Saturday, August 8

അഭിമുഖത്തിലൂടെ ടി പത്മനാഭൻ ആക്ഷേപിച്ചതായി എഴുത്തുകാരൻ്റെ പരാതി

മലയാളത്തിലെ മുതിർന്ന കഥാകാരനായ ടി പത്മനാഭൻ ആക്ഷേപിച്ചതായി പരാതി. ഇന്ന് ഞായറാഴ്ചയിലെ മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലൂടെയാണു  പത്മനാഭൻ തനിക്കെതിരെ ആക്ഷേപമുന്നയിച്ചതായി എഴുത്തുകാരനായ നാസർ കൂടാളി പരാതിപ്പെടുന്നത്

നാസർ കൂടാളി എഴുതുന്നു:

പ്രിയപ്പെട്ട മലയാളകഥയുടെ കുലപതി ടി പത്മനാഭൻ അറിയുവാൻ. 😍

താങ്കൾ ഈ എഴുത്ത് കാണുകയില്ല എന്ന് എനിക്കറിയാം. എന്നാലും താങ്കളുടെ വീട്ടിൽ സ്ഥിരമായി വരുന്ന പരദൂഷണക്കാർ😀😀 ഇത് താങ്കളുടെ ചെവിയിൽ എത്തിച്ചു തരും എന്നെനിക്കറിയാം. താങ്കൾ ഇന്നത്തെ മലയാള മനോരമ സപ്ലിമെന്റിൽ എന്നേകുറിച്ച് ചിലത് എഴുതിയത് കണ്ടു. 🙃🙃
ചില കാര്യങ്ങൾ എനിക്ക് പറയാനുണ്ട്.

താങ്കളുടെ കണ്ണൂരിലുള്ള വീട്ടിൽ 🏠ഞാൻ ഒരു കണ്ണൂർക്കാരനായിട്ടുപോലും ഒരിക്കൽ മാത്രമേ വന്നിട്ടുള്ളൂ . വളരെ വർഷങ്ങൾക്ക് മുൻപ് (വർഷം എനിക്കൊര്മയില്ല). സുസ്മേഷ് ചന്ദ്രോത്തിനു അങ്കണം അവാർഡ് കിട്ടിയപ്പോൾ അതിന്റെ പരിപാടി താങ്കളുടെ വീട്ടിൽ വെച്ചായിരുന്നു നടത്തിയത്. സുഹൃത്തുക്കളായ സുസ്ഷമേഷിനെയും സംപ്രീതയെയും കാണുക എന്നതായിരുന്നു ലക്‌ഷ്യം. അല്ലാതെ താങ്കളെ കാണുക എന്നുള്ളതായിരുന്നില്ല. അവിടെ നിന്ന് താങ്കൾ എന്നേ ഇറക്കി വിട്ടിട്ടും ഇല്ല പട്ടിയെ🐩🐩 വിട്ട് ഓടിച്ചിട്ടും ഇല്ല.

താങ്കളെ ഞാൻ ജീവിതത്തിൽ മൂന്നു പ്രാവശ്യമേ കണ്ടിട്ടുള്ളൂ. 1992 ൽ സർസയ്യിദിൽ പ്രീഡിഗ്രി ക്ക് പഠിക്കുമ്പോൾ യൂണിയൻ ഉദ്ഘാടനം ചെയ്യാൻ വന്നത് താങ്കൾ ആണ്. ആദ്യമായി കാണുന്നതും അന്നാണ്. ഏതോ സിനിമ നടനാണ് യൂണിയൻ ഉദ്ഘാടനം ചെയ്യാൻ വരിക എന്നാണ് അന്ന് സംഘാടകർ പറഞ്ഞത്. എന്നാൽ യൂണിയന്കാർ താങ്കളെ വിളിച്ച് കൊണ്ട് വന്നത് താങ്കളെ അറിയാത്ത ഭൂരിപക്ഷം കുട്ടികളും കൂവി. എന്നെപോലെയുള്ള കുട്ടികൾ പ്രിയപ്പെട്ട ഒരു എഴുത്തുകാരനെ കേൾക്കാൻ വന്നപ്പോൾ നിരാശയായിരുന്നു ഫലം. ആ കോളേജിലെ മുഴുവൻ കുട്ടികളുടെ പിതൃത്വത്തത്തെ ചോദ്യം ചെയ്ത് സംസാരിച്ചത് എന്തോ എഴുത്തുകാരൻ എന്ന നിലയിൽ എനിക്കുള്ള എല്ലാ ബഹുമാനവും പോയി. ആദ്യമായിട്ടാണ് വലിയ എഴുത്തുകാരനെ ജീവിതത്തിൽ കാണുന്നതും.

അതിനു ശേഷം താങ്കളുടെ വീട്ടിലെ അവാർഡ് പരിപാടിക്കാണ് കാണുന്നത്. അന്നാണ് എന്നേ ഓടിച്ചു വിട്ടു എന്ന് താങ്കൾ പറയുന്നത്.
താങ്കളോട് കൊച്ചു വർത്തമാനം പറയാൻ വരുന്ന പരദൂഷണക്കാരെ ഇനിയും വീട്ടിൽ ഇരുത്തി സൽക്കരിക്കണം. പിന്നീട് കാണുന്നത് രണ്ട് വർഷം മുൻപ് കണ്ണൂർ പോലീസ് ഹാളിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിൽ ആയിരുന്നു.

ഒരു വായനക്കാരൻ എന്ന നിലയിൽ ഞാൻ ഈയടുത്തു വായിച്ച താങ്കളുടെ കഥകളെ വിമർശിച്ചിട്ടുണ്ടാവും. കവിതയെ കുറിച് താങ്കൾ നടത്തുന്ന അഭിപ്രായങ്ങളെയും വിമർശിച്ചിട്ടുണ്ടാകും. അത് വായനക്കാരൻ എന്ന നിലയിൽ എനിക്കുള്ള സ്വാതന്ത്ര്യമാണ്. താങ്കളെകുറിച്ച് താങ്കൾ തന്നെ പറയുന്ന തെറി എന്ന ഏതെങ്കിലും ഒരു വാക്ക് ഞാൻ ഫേസ്ബുക്കിൽ എഴുതിയിട്ടുണ്ടെങ്കിൽ അതൊന്ന് കാണിച്ചു തരാൻ താങ്കളുടെ ശിങ്കിടികളോട് പറയണം.

Read Also  മാതൃഭൂമി, മനോരമ, കേരളകൗമുദി ഉൾപ്പെടെ ഉന്തിത്തള്ളി പറത്തിവിട്ട ചന്ദ്രയാൻ 2

താങ്കളിൽ നിന്നും എന്തെങ്കിലും കാര്യം നേടാൻ അവർ എന്തെങ്കിലും പറഞ്ഞു തന്നിട്ടുണ്ടാവും.അവർ ഇനിയും അങ്ങിനെ ചെയ്യും. എന്നേ കുറിച്ച് സത്യസന്ധനായ തെറിവിളിക്കാരൻ എന്ന് പറഞ്ഞത് എനിക്കിഷ്ടായി 😂😂

പ്രിയപ്പെട്ട പരദൂഷണക്കാരെ
ഇത് നിങ്ങൾ പപ്പേട്ടന്റെ അടുത്ത് ഇന്ന് തന്നെ പോയി പറയണം. അല്ലെങ്കിൽ നിങ്ങൾക്ക് ഉറക്കം വരില്ല.😆😆

സ്നേഹപൂർവ്വം
ഒരു കൂടാളിക്കാരൻ 😄😄

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

Leave a Reply