പത്തുലക്ഷത്തിലധികം ആളുകൾ ഇറാന്റെ പൗരത്വ പട്ടികയിൽപെടാത്തതായിട്ടുണ്ട്. യാതൊരുവിധ രേഖകളും ഇവരുടെ പക്കൽ ഇല്ല. ഇതിൽ ഭൂരിഭാഗവും കുട്ടികളാണ്. ഇറാൻ സ്ത്രീകളെ സംബന്ധിച്ച് നിലനിൽക്കുന്ന അപരിഷ്കൃത നിയമം മൂലമാണ് ഇത്രയേറെ കുട്ടികൾ യാതൊരു രേഖകളുമില്ലാതെ ഇറാനിൽ കഴിയുന്നത്. ഇറാൻ പ്രവിശ്യയായ ബലൂചികളുമായുള്ള വിവാഹത്തിൽ ഏർപ്പെടുന്ന ഇറാൻ സ്ത്രീകൾക്ക് ആ ബന്ധത്തിലുണ്ടാകുന്ന കുട്ടികൾക്ക് പൗരത്വം നൽകാൻ കഴിയില്ലെന്ന കാലങ്ങൾ പഴക്കമുള്ള നിയമമാണ് ഇറാനിൽ ഇന്നും പിന്തുടരുന്നത്. ഈ കുട്ടികൾക്കു വിദ്യാഭ്യാസത്തിനോ, ആരോഗ്യ പരിപാലനത്തിനോ എന്തിനു ദേശീയ ഡാറ്റ ബേസിൽ  പേരുകൾ ചേർക്കുവാൻ പോലും അവകാശമില്ല.

2019 മെയ് മാസത്തിൽ ഇറാൻ പാർലമെന്റ് അപരിഷ്കൃതവും വിവേചനപരവുമായ പല നിയമങ്ങളും ഭേദഗതി ചെയ്‌തെങ്കിലും ഇറാൻ സ്ത്രീകളുടെ വിദേശികളുമായുള്ള ബന്ധം വഴി ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം നൽകുന്നത് സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണു പറഞ്ഞൊഴിഞ്ഞത്.

വിവേചനത്തിനെതിരെ ഒട്ടേറെ നിയമങ്ങൾ രാജ്യത്ത് പാസ്സാക്കിയെങ്കിലും പാകിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും അതിർത്തിക്കടുത്തുള്ള അവികസിത പ്രദേശത്ത് താമസിക്കുന്ന ഇറാനിലെ രണ്ട് ദശലക്ഷം വരുന്ന ബലൂച് ന്യൂനപക്ഷം, ഇറാനിയൻ അധികാരികളുടെ കയ്യിൽ നിന്ന് കടുത്ത വിവേചനത്തിന് ഇരയായിട്ടുണ്ട്. ഇറാൻ ഭരണകൂടത്തിന്റെ നയങ്ങൾ നിരവധി ബലൂച് ജനതയെ പൂർണ്ണ പൗരത്വം നേടുന്നതിൽ നിന്ന് തടയുന്നു.

അടിസ്ഥാനപരമായി ഇറാനിലെ സുന്നി വിഭാഗം ബലൂച് ജനതയോട് പുലർത്തുന്ന വംശീയമായ യാഥാസ്തിതികനിലപാടുകളുടെ ഭാഗമായാണ് പൗരത്വം നിഷേധിക്കുന്ന പ്രവണത ശക്തി പ്രാപിക്കുന്നത് . ബലൂചിൽ  താമസിച്ച ഇറാൻ വേരുകളുള്ളവർക്കുവരെ  തങ്ങളുടെ കുട്ടികളുടെ പൗരത്വത്തിനു വേണ്ടിയും വിദ്യാഭ്യാസത്തിനു വേണ്ടിയും ഡിഎൻഎ ഉൾപ്പടെയുള്ള ടെസ്റ്റുകൾ നിർബന്ധിതമാക്കിയിരിക്കയാണൂ. ബലൂച് പ്രവിശ്യയിൽ വിദേശികളിൽ ജനിച്ച കുറെ കുട്ടികളുണ്ട്. എന്നാൽ ഭൂരിഭാഗം  കുട്ടികളുടെയും മാതാപിതാക്കൾ ബലൂച് പ്രവിശ്യയിൽ നിന്നുള്ളവർ തന്നെയാണ്.

