ഹൈദരാബാദിൽ നിന്നുള്ള   സായി ബാലാജിയാണിപ്പോൾ ജെ എൻ യു സ്റ്റുഡൻ്റ്സ് യൂണിയൻ പ്രസിഡൻ്റ്. മുഖവുരകളില്ലാതെ പറഞ്ഞാൽ ഇന്ത്യൻ ക്യാമ്പസുകളിൽ ഇപ്പോഴും ജെ എൻ യു വിനു ഒരു പ്രത്യേക യുവത്വമുണ്ട്. ഇടതു പക്ഷ ആശയങ്ങളും രാജ്യത്തിൻ്റെ സാമൂഹിക രാഷ്ട്രീയ മേഖലകളിലുള്ള ഇടപെടലുമാണ് ജെ എൻ യുവിനെ ചരിത്രത്തിൽ രേഖപ്പെടുത്തുന്നത്. പുതിയ ഇടതു വിദ്യാർത്ഥി ഐക്യത്തിൻ്റെ ഭാഗമായ സായി ബാലാജിയുമായി പ്രതിപക്ഷം .ഇൻ നടത്തിയ സംഭാഷണമാണ് ഇവിടെ പങ്കു വയ്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയവും ന്യൂനപക്ഷ അവകാശങ്ങളുടെ ധ്വംസനവും വല്ലാത്ത അലട്ടൽ സൃഷ്ടിക്കുന്ന കലാലയത്തിൻ്റെ പ്രതിനിധിയായി നിന്നാണ്  സായി ബാലാജി അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്.

ഇടതു പക്ഷ ആശയങ്ങളിൽ വല്ലാത്ത താത്പര്യമുള്ള കേരളത്തിന് ജെ എൻ യു പൊളിറ്റിക്സുമായി അതു കൊണ്ടു തന്നെ മാനസികമായ ഒരടുപ്പമുണ്ട്. ജെ എൻ യു വിലെ ഓരോ സംഭവങ്ങളും അത് വ്യക്തിപരമായാലും സാമൂഹികമായാലും കൃത്യമായി നിരീക്ഷിക്കുന്നതിനാൽ ബാലാജിയുടെ വ്യക്തിപരമായ ഒരനുഭവത്തിൽ നിന്നും സംഭാഷണമാരംഭിക്കാം. എന്താണ് നിങ്ങളുടെ എം.ഫിൽ തിസീസ് തടഞ്ഞുവച്ചിരിക്കുന്നത് സംബന്ധിച്ചുള്ള വിഷയം?

ജെ എൻ യു ഭരണസമിതി മോദി ഗവണ്മെൻ്റിൻ്റെ നിയന്ത്രണത്തിലാണ്. അവർക്ക് മോദി ഗവണ്മെൻ്റിൻ്റെ അജണ്ട പരിപാലിക്കേണ്ട ആവശ്യമുണ്ട്.. ആരെങ്കിലും ഗവണ്മെൻ്റിനെതിരേ പ്രതികരിക്കുകയാണെങ്കിൽ അതൊരു ക്രൈമായി മാറുന്നു. അതുകൊണ്ടുതന്നെ ഇവിടെ  വൈസ് ചാൻസലർ മോദിയ്ക്ക് എന്തുവേണമോ അതു ചെയ്തുകൊടുക്കുന്നു. ഗവണ്മെൻ്റിനെതിരേ സംസാരിക്കുന്നവരെ ഏതു രീതിയിലും വരുതിയിൽ കൊണ്ടുവരാൻ അവർ ശ്രമിക്കും. എൻ്റെ എം ഫിൽ തീസിസു പരിഗണിക്കാതിരിക്കുന്നതിനു കാരണം ഞാൻ മോദി സർക്കാരിനെതിരേയും ബിജെപിയ്‌ക്കെതിരേയും എ ബി വി പിയ്‌ക്കെതിരേയും മുദ്രാവാക്യങ്ങൾ മുഴക്കിയെന്നതാണ്. അതേ , മണിപ്പൂരിൽ ജേർണലിസ്റ്റുകളെ ജയിലലടച്ചതിനു സമമാണിത്. ഇതു ഇനിയും തുടർന്നുകൊണ്ടിരിക്കും.

