ലണ്ടന്‍ നഗരത്തിൻ്റെ ഹൃദയഭാഗമായ ലണ്ടൻ ബ്രിഡ്ജില്‍ ഭീകരാക്രമണം. അക്രമി പൊതുനിരത്തിലെ കാൽനടയാത്രക്കാരായ രണ്ടുപേരെ കുത്തിക്കൊന്നു. കത്തിയുപയോഗിച്ച് വഴിയാത്രക്കാരെ കുത്തിവീഴ്ത്താൻ ശ്രമിക്കുന്നതിനിടെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു.

തിരക്കേറിയ ലണ്ടന്‍ ബ്രിഡ്ജിലെ ഫിഷ്‌മോംഗേര്‍സ് ഹാളിന് സമീപം പ്രാദേശിക സമയം ഒന്നര മണിയോടെയായിരുന്നു സംഭവം. അക്രമി കത്തിയുമായി കാൽനടക്കാരുടെ പിന്നാലെ ഓടാൻ ശ്രമിച്ചതോടെ ആളുകള്‍ ഭയചകിതരായി ഓടി. ഒടുവിൽ അക്രമിയെ പൊലീസ് വെടിവെച്ചു വീഴ്ത്തുകയായിരുന്നു. അക്രമി ശരീരത്ത് സ്‌ഫോടകവസ്തുക്കള്‍ കെട്ടിവെച്ചിരുന്നതായി പൊലീസ് അറിയിച്ചു.

ആക്രമണ വിവരം ലഭിച്ചതോടെ പ്രദേശം വളഞ്ഞ പോലീസ് ജനങ്ങളെ ഒഴിപ്പിക്കുകയായിരുന്നു. പ്രാദേശിക സമയം രണ്ട് മണിയോടെ തന്നെ സംഭവ സ്ഥലത്ത് പോലീസ് എത്തുകയും അക്രമിയെ കീഴ്പ്പെടുത്തിയതായും മെട്രോപൊളിറ്റൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ലണ്ടൻ പോലീസിന്റെ ഉദ്യോഗസ്ഥരെത്തിയാണ് കുറ്റവാളിയെന്ന് കരുതുന്നയാൾക്കെതിരെ വെടിയുതിർത്തത്. ഇയാൾ കൊല്ലപ്പെട്ടതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. യുകെ ഉന്നത ഭീകരവിരുദ്ധ സേനാ ഉദ്യോഗസ്ഥനാണ് ഇത് സംബന്ധിച്ച് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചിട്ടുള്ളത്.

ഉസ്മാന്‍ ഖാന്‍ എന്ന ഭീകരനാണ് ആക്രമണം നടത്തിയത്. ഐഎസ് ഭീകരനാണ് ഇയാളെന്നാണ് ബ്രിട്ടീഷ് പൊലീസ് അറിയിച്ചത്.. 2014 ല്‍ ഇയാളെ തീവ്രവാദ സംഘടനകളുമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജയിലില്‍ അടച്ചിരുന്നു. ഉസ്മാന്‍ അടുത്തിടെയാണ് പുറത്തിറങ്ങിയതെന്ന് പൊലീസ് വെളിപ്പെടുത്തി.

അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണവാർത്ത പുറത്തറിഞ്ഞതോടെ നഗരവാസികളിൽ ആശങ്കയായിരുന്നു. കൊലയാളിയുടെ പക്കല്‍ നിന്നും ആയുധങ്ങള്‍, സ്‌ഫോടകവസ്തുക്കള്‍ തുടങ്ങിയവ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് ലണ്ടൻ ബ്രിഡ്ജ് ദേശീയപാതയിലൂടെ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. സുരക്ഷാ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് ലണ്ടൻ സുരക്ഷ സേന അറിയിച്ചു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി

LEAVE A REPLY

Please enter your comment!
Please enter your name here