ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ശ്രമം നടത്തിയതായി അമേരിക്ക. ഇറാൻ റെവലൂഷണറി ഗാർഡിന്റെ അഞ്ച് സായുധ ബോട്ടുകള്‍ ഉപയോഗിച്ച് ബിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാനായിരുന്നു ശ്രമം. എന്നാല്‍ എണ്ണക്കപ്പലിന് അകമ്പടിയായുണ്ടായിരുന്ന ബ്രിട്ടീഷ് നാവികസേനാ കപ്പൽ ഇവര്‍ക്ക് നേരെ തോക്ക് ചൂണ്ടിയതോടെ ബോട്ടുകൾ ശ്രമത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും അമേരിക്ക അറിയിച്ചു.

ബുധനാഴ്ച ഉച്ചക്ക് ശേഷം ഹോര്‍മുസ് കടലിടുക്ക് കടക്കുമ്പോളാണ് ഇറാനിയന്‍ ബോട്ടുകള്‍ എണ്ണക്കപ്പലിന് നേരെ തിരിയുകയും കപ്പൽ ഇറാന്‍ അതിര്‍ത്തിയിലേക്ക് അടുപ്പിക്കണമെന്നും ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് പിന്നാലെ എണ്ണക്കപ്പലിന് അകമ്പടി സേവിച്ചിരുന്ന എച്ച്.എം.എസ്.മോണ്‍ട്രോസ് ഇവയ്ക്ക് നേരെ തോക്ക് ചൂണ്ടുകയായിരുന്നു. ഇതോടെ കപ്പൽ പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ നിന്ന് സംഘം പിന്മാറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അമേരിക്കൻ യുദ്ധവിമാനങ്ങൾ പകർത്തിയതായും റിപ്പോർട്ടുകളുണ്ട്.

അന്താരാഷ്ട്ര നിയമങ്ങള്‍ തെറ്റിച്ചതായി ആരോപിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടു പോയ ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടൻ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് ഇറാൻ ബ്രിട്ടന് മുന്നറിയിപ്പ് നൽകിയിരുന്നു.

മിത്തുകളുറങ്ങുന്ന ഭൂമിയിൽ ഉദ്വേഗജനകമായ ആ 18 ദിനരാത്രങ്ങളുടെ ഒരാണ്ടിനുശേഷം

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ബ്രിട്ടൻ പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പലിൽ ഉണ്ടായിരുന്ന ഇന്ത്യക്കാർക്ക് മോചനം

LEAVE A REPLY

Please enter your comment!
Please enter your name here