Wednesday, January 19

22 വർഷത്തിലധികമായി ആമസോൺ വനാന്തരങ്ങളിൽ ഏകാംഗ ജീവിതം നയിക്കുന്ന ഒരാൾ

22 വർഷത്തിലധികമായി ആമസോൺ വനാന്തരങ്ങളിൽ ഏകാംഗ ജീവിതം നയിക്കുന്ന ഒരാളെക്കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ട് ബ്രസീലിലെ ഇന്ത്യന്‍ ഫൗണ്ടേഷന്‍. ആമസോണ്‍ മഴക്കാടുകളിലാണ് ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഈ മനുഷ്യന്‍ ജീവിക്കുന്നത്. 1996 മുതല്‍ സംഘടന ഇയാളെ നിരീക്ഷിച്ചുവരികയാണ്. എന്നാൽ ഇയാൾ ഏത് വിഭാഗത്തിൽ പെട്ട മനുഷ്യനാണെന്നോ, എങ്ങനെയാണ് ഇവിടെ കഴിയുന്നതെന്നോ മറ്റാരെങ്കിലും കൂട്ടിനുണ്ടോ തുടങ്ങിയ യാതൊരു വിവരങ്ങളും ലഭ്യമല്ല. തീർത്തും ദുരുഹമായ രീതിയിലാണ് ഇയാളുടെ ജീവിതമെന്നാണ് ഇന്ത്യൻ ഫൌണ്ടേഷൻ പറയുന്നത്.

2018 മെയ് മാസം വരെ ഇയാളെ വനത്തിൽ കണ്ടാതായും സംഘടനാ പറയുന്നു. ഇയാൾ കട്ടിൽ മരം മുറിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സംഘടനാ പുറത്ത് വിട്ടിരിക്കുന്നത്. വനസമ്പത്തു തേടി പുറത്തുനിന്നെത്തുന്നവര്‍ ആ ഗോത്രത്തിലെ മറ്റ് അംഗങ്ങളെ കൊന്നൊടുക്കിയതാവാമെന്നാണ് ഇന്ത്യന്‍ ഫൗണ്ടേഷന്‍ അധികൃതര്‍ പറയുന്നത്. അത്തരത്തിൽ ആക്രമണത്തിനിരയായ ഏതെങ്കിലും ഗോത്രവിഭാഗത്തിൽ അവശേഷിക്കുന്ന ഒരാളായിരിക്കും ഇയാൾ എന്നാണ് സംഘടനാ കരുതുന്നത്. കഴിഞ്ഞ വർഷം മാത്രം ഇത്തരത്തിൽ 71 പേര് ഔദ്യോഗിക കണക്ക് പ്രകാരം കൊല്ലപ്പെട്ടിട്ടുണ്ടെന്നു ബ്രസീൽ അധികൃതർ പറയുന്നു.

Spread the love
Read Also  ട്രമ്പിന്റെ നാല് വര്‍ഷക്കാലം സമ്പന്നര്‍ക്ക് സുവര്‍ണ കാലം