നജീബ് അഹമ്മദ് മിസിംഗ് കേസ് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണല്ലോ? പുതിയ പ്രസിഡൻ്റ് എന്ന നിലയിൽ എന്താണ് നിങ്ങൾ ചെയ്യാൻ പോകുന്നത്?.

ഞങ്ങൾ നജീബിൻ്റെ നീതിയ്കു വേണ്ടി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ തിരോധാനത്തിനു കാരണമായ എ ബി വി പി പ്രവർത്തകർക്കെതിരേ ശക്തമായ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നു. കേസിൻ്റെ താമസത്തെപ്പറ്റി ഞങ്ങൾ ഡൽഹി പോലീസിനും സുപ്രീം കോടതിയേയും സിബിഐയേയും സമീപിച്ചിട്ടുണ്ട്. അതുപോലെതന്നെ ഐ എസ് ഐ എസുമായി ബന്ധപ്പെടുത്തിയുള്ള അന്വേഷണത്തിൻ്റെ പോക്കിനെതിരേയും പരാതിപ്പെട്ടിട്ടുണ്ട്. നജീബിൻ്റെ അമ്മയ്ക്  ഇക്കാര്യത്തിൽ എല്ലാ പിന്തുണയും ഞങ്ങൾ കൊടുത്തിട്ടുണ്ട്. അതു ഞങ്ങളുടെ ഉത്തരവാദിത്വമാണ്.

കശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇപ്പോൾ പ്രത്യേക നിരീക്ഷണങ്ങൾക്ക് വിധേയമാണെന്നു കേൾക്കുന്നു..അതുപോലെതന്നെ ദളിതുകൾ, ന്യൂനപക്ഷങ്ങൾ ഇവരുടെ സ്ഥിതിയും ...

നിരീക്ഷണം ഇന്ന് ഗവണ്മെൻ്റിൻ്റെ  ഭരണക്രമത്തിൻ്റെ തന്നെ ഒരു ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. നമ്മളെ ഇപ്പോൾ മോദി ഗവണ്മെൻ്റ് കമ്പ്യൂട്ടർ നോക്കുന്നതിൽനിന്നും  ഗാഡ്ജറ്റ് വീക്ഷിക്കുന്നതിൽ നിന്നെല്ലാം തടഞ്ഞിരിക്കുകയല്ലേ. എനിക്കു തോന്നുന്നത് കാശ്മീരിൽ നിന്നുള്ള കുട്ടികൾ മാത്രമല്ല എല്ലാവരുമിവിടെ നിരീക്ഷണത്തിലാണെന്നാണ്. എല്ലാവരേയും ടാർജറ്റ് ചെയ്തിരിക്കുകയാണ്.  ഗവണ്മെൻ്റിനെതിരെ സംസാരിക്കുന്ന എല്ലാവരേയും ടാർജറ്റ് ചെയ്തിരിക്കുകയാണ്. ഈ ഗവണ്മെൻ്റ് അധികാരത്തിൽ വന്നതിനുശേഷം സ്ത്രീകൾ ദളിതുകൾ ന്യൂനപക്ഷങ്ങൾ എല്ലാവരേയും ടാർജറ്റ് ചെയ്തിരിക്കുകയാണ്. അവർക്കെതിരേ ആക്രമണങ്ങൾ നടത്തുകയാണ്. ആരേയും അവർ വെറുതേ വിടുന്നില്ലല്ലോ  മോഹൻ ഭഗവത് പറഞ്ഞില്ലേ സ്ത്രീകൾ അടുക്കളയിലാണിരിക്കേണ്ടതെന്ന്. ദളിതുകൾ ജാതിശ്രേണിയുടെ ഏറ്റവും താഴെ നിൽക്കണമെന്ന് ഇതൊക്കെയാണ് സംഭവിക്കുന്നത്.

