Saturday, January 29

സി കെ വിനീതിന് റെക്കോര്‍ഡ്, ഐ എസ് എല്‍ ബ്ലാസ്റ്റേഴ്സ് സമനില പൊരുതി വാങ്ങി

ഐ എസ് എല്ലില്‍ ജാംഷഡ്പൂരിനെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില പൊരുതി വാങ്ങേണ്ടി വന്നു. കളിയുടെ ആദ്യപകുതിയില്‍  രണ്ട് ഗോള്‍ നേടി മുന്നേറിയ ജാംഷഡ്പൂരിനെ രണ്ടാം പകുതിയില്‍ കരുത്തോടെ പൊരുതി ബ്ലാസ്റ്റേഴ്സ് സമനിലയില്‍ തളയ്ക്കുകയായിരുന്നു.

ബ്ലാസ്റ്റേഴ്സിന്‍റെ എട്ടാം നമ്പര്‍ താരം സ്ലാവിസാ സ്റ്റൊവാനോവിക് നഷ്ടപ്പെടുത്തിയ പെനാല്ട്ടിക്ക് തൊട്ടു തന്നെ പകരം വീട്ടിയതാണ് ബ്ലാസ്റ്റേഴ്സിന് കിട്ടിയ ആദ്യഗോള്‍.

രണ്ടാം ഗോള്‍ അടിച്ച് സി കെ വിനീത് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരന്‍ എന്ന റിക്കോര്‍ഡ് നേടി.

ടീമിനെ പറ്റി പ്രതീക്ഷ വെക്കുന്നവരാണ് മലയാളി ഫുട്ബോള്‍ പ്രേമികള്‍.

Spread the love
Read Also  ഐ എസ് എല്ലില്‍ ഗോളുകളുടെ ദീപാവലി, പൂനെ സിറ്റിയെ തകര്‍ത്ത് ചെന്നൈയിന്‍ എഫ് സി (2-4)

Leave a Reply