Monday, January 25

ഇറാനിലെ ഭൂരിപക്ഷജനത മതവിശ്വാസം വെടിയുന്നതായി സർവ്വെ

ഇറാനിയൻ പൗരസമൂഹം ഇസ്ലാമിക ജീവിതത്തോട് വിട പറയാനാഗ്രഹിക്കുകയാണ്. രാജ്യത്തെ ഇസ്‌ലാമിക വിപ്ലവ ഭരണകൂടത്തിനോട് ഇറാനിയന്‍ ജനതയ്ക്ക് താല്‍പര്യം കുറയുന്നു എന്ന് റിപ്പോര്‍ട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ പ്രമുഖ സ്ഥാപനമായ ദ കോണ്‍വര്‍സേഷന്‍ എന്ന അക്കാദമിക, ജേര്‍ണലിസ്റ്റ് സ്ഥാപനത്തിലെ ഇറാനില്‍ പ്രവര്‍ത്തിക്കുന്ന ശാഖയായ ഗ്രൂപ്പ് ഫോര്‍ അനലൈസിംഗ് ആന്‍ഡ് മെഷറിംഗ് ആറ്റിറ്റിയൂട്ട്‌സ് ഇറാനിലെ ഒരു മനുഷ്യാവകാശ സംഘടനയുമായി സഹകരിച്ച് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മതേതര സമൂഹമായി ഇറാനിയന്‍ ജനത പരുവപ്പെടുകയാണെന്നാണ് സര്‍വേയില്‍ പൊതുവെ പറയുന്നത്. ഇറാനില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തെ 99.5 ശതമാനം പേരും മുസ്ലിങ്ങളാണ് . പക്ഷെ ഇവര്‍ നടത്തിയ സര്‍വേ പ്രകാരം 40 ശതമാനം ജനങ്ങള്‍ മാത്രമേ തങ്ങൾ മുസ്‌ലിങ്ങളാണെന്ന് അവകാശപ്പെടുന്നുള്ളൂ. ശേഷിക്കുന്നവർ മതരഹിതരായി തുടരാനാഗ്രഹിക്കുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

സർവ്വെയുടെ വിശദാംശങ്ങൾ ഇപ്രകാരമാണ് . 68 ശതമാനം പേര്‍ക്ക് ഭരണഘടനയില്‍ നിന്നും മതപരമായ ഘടകങ്ങള്‍ ഒഴിവാക്കണമെന്ന് ആഗ്രഹിക്കുകയാണ്. 72 ശതമാനം പേര്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന നിയമത്തിനെതിരാണ്.

നിരവധി ആൾക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ ഡിജിറ്റല്‍ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. ഡാറ്റ ക്രോഡീകരിച്ച് 40000 ഇറാനിയന്‍ പൗരരുടെ കണക്കുകളാണ് സാമ്പിളായി എടുത്തത്. 2017 ലെ ഇറാനിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും ശേഖരിച്ച 19 വയസ്സിനു മുകളിലുള്ള സാക്ഷരത നേടിയ ജനങ്ങളുടെ എണ്ണവുമായി തുലനം ചെയ്താണ് ഈ സാമ്പിള്‍ നിര്‍ണയിച്ചത്.

ഇറാൻ പൗരന്മാരില്‍ 32 ശതമാനം പേര്‍ മാത്രമാണ് തങ്ങളെ ഷിയ മുസ്‌ലിങ്ങള്‍ എന്ന് വിശേഷിപ്പിക്കാനാണാഗ്രഹിക്കുന്നത്. 5 ശതമാനം പേര്‍ തങ്ങള്‍ സുന്നി മുസ്‌ലിം ആണെന്ന് പറയുന്നു. 3 ശതമാനം പേര്‍ സൂഫികളാണെന്ന് പറയുന്നു. 9 ശതമാനം പേര്‍ പറയുന്നത് അവര്‍ എത്തീസ്റ്റുകളാണെന്ന് സ്വയം വിശേഷിപ്പിക്കുന്നു. 7 ശതമാനം പേര്‍ ആത്മീയതക്ക് കീഴില്‍ വരാന്‍ മാത്രം ആഗ്രഹിക്കുന്നു. 1.5 ശതമാനം പേര്‍ ക്രിസ്ത്യന്‍ വിശ്വാസികളാണ്.

രാജ്യത്തെ 90 ശതമാനം പേര്‍ തങ്ങള്‍ മതവിശ്വസമുള്ള കുടുംബത്തില്‍ നിന്നുള്ളവരാണെന്ന് സ്വയം വിശേഷിപ്പിച്ചു. എന്നാല്‍ ഇതില്‍ 47 ശതമാനം പേര്‍ പിന്നീടുള്ള ജീവിത കാലഘട്ടത്തില്‍ മതവിശ്വാസം വിട്ടതായി പറയുന്നു. ആറ് ശതമാനം പേര്‍ തങ്ങളുടെ മതവിശ്വാസം മാറിയെന്ന് പറയുന്നു. പ്രായമായവരില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ ചെറുപ്പക്കാര്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് തിരിയുന്നുണ്ട്.

ആത്മീയ ഭരണകൂടം നിലവിൽ വന്നശേഷം ഇറാനിൽ കടുത്ത നിയന്ത്രണങ്ങളായിരുന്നു. 1979 ലാണ് ഇറാനില്‍ ഇസ്ലമിക വിപ്ലവം നടന്നത്. തുടർന്ന് രാജ്യത്ത് മതപരമായ നിയമങ്ങൾ അധികരിക്കുകയാണ് എന്ന് പരാതിപ്പെടുന്നു. പുതിയ തലമുറ വിദ്യാഭ്യാസപരമായി മുന്നേറിയതും പാശ്ചാത്യ സ്വാധീനവും ജനങ്ങളെ സ്വാധീനിച്ചു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സര്‍ക്കാരിനെ ഭയന്ന്
ഇത് പരസ്യമായി അംഗീകരിക്കാന്‍ പലരും തയ്യാറായില്ലെന്ന് സര്‍വേയില്‍ പറയുന്നു.

Spread the love
Read Also  എണ്ണശുദ്ധീകരണശാല ആക്രമണം ; ഇറാനുള്ള കണക്കുതീർക്കുമെന്ന് ട്രംപ് ; യുദ്ധഭ്രാന്തിലൂടെ അധികാരം നിലനിർത്താനുള്ള ശ്രമമെന്ന് ഡെമോക്രാറ്റുകൾ