Sunday, September 20

ആദിവാസികൾക്ക് വേണ്ടി നിന്നതിന് പൊലീസ് ബലാൽസംഗം ചെയ്ത സോണി സോറിയുമായി അഭിമുഖം

ഇന്ത്യയിലെ ഏറ്റവും ധാതു സമ്പന്ന പ്രദേശങ്ങളിൽ ഒന്നായ ഛത്തീസ്ഗഡിലെ ബസ്തറിൽ നിന്നുള്ള അധ്യാപികയാണ് താനെന്ന് പരിചയപ്പെടുത്താനാണ് സോണി സോറിക്ക് ഇഷ്ടം. ഇന്ത്യൻ പട്ടാളവും പ്രാദേശിക പോലീസും ഇടത് പക്ഷ തീവ്രവാദം വളരുന്നുവെന്നാരോപിച്ച് പ്രദേശത്തെ ആദിവാസി സ്ത്രീകൾക്കെതിരെ നടത്തുന്ന ലൈംഗിക ചൂഷണത്തിനും ആക്രമണത്തിനും എതിരെ ആദിവാസി സ്ത്രീകളെ സംഘടിപ്പിച്ച് അവർക്കെതിരെ പൊരുതുന്നതിൽ സോണി സോറി മുന്നിൽ നിൽക്കുന്നു. 2011-ൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സോണി സോറിയെ ഭരണകൂടം ജയിലിലടയ്ക്കുകയും ലൈംഗിക ചൂഷണങ്ങൾക്കും അതിക്രമങ്ങൾക്കും ഇരയാക്കിയതുമെല്ലാം സോണി സോറി മുൻപ് വെളിപ്പെടുത്തിയിരുന്നു.

ഛത്തീസ്ഗഡിൽ ആദിവാസികൾക്ക് വേണ്ടി നിലകൊള്ളുന്ന സോണി സോറി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബസ്തറിൽ നിന്നും ആം ആത്മി പാർട്ടി ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വീണ്ടും മറ്റൊരു ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ന്യൂ ഇന്റർനാഷണലിസ്റ്റിന് വേണ്ടി ദിൽനാസ് ഭോഗ സോണി സോറിയുമായി നടത്തിയ അഭിമുഖം.

ആദിവാസി ജനത തങ്ങളുടെ അവസ്ഥയെക്കുറിച്ച് എന്താണ് വിചാരിക്കുന്നത്?

പോലീസ് എന്തിനാണ് ഞങ്ങളെ മർദ്ദിക്കുന്നത്?അവർ എന്തിനാണ് ഞങ്ങളുടെ വീടിനുള്ളിൽ അതിക്രമിച്ച് കയറി ഞങ്ങളുടെ ആഹാര സാധനങ്ങളും, ഞങ്ങളുടെ പയറും അരിയും കോഴിയുമെല്ലാം തിന്നതിന് ശേഷം ഞങ്ങളെ മൃഗങ്ങളെ പോലെ തല്ലുന്നത്? ഞങ്ങൾ സർക്കാരിനോട് വെള്ളം, വൈദ്യുതി, സ്കൂൾ, റോഡ് ഇവയൊന്നും വേണമെന്ന് ഒരിക്കൽ പോലും ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങൾക്ക് ഞങ്ങളുടെ വനം, ഭൂമി, വെള്ളം ഇവ മതി.

പോലീസും മാവോയിസ്റ്റുകളും ഞങ്ങളെ ഒരുപോലെയാണ് കൈകാര്യം ചെയ്യുന്നത്. അവർ വെള്ളം ചോദിച്ചാൽ ഞങ്ങൾക്ക് നിരസിക്കാൻ സാധിക്കില്ല. വെള്ളം കൊടുത്തത്കൊണ്ട് ഞങ്ങൾ എങ്ങനെയാണ് തെറ്റുകാരാവുന്നത്? നിങ്ങൾ എന്തിനാണ് നക്സൽ മീറ്റിങ്ങിന് പോകുന്നതെന്ന് പോലീസ് ഞങ്ങളോട് ചോദിക്കുന്നു. മീറ്റിങ്ങില്‍
പോവാതെ ഇരുന്നാലും പ്രശ്നമാണ്.

