Wednesday, June 23

ഇറാഖിൽ ജനം തെരുവിൽ; 100-ൽ അധികം പേരെ സൈന്യം കൊലപ്പെടുത്തി

ഇറാഖില്‍ പ്രധാനമന്ത്രി അദില്‍ അബ്ദുൽ മഹദി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കനക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി സുരക്ഷാ സേനയും സമരക്കാരും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ 100-ൽ അധികം പേർ കൊല്ലപ്പെട്ടു. മരണ സംഖ്യ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെന്നാണ് വിവരം. പലയിടങ്ങളിലും സൈന്യം സമരക്കാർക്ക് നേരെ രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിടുന്നതെന്നാണ് റിപ്പോർട്ടുകൾ.

A demonstrator shows empty canisters that were used by Iraqi security forces during a protest over unemployment, corruption and poor public services, in Baghdad, Iraq October 2, 2019.

കഴിഞ്ഞ ദിവസം നടന്ന പ്രക്ഷോഭത്തിൽ 3000ത്തോളം പേർക്ക് പരിക്കേറ്റു. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നെങ്കിലും ശക്തമായ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാറിന് കര്‍ഫ്യൂ പിന്‍വലിക്കേണ്ടിവന്നു. സര്‍ക്കാര്‍ കടുത്ത അഴിമതി ആരോപണങ്ങള്‍ നേരിടുകയാണ്. ഇറാഖില്‍ പലയിടങ്ങളിലും വെള്ളവും വൈദ്യുതിയും പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പേലുമില്ലെന്ന് സമരക്കാര്‍ പരാതിപ്പെടുന്നു.

A demonstrator holds the Iraqi flag near burning objects at a protest during a curfew, three days after the nationwide anti-government protests turned violent, in Baghdad, Iraq October 4, 2019

രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയിലും ഭരണകൂട അഴിമതിയിലും കനത്ത ദാരിദ്ര്യത്തിലും പ്രതിഷേധിച്ചാണ് ജനം തെരുവിലിറങ്ങിയിരിക്കുന്നത്. പ്രക്ഷോഭം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തിരമായി പാര്‍ലിമെന്റ് സമ്മേളനം വിളിച്ചെങ്കിലും ഏതാനും അംഗങ്ങള്‍ ബഹിഷ്‌ക്കരിച്ചതിനാല്‍ യോഗം നടന്നില്ല. നാല് കോടി ജനസംഖ്യയുള്ള ഇറാഖില്‍ തൊഴിലില്ലായ്മ രൂക്ഷമാണ്.

A man runs near burning objects at a protest during a curfew, three days after the nationwide anti-government protests turned violent, in Baghdad, Iraq October 4, 2019

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  ചീഫ് ജസ്റ്റീസ് നിയമത്തിനതീതനല്ലെന്നു പ്രഖ്യാപിച്ചു സ്ത്രീകളുടെയും അഭിഭാഷകരുടെയും സംഘം പ്രക്ഷോഭത്തിലേക്ക്

Leave a Reply