റ് കപ്പലുകളുമാണ് തീപിടിത്തത്തിന് കാരണമെന്ന് ഇന്ത്യന്‍ അധികൃതര്‍ കുറ്റപ്പെടുത്തി. കാണാതായവരെ പറ്റിയുള്ള വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല

Spread the love