Sunday, September 20

നരേന്ദ്രമോദിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഫ്രഞ്ച് സുരക്ഷാ വിദഗ്ധൻ എലിയറ്റ് ആന്‍ഡേഴ്സണ്‍

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെബ്‌സൈറ്റ് narendramodi.in ഹാക്ക് ചെയ്യപ്പെട്ടതായി ഫ്രഞ്ച് സുരക്ഷാ വിദഗ്ധൻ എലിയറ്റ് ആന്‍ഡേഴ്സണ്‍. ട്വിറ്ററിലൂടെയാണ് ആൻഡേഴ്സൺ ഇക്കാര്യം വെളിപ്പെടുത്തിയത്. വെബ്‌സൈറ്റിൽ തന്റെ ട്വിറ്റർ ഐഡിയായ @fs0c131y പ്രത്യക്ഷപെട്ടതുമായി ബന്ധപ്പെട്ടാണ് ആന്‍ഡേഴ്സണ്‍ സൈറ്റിലെ വിവരങ്ങൾ ചോർത്തിയിട്ടുണ്ടാകാമെന്ന് അറിയിച്ചത്. ഹാക്കെർ .txt ഫയൽ തന്റെ പേരിൽ അപ്ലോഡ് ചെയ്യുകയായിരുന്നുവെന്നും സൈറ്റിലെ മുഴുവൻ ഡാറ്റകളും ഹാക്കർ ചോർത്തിയിട്ടുണ്ടെന്നും അറിയിക്കുകയായിരുന്നു.

തന്റെ ഭാഗത്ത് നിന്ന് സഹായം ആവശ്യമുണ്ടെങ്കിൽ സ്വകാര്യമായി തന്നെ ബന്ധപ്പെടാൻ നരേന്ദ്രമോദിയെ ട്വിറ്ററിൽ ആൻഡേഴ്സൺ മെൻഷൻ ചെയ്തു. എന്നാൽ ട്വിറ്ററിൽ ആന്‍ഡേഴ്സണ്‍ തന്നെയാണോ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്ന ചോദ്യം ഉയർന്നപ്പോൾ താൻ അത്തരത്തിൽ ഒരു മണ്ടൻ അല്ലെന്നും തന്റെ ആവശ്യപ്രകാരം ഹാക്കർ സൈറ്റിൽ നിന്നും തന്റെ പേര് നീക്കം ചെയ്തുവെന്നും പറഞ്ഞു. വെബ്‌സൈറ്റിന് പിന്നിലുള്ള ടീം താനുമായി ബന്ധപ്പെട്ടുവെന്നും പ്രശ്നം പരിഹരിച്ചുവെന്നും ഏറ്റവും ഒടുവിൽ ആൻഡേഴ്സൺ ട്വീറ്റ് ചെയ്തു.

നേരത്തെ നരേന്ദ്രമോദിയുടെ നമോ ആപ്പ് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നുവെന്നതും ആധാർ സുരക്ഷിതമല്ലെന്നും പുറത്ത് വിട്ടത് ആന്‍ഡേഴ്സണ്‍ ആയിരുന്നു. ആധാർ സുരക്ഷിതമല്ലെങ്കിൽ തന്റെ വ്യക്തിഗത വിവരങ്ങൾ പുറത്ത് വിടാൻ പറഞ്ഞ ട്രായി തലവൻ ആർ. എസ്. ശർമ്മയുടെ ബാങ്ക് അക്കൗണ്ട് രേഖകൾ ഉൾപ്പടെയുള്ള കാര്യങ്ങൾ ആന്‍ഡേഴ്സണ്‍ പുറത്ത് വിട്ടിരുന്നു. യോഗാചാര്യൻ എന്നറിയപ്പെടുന്ന പതഞ്‌ജലി സ്ഥാപകൻ ബാബാ രാംദേവ് വാട്ട്സ് ആപ്പിനെ പ്രതിരോധിക്കാൻ പതഞ്ജലിയുടെ സ്വദേശി മെസ്സേജ് ആപ്പായ കുമ്പോ പുറത്തിറക്കിയെങ്കിലും ആന്‍ഡേഴ്സണ്‍ ഉൾപ്പടെയുള്ള ഹാക്കർമാർ സുരക്ഷാ വീഴ്ച്ച ചൂണ്ടിക്കാണിക്കുകയായിരുന്നു. ഉപഭോക്താക്കൾ അറിയാതെ ഫോണിൽ ആധാർ ഹെല്പ് ലൈൻ നമ്പർ സേവ് ചെയ്തിട്ടുണ്ടെന്നുള്ളതുൾപ്പടെ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത് ആന്‍ഡേഴ്സണ്‍ ആയിരുന്നു.

Spread the love
Read Also  10,000 രൂപ വീതം അക്കൗണ്ടിൽ; വോട്ടിന് കോഴയെന്ന് സംശയം

Leave a Reply