പാക്കിസ്ഥാൻ ഖനന കമ്പിനിയ്ക്ക് 40,000 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് അന്താരാഷ്ട്ര കോടതി. തങ്ങളുമായുണ്ടാക്കിയ കരാറിനുവിരുദ്ധമായി ഖനാനുമതി നിഷേധിച്ചതിനെതിരേ വിദേശക്കമ്പനി നൽകിയ ഹർജിയിലാണ് നടപടി. ഖനനക്കന്പനിക്ക് പാകിസ്താൻ 597.6 കോടി ഡോളർ (ഏകദേശം 40,894 കോടിരൂപ) നഷ്ടപരിഹാരം നൽകണമെന്നാണ് ലോകബാങ്കിനുകീഴിലുള്ള തർക്കപരിഹാരക്കോടതിയുടെ വിധി. 408 കോടി ഡോളർ പിഴത്തുകയും 187 കോടി ഡോളർ പലിശയുമാണ്.

ചിലി-കാനഡ സംയുക്തസംരംഭമായ ടെത്യാൻ കോപ്പർ കമ്പനിയാണ് രാജ്യാന്തരക്കോടതിയെ സമീപിച്ചത്. ബലൂചിസ്താനിലെ രേകോ ദിഖിൽ ഖനനത്തിനായി കരാർ ഒപ്പുവെച്ച കമ്പനി പ്രാരംഭപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകവേയാണ് പ്രവിശ്യാസർക്കാർ അനുമതിനിഷേധിച്ചത്. ഇറാൻ-അഫ്ഗാനിസ്താൻ അതിർത്തിയിലുള്ള ഇവിടം സ്വർണത്തിന്റെയും ചെമ്പിന്റെയും വൻനിക്ഷേപമുള്ള പ്രദേശമാണ്. പ്രവിശ്യാസർക്കാർ തീരുമാനത്തിനെതിരേ കമ്പനി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധി കിട്ടിയില്ല. തുടർന്നാണ് രാജ്യാന്തര തർക്കപരിഹാരക്കോടതിയെ സമീപിച്ചത്.

സാമ്പത്തികപ്രതിസന്ധി രൂക്ഷമായ പാകിസ്താന് അന്താരാഷ്ട്ര തർക്കപരിഹാരക്കോടതി വിധി കനത്ത ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. സാമ്പത്തികപ്രതിസന്ധി പരിഹരിക്കാൻ ലോകബാങ്ക് പാകിസ്താന് 600 കോടി ഡോളറിന്റെ സഹായം നൽകാൻ തയ്യാറായിരിക്കെയാണ് തിരിച്ചടിയായി പുതിയ വിധി. നിലവിലെ സാഹചര്യത്തിൽ ഇത്രവലിയ തുക നഷ്ടപരിഹാരം നൽകുക പാകിസ്താനു പ്രയാസമാകും.

സർക്കാരിന് വൻ സാമ്പത്തികബാധ്യത വരുത്തിയതിന്റെ ഉത്തരവാദികളെ കണ്ടെത്താൻ പ്രത്യേക കമ്മിഷനെ നിയമിക്കാൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ ഉത്തരവിട്ടിട്ടുണ്ട്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  If a war takes place, it will not be in my or Narendra Modi's control, We are ready to talk: Imran Khan

LEAVE A REPLY

Please enter your comment!
Please enter your name here