മലയാളത്തിൻ്റെ പ്രിയനടൻ ഇന്ദ്രൻസിനു വീണ്ടും പുരസ്കാരം. സിംഗപ്പൂരില്‍ നടന്ന സൗത്ത് എഷ്യന്‍ ഫിലിം ഫെസ്റ്റിവലില് മികച്ച നടനുള്ള പുരസ്‌ക്കാരത്തിനാണു ഇന്ദ്രന്‍സ് അര്‍ഹനായിരിക്കുന്നത്

വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. ഷാങ്ഹായി ചലച്ചിത്രമേളയ്ക്ക് ശേഷം ചിത്രത്തിന് ലഭിക്കും അന്താരാഷ്ട്ര പുരസ്‌കാരമാണിത്. ഡോ. ബിജുവാണു വെയിൽ മരങ്ങളുടെ സംവിധായകൻ. കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥ പറയുന്ന വെയില്‍മരങ്ങള്‍ക്ക് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാര്‍ഡാണ് ലഭിച്ചത്.

കച്ചവടസിനിമയിലൂടെ കോമഡി റോളുകൾ മാത്രം കൈകാര്യം ചെയ്തിരുന്ന ഇന്ദ്രൻസ് എം പി സുകുമാരൻ നായരുടെ രാമാനം എന്ന ചിത്രത്തിലൂടെയാണു ആദ്യം ശ്രദ്ധേയമായ വേഷത്തിലേക്ക് വരുന്നത്. തുടർന്ന് മികച്ച ചിത്രങ്ങളിൽ ഗൗരവമുള്ള വേഷങ്ങൾ ഇന്ദ്രൻസിനെ തേടിയെത്തി. മനു സംവിധാനം ചെയ്ത മൺറോ തുരുത്തിലും നായകതുല്യമായ റോൾ കൈകാര്യം ചെയ്തിരുന്നു

ഡോ. ബിജു ഹിമാചല്‍പ്രദേശ്, കൊല്ലം ജില്ലയിലെ മൺറോ തുരുത്ത് എന്നിവിടങ്ങളിലെ വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷം കൊണ്ടാണ് വെയില്‍മരങ്ങള്‍ ചിത്രീകരിച്ചത്. ഇന്ദ്രന്‍സ്, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍,അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ്, എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. എം.ജെ രാധാകൃഷ്ണനാണ് വെയില്‍മരങ്ങളുടെ ക്യാമറയ്ക്ക് പിന്നില്‍. ബിജിബാലാണ് സംഗീതം.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  മാപ്പിളപ്പാട്ടു ഗായകൻ എം കുഞ്ഞിമൂസ വിടവാങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here