Monday, January 18

‘രാമക്ഷേത്രഭൂമിപൂജ’ ; ഇക്ബാൽ അൻസാരിക്കും ചടങ്ങിൽ ക്ഷണം

 

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജ ചടങ്ങിൽ പങ്കെടുക്കാനായി ആദ്യ ക്ഷണക്കത്ത് കേസിൽ കക്ഷി ചേർന്ന ഇക്ബാൽ അൻസാരിക്ക്.

ബാബ്റി മസ്ജിദ് പു:സ്ഥാപിക്കാൻ വേണ്ടി സുപ്രീം കോടതിയിൽ കക്ഷി ചേർന്ന ഷാഹ് അൻസാരിയുടെ മകനാണ് ഇക്ബാൽ. 2016 ൽ പിതാവിൻ്റെ മരണശേഷം ഇദ്ദേഹം കേസ് മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. രാമക്ഷേത്രത്തിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നപ്പോൾ ഇക്ബാൽ റിവ്യൂ ഹർജി നൽകാനില്ലെന്ന് നിലപാടെടുത്തു.

താൻ ക്ഷേത്രനിർമ്മാണത്തിൽ വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇനി മതസൗഹാർദ്ദം നിലനിൽക്കണമെങ്കിൽ വിധി അംഗീകരിക്കണമെന്ന് ഇക്ബാൽ അൻസാരി പറഞ്ഞിരുന്നു. രാമഭഗവാൻ്റെ ആഗ്രഹമനുസരിച്ച് തന്നെ ക്ഷണിച്ചുവെന്നും ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ പങ്കെടുക്കുന്നവരുടെ അന്തിമപട്ടിക തയ്യാറായി. പ്രധാനമന്ത്രി നരേന്ദ്രമോദി, ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മഹന്ദ് നൃത്യ ഗോപാൽ ദാസ് എന്നീ പ്രമുഖർ വേദിയിൽ അണിനിരക്കും.

ചടങ്ങിന് രണ്ട് ദിവസം മാത്രം ശേഷിക്കേ കോവിഡിന്റെ പശ്ചാത്തലത്തിൽ നിശ്ചയിച്ചുറപ്പിച്ചവരുടെ എണ്ണം കുറയുമെന്നാണ് കരുതുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ അദ്ദേഹം ചടങ്ങിൽ പങ്കെടുക്കില്ല.

രാം ലല്ലയുടെ ചിത്രം പതിച്ച കാര്യപരിപാടികളുടെ ലഘുവിവരണമടങ്ങിയ ക്ഷണക്കത്ത് 180 പേർക്കു നൽകിയിട്ടുണ്ട്. ബുധനാഴ്ച നടക്കുന്ന ഭൂമി പൂജയിൽ ഈ ക്ഷണിക്കപ്പെട്ടവർ മാത്രമാണ് പങ്കെടുക്കുന്നത്.

40 കിലോയുടെ വെള്ളി ശിലപാകി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിക്കുക.

കോവിഡിന്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് വഴി എൽ കെ അദ്വാനി, മുരളീ മനോഹർ ജോഷി തുടങ്ങിയവർ ചടങ്ങിൽ സാന്നിധ്യമറിയിക്കും..

Spread the love
Read Also  ക്ഷേത്രനിർമ്മാണത്തിൽ എന്തിന് കേന്ദ്രവും സംസ്ഥാനവും പങ്കാളികളാകുന്നു