ഹിന്ദുത്വ വികാരം എത്രമാത്രം ജെ എൻ യുവിനെ കടന്നാക്രമിക്കുന്നു..?

ഹിന്ദുത്വ ഒരിക്കലും അവർക്കെതിരെ സംസാരിക്കുന്നവരെ വെറുതേ വിടില്ല. ഒരു മതേതര സോഷ്യലിസ്റ്റ് ജനാധിപത്യ  ഭരണക്രമത്തിൽ ജീവിക്കുന്നതെന്നുപോലും അവർ മറക്കുന്നു. ഇവിടെ ജെ എൻ യുവിൽ. പലരും പല തരത്തിലുള്ള തലത്തിലുള്ള  സമൂഹത്തിൽ നിന്നാണെത്തുന്നത്. വിദ്യാഭ്യാസമെന്നത് ഒരാളുടെ അവകാശത്തിൽ പെട്ടസംഗതിയാണ്. മറ്റ് ക്യാമ്പസുകളിൽനിന്നും വ്യത്യസ്തമായി  ജെ എൻ യു വിൽ തീർച്ചയായും ഒരാൾ പഠിക്കാനെത്തുന്നത് പലപ്പോഴും ഇന്ത്യൻ ഭരണഘടന നൽകുന്ന ഈ അവകാശത്തിൻ്റെ പ്രിവിലേജിലൂടെ മാത്രമാണ് . അതായത്  ഈ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ സ്വാധീനം കൊണ്ട്. പക്ഷേ,.ആർ എസ് എസിൻ്റെ നിലപാട് ഇതിനു നേരേ വിപരീതമാണ്. ഇവിടെ പലരും പഠിക്കുന്നു, ദളിത്, ന്യൂനപക്ഷങ്ങൾ, പെൺകുട്ടികൾ, ആദിവാസികൾ  ഇവരെല്ലാം പഠിക്കുന്നു അതേ സമയം സമരം ചെയ്യുകയുമാണ്. വളരെ വലിയ എഫർട്ടിലാണവർ സമത്വത്തിനു വേണ്ടി. അങ്ങനെയോരോന്നും. പറഞ്ഞില്ലേ, ആർ എസ് എസിനു ഇവരെയൊന്നും അംഗീകരിക്കാൻ കഴിയുകയില്ല. 1949ൽ തന്നെ അതായത്  ഇന്ത്യൻ ഭരണഘടനയുടെ രൂപീകരണവേളയിൽതന്നെ ആർ എസ് എസ് അവരുടെ മാധ്യമങ്ങളായ പാഞ്ചജന്യയിലൂടെയും ഓർഗനൈസറിലൂടെയും പറഞ്ഞത്, ഈ ഭരണഘടന ഇന്ത്യയ്ക് അനുയോജ്യമല്ലെന്നാണ്. ഇതിൽ സമത്വത്തെപ്പറ്റിപ്പറയുന്നു. അത് ഇന്ത്യൻ സങ്കല്പത്തിൽ വരുന്നില്ല ജാതിയും വർഗ്ഗവുമൊക്കെയാണ് ഇന്ത്യൻ രീതികൾ. ഇതാണാ വിശ്വാസം.

സ്ത്രീകളെ നിങ്ങൾ ഒറ്റക്കെട്ടായി ശബരിമലയിലേക്ക് പോകുവിൻ ; നിത്യചൈതന്യയതിയുടെ കുറിപ്പ് വൈറലാകുന്നു

Read Also  നിങ്ങൾ സൃഷ്ടിച്ചുവച്ച സെക്കുലർ ഭാവം എന്ത് ദുരന്തമാണ് ഷേട്ടാ...?

LEAVE A REPLY

Please enter your comment!
Please enter your name here