Saturday, January 29

ഇസ്ലാമിക സാഹിത്യം പൈതൃകത്തിൻ്റെയും ചിന്തയുടേതുമാണ്; വി കെ അജിത് കുമാർ എഴുതുന്നു

മായാമനുഷ്യനെപ്പറ്റിയാലോചിക്കു.സമയ കാലങ്ങൾക്കപ്പുറം സഞ്ചരിക്കുന്നവർ; ചിലപ്പോൾ സൗരയൂഥത്തിൻ്റെ പടവുകളിലൂടെ കയറിപ്പോകുന്നവർ,തീർച്ചയായും ഇതു പടിഞ്ഞാറൻ സാഹിത്യത്തിൻ്റെ മാത്രം പ്രത്യേകതയായി മാത്രമേ നമുക്ക് കാണാൻ സാധിക്കൂ.ആയിരത്തൊന്നു രാവുകൾ തുറക്കൂ, ഇസ്ലാമിക സുവർണ്ണയുഗത്തിൻ്റെ രേഖപ്പെടുത്തൽ, അതായത് 8നും 13നു ഇടയിലുള്ള ശതാബ്ദം, അവിടെയുണ്ടായ അറേബ്യൻ രാവുകളിൽ പലതിലും മുൻപ് പറഞ്ഞതിൻ്റെ സാന്നിധ്യം നമുക്ക് കാണാൻ സാധിക്കും

പടിഞ്ഞാറൻ ലോകം ഇസ്ലാമിക ഭാവനയെ കടം കൊണ്ടതാവാം. ഇത്തരം  ഭാവനകൾ രൂപം കൊള്ളുന്നത് ചില ഭ്രമാത്മക ചിന്തയിൽ നിന്നുമാണ്.സാംസ്കാരിക ഉയർച്ചയുടെ സുവർണ്ണയുഗങ്ങളിൽ സ്പൈൻ മുതൽ ഇന്ത്യവരെ നീണ്ടുപോയ ഒരു മഹാസാമ്രാജ്യം.സാഹിത്യം അത്രയ്ക് പരന്ന ഒരർത്ഥത്തിൽ വ്യാപിച്ചു കിടന്നു.അതു തന്നെയായിരുന്നു അന്നു സാഹിത്യമനുഭവിച്ച ഏറ്റവും വലിയ പ്രശ്നവും ഒരു സാംസ്കാരിക വെളിപ്പെടുത്തലിൻ്റെ അർത്ഥ ശങ്ക.ആരെ എങ്ങനെ സ്വീകരിക്കണം നിരാകരിക്കണം എന്നുള്ള ചിന്ത.

ഒൻപതാം നൂറ്റാണ്ടിൽ അൽ ഫറാബി രചിച്ച   അൽ മദിന അൽ ഫദില  അതി വിശിഷ്ടമായ മുസ്ളിം സാംസ്കാരിക പൈതൃകത്തെ വെളിവാക്കുന്നു. പ്ലേറ്റോയുടെ റിപബ്ലിക്കിൻ്റെ സ്വാധീനതയിൽ എഴുതപ്പെട്ട ഗ്രന്ഥം.മഹത്തായ ഒരു സമൂഹത്തെ എങ്ങനെ മുസ്ലിം തത്വചിന്തകന്മാർ നയിച്ചുവെന്നതിൻ്റെ നേർചിത്രമെന്നാണ് ഇതു കരുതപ്പെടുന്നത്.