ടാങ്കറുകളിൽ വെള്ളം നിറയ്ക്കുവാൻ സ്ത്രീകൾ തങ്ങളുടെ പാത്രങ്ങളുമായി വരി നിൽക്കുമ്പോൾ പട്രോളിംഗിന് വരുന്ന പട്ടാളക്കാർ അവരുടെ പാത്രങ്ങൾ വലിച്ചെറിഞ്ഞ്  ഇത് ഞങ്ങളുടെ സർക്കാരിന്റേതാണ്, നിങ്ങളുടേതല്ല, നിങ്ങൾക്ക് ഈ വെള്ളം എടുക്കാൻ സാധ്യമല്ല എന്ന് പറയും. എന്ത് കൊണ്ടാണ് ആദിവാസി വിഭാഗത്തിനോട് ഇത്തരത്തിലുള്ള പെരുമാറ്റം? ഞങ്ങൾക്ക് വിദ്യാഭ്യാസമില്ല, കാറില്ല, സാമ്പത്തില്ല അത്കൊണ്ടാണ് ഞങ്ങളോട് സർക്കാർ ഇത്തരത്തിൽ പക്ഷപാതപരമായി പ്രവർത്തിക്കുന്നതെന്നാണ് ആദിവാസികൾ എന്നോട് പറയുന്നത്. എന്നാൽ ഞാൻ അവരോട് പറയാറുണ്ട്, ഈ കാടും ജലവും, ഈ ദേശവുമെല്ലാം നിങ്ങളുടേതാണ്. അവർക്ക് അത് വേണം. അത് കിട്ടാൻ വേണ്ടിയാണ് അവർ നിങ്ങളെ ഉപദ്രവിക്കുന്നത്. ഈ അനീതിക്കെതിരെ നിങ്ങൾ പോരാടേണ്ടതുണ്ടെന്ന്. ആരെങ്കിലും നിങ്ങളെ ബലാൽസംഗം ചെയ്‌താൽ നിങ്ങൾ അത് വിളിച്ച് പറയണം. ഞാനിതവരോട് പറയുമ്പോൾ അവർ വളരെയധികം ധൈര്യമുള്ളവരാകും ഞങ്ങൾ അങ്ങനെ ചെയ്യാമെന്ന് അവർ എന്നോട് പറയും.

ആദിവാസി വിഭാഗങ്ങൾക്കിടയിൽ മംഗൾസൂത്രയെക്കുറിച്ചുള്ള ( താലി) സങ്കല്പങ്ങൾ ഒന്നും തന്നെയില്ലെങ്കിലും ഇപ്പോൾ മിക്ക ആദിവാസി പെൺകുട്ടികളും ഇത് ധരിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതുവരെ പോലീസിൽ നിന്നും പട്ടാളക്കാരിൽ നിന്നും രക്ഷിക്കുമെന്നവർ കരുതുന്നു. എന്നാൽ ആദിവാസി സ്ത്രീകളെ ലൈംഗിക ചൂഷണങ്ങൾക്ക് ഇരയാക്കുന്നതിൽ താലി ഒരു മാറ്റവും വഹിച്ചിട്ടില്ല.

ആദിവാസി ആണുങ്ങൾ എങ്ങനെയാണ് ഈ അതിക്രമങ്ങളോട് പ്രതികരിക്കുന്നത്?

