ഓസ്‌ട്രേലിയയിൽ കുടിയേറുന്നതിനിടെ പിടികൂടി ന്യൂ ഗിനിയയിലെ മാനസ് ദ്വീപിൽ പാർപ്പിച്ചിരിക്കുന്ന കുർദിഷ് ഇറാനിയൻ എഴുത്തുകാരനായ ബെഹ്‌റൂസ് ബുച്ചാനിക്ക് വിക്ടോറിയൻ സാഹിത്യ അവാർഡ്. ബുച്ചാനിയുടെ ‘നോ ഫ്രണ്ട് ബട്ട് ദ മൗണ്ടൻസ്’ എന്ന പുസ്തകത്തിനാണ് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ പുരസ്‌കാര മായ വിക്ടോറിയൻ അവാർഡ്. 1 ലക്ഷം ഓസ്‌ട്രേലിയൻ ഡോളറാണ് ( 52 ലക്ഷം രൂപ ) അവാർഡ് തുക. ഓസ്‌ട്രേലിയയിലെ അനധികൃത കുടിയേറ്റക്കാരെ പാർപ്പിച്ചി രിക്കുന്ന ദ്വീപിൽ ആറ്‌ വർഷമായി താമസിക്കുകയാണ് ബുച്ചാനി. ഈ കാലയള വിലാണ് അദ്ദേഹം ഗ്രന്ഥരചന നടത്തിയത്. പക്ഷെ പുരസ്കാരം വാങ്ങുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് ഓസ്‌ട്രേലിയൻ അധികൃതർ വിലക്കി.

അഭയാർത്ഥികൾക്ക് ഇത്രയും പ്രചാരമുള്ള ഒരു അവാർഡ് ലഭിക്കുന്നത് ഓസ്‌ട്രേലിയയെ സംബന്ധിച്ച് അപമാനമായത്കൊണ്ടാണത്രെ അവാർഡ് ദാനച്ചടങ്ങിൽ നിന്ന് അദ്ദേഹത്തെ വിലക്കിയത്.

വളരെയേറെ പ്രതിബന്ധങ്ങൾ തരണം ചെയ്താണ് ബുച്ചാനി ഈ ആദ്യ പുസ്തകം തയ്യാറാക്കുന്നത് സുഹൃത്തും പരിഭാഷകനുമായ ഒമിഡ്‌ തൊഫീഗിയനുമായി മൊബൈൽ ഫോണിലൂടെ പറഞ്ഞുകൊടുത്താണ് ബൂചാനി പുസ്‌തകം ഇംഗ്ലീഷിൽ തയ്യാറാക്കിയത്. മൂൻസ് മൻസൂബി യാണ് ഒമിഡിനെ സഹായിച്ചത്. സോഷ്യൽ മീഡിയ ആയ വാട്‌സ്‌ആപ്പിലും ഇമോയിലും എഴുതി അയച്ചുകൊടുത്തായിരുന്നു രചനയുടെ തുടക്കം. പക്ഷെ അധികൃതർ ദ്വീപിലേക്കുള്ള ഇന്റർനെറ്റ്‌ ബന്ധം വിച്ഛേദിച്ചതോടെ അത് തടസ്സപ്പെട്ടു. അതോടെ എസ് എം എസിലൂടെ ടെക്‌സ്‌റ്റ്‌ മെസേജായി ടൈപ്പ്‌ ചെയ്‌ത്‌ അയച്ചുനൽകാൻ തുടങ്ങി. അങ്ങനെയാണ്‌ പുസ്‌തകം പൂർത്തിയാക്കി പ്രസിദ്ധീകരിക്കപ്പെടുന്നത്‌. ബൂച്ചാനിയുടെ ഇന്തോനേഷ്യ മുതൽ ഓസ്‌ട്രേലിയവരെയുള്ള കുടിയേറ്റത്തെക്കുറിച്ചാണ്‌ പുസ്‌തകത്തിൽ പറയുന്നത്‌. പ്രമുഖ ബ്രിട്ടീഷ്‌ ദിനപത്രമായ “ദ ഗാർഡിയൻ” പത്രത്തിലെ എഴുത്തുകാരനാണു ബൂച്ചാനി.

കുര്‍ദുകളുടെ അവകാശങ്ങള്‍ക്കുവേണ്ടി എഴുതിയതിന് ഇറാനിലെ ഇസ്ലാമിക് റവലുഷനറി ഗാര്‍ഡ്സ് കോര്‍പ്സിന്റെ ആക്രമണം നേരിട്ട ബൂച്ചാനി മൂന്നുമാസം ഒളിവില്‍ കഴിഞ്ഞു. തുടർന്ന് തുർക്കിയിലേക്ക് പോയി. ഓസ്‌ട്രേലിയയില്‍ അഭയം തേടി ഇന്തോനേഷ്യയില്‍ നിന്ന് പുറപ്പെട്ടത്. കടലില്‍ വെച്ച് ഓസ്‌ട്രേലിന്‍ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. തുർക്കിയിലേക്ക് പോയ ” പുരസ്‌കാരം ലഭിക്കാൻ വേണ്ടിയല്ല ഞാനീ പുസ്‌തകം എഴുതിയത്‌. ഓസ്‌ട്രേലിയയിലെ മാത്രമല്ല ലോകത്തെമ്പാടുമുള്ള വായനക്കാരെ മാനസിലും നൗറു ദ്വീപിലും നടക്കുന്ന ചൂഷണം അറിയിക്കുകയായിരുന്നു എന്റെ ലക്‌ഷ്യം. ഇവിടത്തെ പാവപ്പെട്ടവരെ വ്യവസ്ഥിതി ചൂഷണം ചെയ്യുന്നത്‌ തടയുന്നതിന്‌ ഈ പുരസ്‌കാരം ഒരു കാരണമാകുമെന്ന്‌ കരുതുന്നു. ഞങ്ങളുടെ അവസ്ഥ കൂടുതൽ ആളുകളിലേക്കെത്തണം, ഈ കിരാതമായ നടപടികൾ അവസാനിക്കണം’ ബൂച്ചാനി “ദ ഗാർഡിയൻ’ പത്രത്തോട്‌ പറഞ്ഞു.

ഓസ്‌ട്രേലിയയിൽ കുടിയേറ്റം നടത്തുന്നവർ പിടിക്കപ്പെട്ടാൽ ശക്തമായ ശിക്ഷയാണ്‌ നൽകുക. നുഴഞ്ഞുകയറുന്ന അഭയാർഥികളെ അകലങ്ങളിലുള്ള ദ്വീപിലേക്ക്‌ കൊണ്ടുപോയി താമസിപ്പിക്കും. അതിൽ പിന്നെ പുറംലോകവുമായി കാര്യമായ ബന്ധമുണ്ടാകാറില്ല. ഇവരുടെ ശബ്ദം പിന്നെ ലോകം ശ്രദ്ധിക്കുകയുമില്ല. ഇങ്ങനെ  ദ്വീപിൽ  തടവിൽ പാർപ്പിക്കുന്നവരുടെ വിവരങ്ങൾ മറച്ചുവെയ്ക്കാനാണു ഭരണകൂടം ശ്രമിച്ചതെങ്കിലും അവാർഡ് വാർത്തയോടെ  ഒടുവിൽ അതു പരാജയപ്പെട്ടു. 

Read Also  നിരീശ്വരവാദിയായ തനിക്ക് ശബരിമല നട കയറാനാകുമോയെന്ന് തസ്ലീമയുടെ ട്വീറ്റ്

photo credit: The guardian

 

LEAVE A REPLY

Please enter your comment!
Please enter your name here