Monday, January 24

ഐ.എസ്.എൽ ആദ്യ മത്സരത്തിൽ തകർത്തടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ഐ എസ് എൽ ആദ്യ മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് കൊൽക്കത്തയെ തോൽപിച്ചു ബ്ലാസ്റ്റേഴ്‌സ് വരവറിയിച്ചു. ആദ്യ 15 മിനിറ്റുമുതൽ തുടരെ തുടരെ അക്രമണ ശൈലിയിൽ കളിച്ച ബ്ലാസ്റ്റേഴ്‌സ് ആദ്യം മുതൽക്കേ കളിയിലെ ആധിപത്യം സ്ഥാപിച്ചിരുന്നു. കൊൽക്കത്തയുടെ ഗോൾ പോസ്റ്റിലേക്ക് അക്രമം അഴിച്ചു വിട്ട ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും നേടിയത്. മറ്റേജ് പാപ്ലാറ്റിനിക് ആണ് ആദ്യ ഗോൾ നേടിയത് സ്ലാവിന മനോഹരമായ ഗോളോട് കൂടി വിജയ പ്രതീക്ഷ ഉറപ്പിച്ചു.. ഇരുഗോളുകളും നേടിയ ശേഷം പന്ത് കയ്യിൽ വെച്ച് അച്ചടക്കത്തോടെ കളിച്ച ബ്ലാസ്റ്റേഴ്‌സ് വിജയം ഉറപ്പിക്കുകയായിരുന്നു.

കേരളത്തിന്റെ നേരത്തെ പരിശീലകനായിരുന്ന കൊപ്പൽ എന്ന ആശാനെതിരെ ജെയിംസ് നേടിയ വിജയം ആശാന്റെ നെഞ്ചത്ത് നിന്ന് തുടങ്ങി എന്ന രീതിയിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഒക്ടോബർ 5 നു മുംബൈ സിറ്റി യുമായി നടക്കുന്ന ആദ്യ ഹോം മാച്ചിനായി കാത്തിരിക്കുകയാണ് ആരാധകർ. കൊൽക്കത്തക്കെതിരെ അവരുടെ സ്റ്റേഡിയത്തിൽ നേടുന്ന ആദ്യ വിജയമാണ് ഇത്… അങ്ങനെ ഐ എസ് എൽ അഞ്ചാം സീസൺ ഏറെ പ്രതീക്ഷകളോടെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറ്റെടുത്തിരിക്കുന്നു

https://www.youtube.com/watch?v=yzPIEluNzpg

 

 

Spread the love
Read Also  കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ ജഴ്‌സി ലോഞ്ച് ചെയ്തു മോഹൻലാൽ ഈ വർഷത്തെ ബ്രാൻഡ് അംബാസിഡർ ആകും...

Leave a Reply