പോലീസ് ആദിവാസി പുരുഷന്മാരെ കണ്ടാൽ മാവോയിസ്റ്റായി കണക്കാക്കി വ്യാജമായ ഒരു ഏറ്റുമുട്ടലിലൂടെ അവരെ കൊലപ്പെടുത്തും. അല്ലെങ്കിൽ ബലം പ്രയോഗിച്ച് കീഴടക്കിയ മാവോയിസ്റ്റായി കണക്കാക്കി ജയിലിലടയ്ക്കും. അത്കൊ ണ്ടാണ് അവർ പോലീസിനെയോ പട്ടാളത്തെയോ കാണുമ്പോൾ ഓടി ഒളിക്കുന്നത്. അവരെ നയിക്കാൻ ഒരാളുണ്ടാവുകയാണെങ്കിൽ അവർ ഒന്നിച്ച് നിന്ന് ഈ അതിക്രമ ങ്ങൾക്കെതിരെ പോരാടും.

Read Also  സർക്കാർ ഏജൻസികൾ തന്നേ ശബരിമലയിൽ എത്തുന്നവരുടെ പ്രായം പരിശോധിക്കുന്നു

അവർക്ക് ഭാഷയറിയില്ല, ഭരണഘടനയോ അതിന്റെ നിയമങ്ങളോ അറിയില്ല, തങ്ങളുടെ അവകാശങ്ങൾ എങ്ങനെയാണ് നേടിയെടുക്കേണ്ടത് എന്ന് പോലും അവർക്കറിയില്ല. എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നുണ്ടെന്നാണ് ഛത്തീസ്ഗഡ് സർക്കാർ അവകാശപ്പെടുന്നത്. വലിയൊരു നുണയാണിത്. ഇവിടെ ആദിവാസി ഗ്രാമങ്ങളിൽ വിദ്യാഭ്യാസം ലഭിക്കുന്നില്ല. അത്തരത്തിൽ വിദ്യാഭ്യാസം ലഭിച്ചാൽ അത് സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് സർക്കാരിനറിയാം.

ആദിവാസികൾ അഭിമുഖീകരിക്കുന്ന മറ്റ് പ്രശ്നങ്ങൾ എന്തെല്ലാമാണ്?

ഹിന്ദു ഉത്സവങ്ങളെയും ആചാരങ്ങളെയും ആദിവാസി സമൂഹത്തിലെ മുതിർന്നവർ എതിർക്കുന്നു. ഞങ്ങൾ പ്രകൃതിയെ ആരാധിക്കുന്നവരാണ്. ഹിന്ദു ഉത്സവങ്ങളും ആരാധനകളും ഇവിടെ നിന്നും പുറത്ത് പോയവർ ഇറക്കുമതി ചെയ്തിട്ടുള്ളവയാണ്. അത് സംസ്ക്കാരത്തെ നശിപ്പിക്കും. ആദിവാസികളുടെ തനത് സംസ്ക്കാരവും വ്യക്തിത്വവും നിലനിൽപ്പ് തന്നെയും അപകടത്തിലാണ്. ദീപാവലി ആഘോഷങ്ങളെ ഗോത്രത്തിലെ മുതിർന്ന അംഗങ്ങൾ എതിർക്കുന്നു. അത് തങ്ങളുടെ ഭൂമിക്കും വനത്തിനും നാശമുണ്ടാക്കുമെന്നവർ ഭയപ്പെടുന്നു. ഭൂമി, ജലം, വനം ഇവയാണ് ആദിവാസിയുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങളെന്ന് അവർ പറയുന്നു. എല്ലാ തരത്തിലുമുള്ള ഭൗതീക ജീവിത രീതിയെയും ആദിവാസികൾ എതിർക്കുന്നു. രക്ഷാബന്ധനെക്കുറിച്ച് അവർ പറയുന്നത് ഞങ്ങളുടെ ബന്ധങ്ങൾ ഹൃദയത്തിൽ നിന്നുള്ളതാണെന്നും അല്ലാതെ ഒരു കഷണം നൂലിൽ നിൽക്കുന്നതല്ലെന്നുമാണ്.