ബലൂച് മാതാപിതാക്കളുടെ 40,000 കുട്ടികൾക്ക് ദേശീയ തിരിച്ചറിയൽ കാർഡുകൾ ഇല്ലെന്നാണ് സർക്കാർ കണക്കുകൾ. എന്നാൽ പ്രാദേശിക സ്രോതസ്സുകളിൽ നിന്നുള്ള മറ്റ് കണക്കുകൾ ഈ സംഖ്യയുടെ ഇരട്ടിയാണ് – ഏകദേശം 80,000 മുതൽ 1,00,000 വരെ കുട്ടികൾക്ക് തിരിച്ചറിയൽ രേഖകൾ ഇല്ലെന്നാണ് കണക്കുകൾ പറയുന്നത്. ബലൂചിയൻ മാതാ പിതാക്കളുടെ ഏറ്റവും വലിയ സ്വപ്നം തങ്ങളുടെ കുട്ടികളെ സ്കൂളിലേയ്ക്കയക്കുക എന്നതാണ്. തങ്ങളുടെ കുട്ടികൾക്ക് യാതൊരു വിധ അവകാശവും ഇല്ലാതാക്കി തീർത്തത് എന്തിനാണെന്ന ചോദ്യമാണ് ഈ മാതാപിതാക്കൾ ഉന്നയിക്കുന്നത്.

നിലവിൽ ഏതെങ്കിലും തരത്തിൽ രേഖകൾ ഉള്ളവരായിരുന്നിട്ടു കൂടി തങ്ങളുടെ രേഖകൾ പുതുക്കാനോ പുതിയവയ്ക്ക് അപേക്ഷിയ്ക്കാനോ ബലൂച് ജനത സർക്കാർ ഓഫീസുകളിൽ പോകുമ്പോൾ അവരുടെ ജനന സർട്ടിഫിക്കറ്റ് ഉൾപ്പടെ കണ്ടുകെട്ടാറുണ്ടെന്നു ബലൂചിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ വക്താവ് നാസർ ബോലദൈ പറഞ്ഞു. ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നവരെ കൈകാര്യം ചെയ്യുന്നത് ഈവിധം ആണെന്നും വികസനത്തിന്റെ പേര് പറഞ്ഞു പ്രദേശത്തിന്റെ ജനസംഖ്യ അനുപാതത്തെ തകിടം മറിക്കാനും തങ്ങളെ ന്യൂനപക്ഷമാക്കുവാനുമാണ് സർക്കാർ ഇത്തരത്തിൽ ബലൂചിസ്ഥാനികളോട് വിവേചനം കാണിക്കുന്നതെന്നാണ് ബോലദൈ അഭിപ്രായപ്പെടുന്നത്.

Read Also  സൗദി അരാംകോയുടെ എണ്ണ പമ്പിങ് സ്റ്റേഷനുകൾക്ക് നേരെ തീവ്രവാദ ഡ്രോൺ ആക്രമണം

സമൂഹത്തിൽ ഏത് തരത്തിൽ അംഗീകരിക്കുന്ന വ്യക്തിയായാലും എത്ര പ്രഗത്ഭനായാലും അയാൾക്ക് തിരിച്ചറിയൽ രേഖ ഇല്ലാതിരിക്കുന്നതുവഴി മറ്റെല്ലാ അവകാശങ്ങളും റദ്ദാവുകയാണ്. മനുഷ്യാവകാശ പ്രവർത്തകനും ഗവേഷകനുമായ അസദേഹ് പൗരസന്ദ് പറഞ്ഞു. വിദ്യാഭ്യാസം നിഷേധിക്കുന്നതും  ആരോഗ്യപരിപാലനത്തിൽ നിന്നൊഴിവാക്കുന്നതുവഴിയും കടുത്ത വംശീയതയും മനുഷ്യാവകാശ ലംഘനങ്ങളുമാണ് നടക്കുന്നത്. ഇതാണു ഇറാൻ ഭരണകൂടം ബലൂച് ജനതയോട് ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു ജനതയെ തുടക്കം മുതൽ തങ്ങൾ അന്യവൽക്കരിക്കപ്പെട്ടവരാണെന്ന ഓർമ്മപ്പെടുത്തലിലൂടെ ഓരോ നിമിഷവും ഭയത്തിലൂടെ ജീവിക്കണമെന്ന സന്ദേശമാണ് ഇതുവഴി നൽകുന്നതെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ അഭിപ്രായപ്പെടുന്നത്.

വംശീയവും മതപരവുമായ ന്യൂനപക്ഷങ്ങളെ സംബന്ധിച്ച ഇറാനിയൻ അധികാരികളുടെ അടിച്ചമർത്തൽ നയം തുടക്കം മുതൽ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഡി എൻ എയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പതിറ്റാണ്ടുകളായി തുടരുന്ന ഈ രാഷ്ട്രീയവിവേചനത്തിൽ ആയിരക്കണക്കിന് ബലൂച് നിവാസികളെ രണ്ടാംകിട പൗരന്മാരായിട്ടല്ല, പ്രായോഗികമായിത്തന്നെ അദൃശ്യരായ വിഭാഗമാക്കി തരം  താഴ്ത്തി.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here