Thursday, January 20

ബ്രാന്‍ഡ് അംബാസിഡര്‍ ലാലേട്ടന്റെ ആവേശം എവിടെ? മുട്ടു മടക്കി മഞ്ഞപ്പട

ഐ എസ് എല്‍ അഞ്ചാം സീസണിലെ തട്ടക മത്സരത്തിലും ജയിക്കാനാകാതെ കേരള ബ്ലാസ്റ്റേഴ്സ് മുട്ടു മടക്കുന്നു. കൊച്ചിയിലെ സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് എഫ് സി ഗോവ ബ്ലാസ്റ്റേഴ്സിനെ തോല്പിച്ചത്.

ഹോം മത്സരത്തിലെ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ മത്സരത്തിൽ ബെംഗളുരുവിനോട് 2-1നാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്.

മുന്‍ വര്‍ഷങ്ങളില്‍ ബ്രാന്‍ഡ് അംബാസിഡറായിരുന്ന സച്ചിന്‍ തെന്‍ഡുല്‍ക്കറില്‍ നിന്നും ഇരുപത് ശതമാനം ഓഹരികള്‍ വാങ്ങി ബ്രാന്‍ഡ് അംബാസിഡര്‍ എന്നതില്‍ നിന്നും ഉടമ കൂടി ആയാണ് മോഹന്‍ലാല്‍ ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുത്തത്. കായികതാരം എന്ന നിലയില്‍ ബ്ലാസ്റ്റേഴ്സിനൊപ്പം എപ്പോഴുമുണ്ടായിരുന്ന ആളായിരുന്നു സച്ചിന്‍ തെണ്ടുല്‍ക്കര്‍. അതാണല്ലോ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്. അത് നല്കാന്‍ സിനിമാതാരത്തിനാവില്ലല്ലോ.

Spread the love
Read Also  ഐ എസ് എല്ലില്‍ ഗോളുകളുടെ ദീപാവലി, പൂനെ സിറ്റിയെ തകര്‍ത്ത് ചെന്നൈയിന്‍ എഫ് സി (2-4)

1 Comment

Leave a Reply