എന്നാൽ പുതിയ തലമുറ ഇതിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നവരാണ്. മൂപ്പന്മാരുടെ ഇത്തരത്തിലുള്ള ചിന്തകൾ കാലപ്പഴക്കം ചെന്നതും തങ്ങളെ പുറകോട്ട് നയിക്കുന്നതുമാണെന്ന് അവർ കരുതുന്നു. കൂടാതെ ആദിവാസി കുട്ടികളെ ചിലയിടത്തെങ്കിലും സർക്കാർ പുറത്തെത്തിച്ച് വിദ്യാഭ്യാസം നൽകുന്നു. സ്‌കൂളുകളിൽ അവർ പഠിപ്പിക്കുന്നത് വികസനത്തെക്കുറിച്ചാണ്. അവർ സ്‌കൂളിൽ നിന്ന് മടങ്ങിയെത്തി വികസനം വേണമെന്ന് ആവശ്യപെടുന്നു. എന്നാൽ യഥാർത്ഥത്തിൽ അത് തങ്ങളുടെ ജലത്തെയും ഭൂമിയെയും വനത്തെയും നശിപ്പിക്കുന്നതാണെന്ന് അവർക്ക് മനസ്സിലാകുന്നില്ല. ഇങ്ങനെയാണ് സ്റ്റേറ്റിന് ആദിവാസികൾ മൗനാനുവാദം നൽകുന്നത്. ഇതിനെതിരെയും പോരാടേണ്ടതുണ്ട്. ആദിവാസി ജീവിതത്തിന്റെ അടിസ്ഥാനമായ ജലം, ഭൂമി, വനം ഇവയെ നശിപ്പിച്ചുകൊണ്ടുള്ള വികസനം ഏത് തരത്തിലുള്ള വികസനമാണ്?.

ഉദാഹരണത്തിന് ഭരണകൂടം അനധികൃതമായി ജയിലടച്ച തന്റെ പിതാവിന് വേണ്ടി കോടതിയിൽ പോകാൻ, തന്റെ പഠനത്തെ ദോഷകരമായി ബാധിച്ചേക്കുമെന്ന ഭയത്താൽ മകൻ തയ്യാറാവാറില്ല. ഗ്രാമത്തിൽ ജീവിക്കുന്ന ഒരു കുട്ടി തങ്ങളുടെ സമൂഹത്തിൽ നടക്കുന്ന അതിക്രമങ്ങളെയും അനീതികളെയും എപ്പോഴും കാണുന്നുണ്ട്. അത് ചോദ്യം ചെയ്ത പിതാവിനൊപ്പം നില്ക്കാൻ അവൻ തയ്യാറാവും. എന്നാൽ ഇതേ കുട്ടിയെ നഗരത്തിലയച്ചാൽ തന്റെ പിതാവിന് വേണ്ടി നിൽക്കാനോ കോടതിയിൽ പോകാനോ അവൻ തയ്യാറാവില്ല. സ്റ്റേറ്റ് ഇത്തരത്തിൽ ഞങ്ങളെ വിഘടിപ്പിച്ച് ഞങ്ങളുടെ സംസ്കാരത്തെയും പൈതൃകത്തെയും നശിപ്പിച്ച് ഞങ്ങളുടെ ഭൂമി സ്വന്തമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

ആദിവാസി ഊരുകളിൽ നിന്ന് മാറി നിന്ന് പഠിക്കുകയും ആദിവാസി ഊരുകളിൽ താമസിക്കുകയും ചെയ്യുന്ന കുട്ടികളുടെ ചിന്തയിലുള്ള ഈ വ്യത്യാസത്തെ സ്റ്റേറ്റ് ചൂഷണം ചെയ്യുന്നുവെന്നാണോ?

