Thursday, January 20

“മുസ്ലീം ആകുന്നത് ഒരു പാപമാണോ?” ജാര്‍ഖണ്ഡ് പോലീസ് ഉദ്യോഗസ്ഥന്‍ ചോദിക്കുന്നു

‘മുസ്ലീം ആകുന്നത് ഒരു പാപമാണോ?’ ജാര്‍ഖണ്ഡില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ആര്‍വത്തിച്ചുള്ള ചോദ്യമടങ്ങുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. ജൂണ്‍ 18ന് റാഞ്ചി ജില്ലയിലെ ഡൊറാണ്ടയില്‍ ബിജെപിയുടെ ഒരു പ്രാദേശിക നേതാവ് കൊല്ലപ്പെട്ട കേസില്‍ നടപടിയെടുക്കുന്നില്ല എന്ന ആള്‍ക്കൂട്ടത്തിന്റെ ആക്രോശത്തോട് പ്രതികരിക്കുകയായിരുന്നു പോലീസ് ഓഫീസര്‍.

39 കാരനായ ധീരജ് റാമിന്റെ മരണവുമായി ബന്ധപ്പെട്ട് സ്റ്റേഷന്റെ ചുമതലയുള്ള ആബിദ് ഖാന്‍ ബോധപൂര്‍വം നടപടി വൈകിപ്പിക്കുന്നവെന്ന് ആരോപിച്ച് കഴിഞ്ഞ ബുധനാഴ്ച ബിജെപി നേതാക്കളും പ്രവര്‍ത്തകരുമടങ്ങുന്ന ആള്‍ക്കൂട്ടം റാഞ്ചിയിലെ പോലീസ് സ്‌റ്റേഷന്‍ വളഞ്ഞിരുന്നു. ആള്‍ക്കൂട്ടത്തില്‍ നിന്നും ആരോ നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരില്‍ ചിലര്‍ ഖാനെതിരെ ജാതീയമായ പരമാര്‍ശം നടത്തി. സാധാരണ ജനങ്ങള്‍ക്കിടയില്‍ നല്ല പേരുള്ള ഖാന്‍ ഇതില്‍ വളരെ അസ്വസ്ഥനായി. ‘മുസ്ലീം ആയത് ഒരു പാപമാണോ? ഞാനും ഈ രാജ്യത്തെ പൗരനല്ലേ?,’ തുടങ്ങിയ ചോദ്യങ്ങള്‍ അദ്ദേഹം ആള്‍ക്കൂട്ടത്തിന് നേരെ ഉയര്‍ത്തുകയായിരുന്നു.

തന്റെ മേലുദ്ധ്യോഗസ്ഥന്‍ സ്‌റ്റേഷനകത്തുണ്ട് എന്ന് പറഞ്ഞിട്ടൊന്നും കേള്‍ക്കാന്‍ ആരും തയ്യാറായില്ലെന്ന് ആബിദ് ഖാന്‍ പറഞ്ഞു. കേസില്‍ ചിലര്‍ക്കെതിരെ എഫ്‌ഐആര്‍ എടുത്തിട്ടുണ്ടെന്നും ഇത്തരം കേസുകള്‍ അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്താന്‍ സമയമെടുക്കുമെന്നും ഖാന്‍ പറയുന്നു. ഇതിനിടയില്‍ കേസില്‍ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരെ ഞായറാഴ്ച വരെ ജുഡീഷ്യല്‍ കസ്റ്റഡില്‍ വിട്ടിട്ടുണ്ട്.

https://youtu.be/-QH4crX9lX0?t=3

 

Spread the love
Read Also  എൽഡിഎഫ് യുഡിഎഫ് മുന്നണികൾ ഒരുമിച്ചു; പി.സി. ജോർജ്ജിന്റെ ജനപക്ഷം പുറത്ത്

Leave a Reply