Saturday, January 29

ഇന്തോനേഷ്യയിൽ സുനാമിയിലും ഭൂകമ്പത്തിലും മരണം ആയിരം കവിയുമെന്നു റിപ്പോര്‍ട്ടുകള്‍

ഇന്തോനേഷ്യയിൽ കഴിഞ്ഞ ദിവസമുണ്ടായ സുനാമിയിലും ഭൂകമ്പത്തിലും മരിച്ചവരുടെ എണ്ണം ഔദ്യോഗീകകണക്കുകള്‍ പ്രകാരം 832 കവിഞ്ഞു. മരണസംഖ്യ ഇനിയും ഉയര്‍ന്നെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുലൈവാസി ദ്വീപും പരിസര സ്ഥലങ്ങളും ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന വലിയ പ്രദേശം ആണെന്നും ഇതിനാല്‍ തന്നെ മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. തകര്‍ന്ന കെട്ടിടങ്ങളില്‍ പെട്ടവരെ ഉള്‍പ്പടെയുള്ളവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

റിക്​ടർ ​സ്​കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ്​ ഇന്തോനേഷ്യയിൽ ഉണ്ടായത്​. ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയിൽ കടൽത്തീരകൾ 20 മീറ്റർ വരെ ഉയർന്നിരുന്നു. കെട്ടിടങ്ങള്‍ക്കടിയില്‍പെട്ട മൃതദേഹങ്ങള്‍ ഇനിയും കണ്ടെടുക്കാന്‍ ഉണ്ടെന്നതും, തകര്‍ന്ന കെട്ടിട അവശിഷ്ട്ടങ്ങള്‍, വെള്ളം എന്നിവ പൂര്‍ണ്ണമായും നീക്കം ചെയതിട്ടില്ലത്തതും അപകടത്തിന്‍റെ വ്യാപ്തി കൂട്ടുമെന്നാണ് സൂചിപ്പിക്കുന്നത്.

Spread the love
Read Also  ഇൻഡോനേഷ്യയിൽ ഭൂകമ്പത്തെ തടുർന്ന് തീരത്തെ വിഴുങ്ങിയ സുനാമി; വീഡിയോ

Leave a Reply