തീർച്ചയായും അതേ. ദന്തേവാഡ ജില്ലയിലെ കാട്ടികല്യാണിൽ നിന്നും പിഴുതുമാറ്റപെട്ട കുട്ടികൾക്ക് വേണ്ടി നടത്തുന്ന ഏകലവ്യ റസിഡൻഷ്യൽ സ്‌കൂൾ ഞാൻ സന്ദർശിച്ചിട്ടുണ്ട്. ഉൾകാട്ടിലുള്ളതും നക്സൽ ബാധിത പ്രദേശത്തിലുമാണ് ഈ സ്‌കൂൾ. 300-ഓളം കുട്ടികൾക്ക് അവിടെ രണ്ട് ശൗചാലയങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. കെട്ടിടത്തിന് ചുറ്റും ഒരു അതിർത്തി സംരക്ഷണ ഭിത്തി പോലുമില്ല. പ്ലസ്‌ടുവിന് പഠിക്കുന്ന പെൺകുട്ടികൾക്ക് വരെ കാട്ടിൽ പോയി ഇരിക്കേണ്ടതുണ്ട്. കുളിമുറികൾക്ക് അടപ്പില്ല, യാതൊരു സ്വകാര്യതകളുമില്ലാതെയാണ് കുളിമുറികൾ. സ്റ്റേറ്റ് ഇത് ബോധപൂർവം സൃഷ്ടിക്കുന്നതാണ്. എന്നാൽ മാത്രമാണ് കുട്ടികളെ നഗരത്തിലേക്ക് മാറ്റാൻ സാധിക്കൂ.

Read Also  സ്ത്രീ വിരുദ്ധത എന്നത് അനുഷ്ഠാനവും ആചാരവുമായ ഒരു സമൂഹമാണ് നമ്മുടേത്; ശ്രീദേവി എസ് കർത്ത

ഞാൻ കുട്ടികളോട് പറഞ്ഞു, നിങ്ങൾ കൂടുതൽ ശൗചാലയങ്ങൾ വേണമെന്നും സ്‌കൂളിന് അതിർത്തി ഭിത്തി വേണമെന്നും ആവശ്യപ്പെടണമെന്ന്. നിങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി നിങ്ങൾ പോരാടിയില്ലെങ്കിൽ ബസ്തർ ഒരിക്കലും രക്ഷപ്പെടില്ല. നിങ്ങളുടെ മാതാപിതാക്കളുടെ ഭൂമി അവിടെ ഉണ്ടാവില്ല. നമ്മൾ എല്ലാവരും തുടച്ചു നീക്കപെടും. ഞങ്ങൾ ഞങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നുണ്ട്. എന്ത്കൊണ്ടെന്നാൽ നാളെ സമരത്തെ കൂടതൽ മെച്ചപ്പെട്ട ഒരവസ്ഥയിൽ അവരാണ് നയിക്കേണ്ടത്. കുട്ടികൾ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്‌തെങ്കിലും കുട്ടികളെ നഗരത്തിലേക്ക് അധികാരികൾ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. ഇങ്ങനെയാണ് ആദിവാസികളുടെ ജീവിതത്തിൽ ഭരണകൂടം ഇടപെട്ടുകൊണ്ട് ഇരിക്കുന്നത്.

ഇതിന്റെ അവസാനം എന്താകുമെന്നാണ് നിങ്ങൾ കരുതുന്നത്?

