ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ സംഘർഷത്തെ തുടർന്ന് ആറു പേരെ മുതിർന്ന സൈനികൻ വെടിവെച്ചു കൊലപ്പെടുത്തി. ഇതിൽ ഒരു മലയാളിയും വെടിയേറ്റ് മരിച്ചതായി വിവരം ലഭിച്ചു. പേരാമ്പ്ര സ്വദേശി ബിജേഷാണു മരിച്ചത്. തിരുവനന്തപുരം സ്വദേശിയായ ഉല്ലാസിനു വെടിവെയ്പിൽ പരിക്കേറ്റു. ജവാനായ മസ്ദുൾ റഹ്മാനാണു വെടിയുതിർത്തത്. വെടിവെച്ചശേഷം ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു.

ഡ്യൂട്ടി സമയത്തെക്കുറിച്ചുള്ള തർക്കത്തെ തുടർന്ന് സൈനികർ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെയാണു ഒരു സൈനികന്‍ ആറ് സഹപ്രവര്‍ത്തകരെ വെടിവെച്ചുകൊന്നത്. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലാണ് സംഭവം. ഐടിബിപി ജവാന്റെ വെടിവെപ്പില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

ഛത്തീസ്ഗഡ് നാരായണ്‍പൂരിലെ ഐടിബിപിയുടെ 54-ാം ബറ്റാലിയന്റെ കദേനാര്‍ ക്യാമ്പിലാണ് സംഘർഷമുണ്ടായത്. തര്‍ക്കത്തിനിടെ ഒരു ജവാന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

ആദ്യം വെടിയുതിര്‍ത്ത ജവാനെയും വെടിവെച്ച് കൊന്നു. പരിക്കേറ്റവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായി നാരായണ്‍പൂര്‍ എസ്.പി മോഹിത് ഗാര്‍ഗ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഐടിബിപി ഉന്നതതല  അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  സൈനികർക്ക് ലൈംഗിക അടിമകളെ നൽകുന്നു ; ജപ്പാൻ സേന പ്രതിരോധത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here