ഇത്തരമൊരു വിദ്യാഭ്യാസം കൊണ്ട് തങ്ങളുടെ സ്വന്തമായ വനത്തെയും പ്രദേശത്തെയും വെറുക്കുക എന്നതായിരിക്കും ഫലം. എല്ലാവരും ആവശ്യപ്പെടുന്നത് പോലെ വികസനത്തിന് വേണ്ടി ഇവരും ആവശ്യപ്പെടും. നമുക്ക് വികസനം വേണം, എന്നാൽ അത് വനം നശിപ്പിച്ചുകൊണ്ട് ആദിവാസികളെ ഇല്ലാതാക്കികൊണ്ട് വലിയ കെട്ടിടങ്ങൾ പണിയുന്നതാണ് വികസനം എന്ന് കരുതരുത്. കുട്ടികൾക്ക് ഇവർ നൽകുന്ന വികസന കാഴ്ചപ്പാട് ഇത്തരത്തിലുള്ളതാണ്. തങ്ങളുടെ മാതാപിതാക്കൾ താമസിക്കുന്ന വന പ്രദേശം ഇല്ലാതാക്കി അവിടെ പുതിയ കെട്ടിടങ്ങൾ പണിയുന്നതാണ് വികസനമെന്ന് ഇവർ ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നു. അതിനാലാണ് ഞങ്ങൾ ആദിവാസി കുട്ടികൾക്കായി പ്രത്യകം സ്‌കൂൾ വേണമെന്ന് ആവശ്യപ്പെടുന്നത്.

വനമില്ലാതാക്കാനാണ് സർക്കാർ ഇത്തരത്തിൽ പ്രവർത്തിക്കുന്നതിന് നിങ്ങൾ പറഞ്ഞു; എന്താണ് ബസ്തറിലെ അവസ്ഥ?

ബെയ്ലാദില മേഖലയിൽ ദേശീയ മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ഒരു ഖനി നടത്തുന്നുണ്ട്. വനങ്ങളും ഖനികളും എല്ലാം ഞങ്ങളുടേതാണ്. പക്ഷെ ഞങ്ങൾ ഞങ്ങളുടെ നാട്ടിൽ ജീവിക്കുന്നത് ഭിക്ഷക്കാരെക്കാൾ മോശമായിട്ടാണ്. അടിസ്ഥാനപരമായ ആരോഗ്യ പരിരക്ഷയോ ജോലിയോ പോലും ഞങ്ങൾക്ക് ലഭിക്കുന്നില്ല. ഇപ്പോൾ ആ ഭൂമി കോർപ്പറേഷന് കൈമാറുകയാണ്. എന്നാൽ ഇതിനെ എതിർക്കുന്ന ആദിവാസി വിഭാഗങ്ങളെ അവർ കൂട്ടക്കൊല ചെയ്‌ത്  കൊണ്ടിരിക്കുകയാണ്. നക്സലൈറ്റുകളെ എതിർക്കുന്നുവെന്ന പേരിൽ ആദിവാസികളെ സ്റ്റേറ്റ് ഉന്മൂലനം ചെയ്ത്കൊണ്ടിരിക്കുകയാണ്. നക്സലൈറ്റുകളെ ഇല്ലായ്മ ചെയ്യുന്നതിൽ രക്തസാക്ഷികളാകുന്നത് യഥാർത്ഥത്തിൽ ആദിവാസികളാണ്. ഇതിന്റെ പേരിൽ രാഷ്ട്രീയക്കാർ കീശ വീർപ്പിക്കുകയാണ്.

നമുക്ക് പ്രതിരോധിക്കേണ്ടതുണ്ട്. നിശബ്ദമായി കാണികൾ ആയിരിക്കാനാണ് നിങ്ങൾ താൽപ്പര്യപ്പെടുന്നതെങ്കിൽ, അത് തിന്മയുടെയും അനീതിയുടെയും വിജയമായിരിക്കും.

കാട് ആദിവാസികളുടേതാണ്; അവിടെ ചില ഭരണകൂട നിയമങ്ങളുമായി ചെല്ലരുത്

ആക്ടിവിസത്തിന്റെ പേരിൽ ജയിലിലടയ്ക്കപ്പെട്ടവർക്കൊപ്പം നിൽക്കേണ്ടതുണ്ട്: അമൃത്യാസെൻ

ഇന്ത്യൻ ഭരണകൂടം ‘അർദ്ധ വിധവ’കളാക്കിയ കാശ്മീർ സ്ത്രീകളുടെ കണ്ണീരിന് ശമനം ഉണ്ടാകുമോ?

Spread the love

26 Comments

Leave a Reply