രാഷ്ട്രീയ വിശകലനങ്ങൾക്കുപരി നിൽക്കുന്ന പുസ്തകങ്ങളും അന്നുണ്ടായിരുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടിൽ തന്നെയാണ് ഇബ് ൻ തുഫാലിയെന്ന വൈദ്യശാസ്ത്രജ്ഞൻ   തൻ്റെ ആദ്യ നോവലുമായി രംഗത്തു വരുന്നത്,(The Self-Taught Philosopher (Hayy ibn Yaqzan, literally Alive, Son of Awake))അതിൻ്റെ കഥാ ഗതിയാകട്ടെ പിൽക്കാലത്തെ പ്രശസ്ത നോവലായ റോബിൻസൺ ക്രൂസോയുടേതിനു സമം.  അതേ   തുലാഫിയുടെ നോവലുമായി അടുത്തബന്ധമുണ്ട് റോബിൻസൺക്രൂസോയ്ക്ക് .ഒരു കുട്ടി, അവൻ ഒറ്റയ്ക്കാണ് പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുന്നു.ഒറ്റപ്പെട്ട ഒരു ദ്വീപ് ,മനുഷ്യസംസ്കാരവുമായോ മതവുമായോ യാതൊരു ബന്ധവുമില്ല.ഈ പുസ്തകം ശരിക്കും  മനുഷ്യൻ്റെ അവസ്ഥ, ജീവിതത്തിൻ്റെ അവസ്ഥ,   വ്യക്തിയ്ക് ഒരു സമൂഹത്തെ എങ്ങനെ സ്വാധീനിക്കാൻ കഴിയും എന്നൊക്കെ വ്യക്തമായി പറഞ്ഞുതരുന്നു. പിന്നിടുവന്ന ജോൺലൊക്കും  ഇമ്മാനുവൽ കാൻ്റും ഒരുപക്ഷേ തുലാഫിയോടു കടപ്പെട്ടിരിക്കണം.

ആദ്യത്തെ സയൻസ് ഫിക്ഷൻ നൽകിയതും മുസ്ലിം ലോകമാണ്.രോഖിയാ സഖാവത്

ഹുസ്സൈൻ (1905)ൽ രചിച്ച  സുൽത്താനയുടെ സ്വപ്നം പെൺ സാമ്രാജ്യത്തെപറ്റിയുള്ള ഭ്രമാത്മക ചിന്തയായിരുന്നു ഇത്.അധീശത്വത്തിൻ്റെ തിരിച്ചെഴുത്തായിരുന്നു ഈ ചെറുകഥ. പെണ്ണുങ്ങൾ ഭരിക്കുന്ന ഒരു ലോകം.ഒരു വിപ്ലവത്തിനുശേഷം ശാസ്ത്രത്തിൻ്റെ ശക്തിയുപയോഗിച്ചു പുരുഷനെ കീഴ് പ്പെടുത്തുന്ന സ്ത്രീകൾ .അതുകൊണ്ടുതന്നെ ആലോകം സമാധാനപൂർണ്ണവും സന്തോഷം നിറഞ്ഞതുമായിമാറുന്നു.

അതിങ്ങനെ പോകുന്നു ഒരിക്കൽ സുൽത്താന കാഴ്ചകൾ കാണാനിറങ്ങുന്നു,അപ്പോളവരുടെ വഴികാട്ടി ആളുകൾ അവളെപ്പറ്റിപ്പറുയുന്നത് മനസിലാക്കിക്കൊടുക്കുന്നു.

`ആ സ്ത്രീ പറയുന്നതു നിങ്ങൾ ഒരു പുരുഷനു സമമാണെന്നാണ്`.

`പുരുഷനു സമമോ അതെന്താണ് അങ്ങനെ?`

`അവർ  പറയുന്നത് നിങ്ങൾ പുരുഷന്മാരെപ്പോലെ നാണം കുണുങ്ങിയും സഭാകമ്പവും ഉണ്ടെന്നാണ്.`

അതിനു ശേഷം സുൽത്താന ഈ പ്രശ്നത്തെ അതിജീവിക്കാനാണ് ശ്രമിച്ചത്.

`എവിടെ പുരുഷന്മാർ ?`ഞാൻ അവളോടു ചോദിച്ചു.

`അവർ അവർക്കു നിശ്ചയിച്ച സ്ഥലങ്ങളിൽ തന്നെ കാണും`

`എന്താണു ഞാനറിയട്ടേ അവർക്ക് നിശ്ചയിച്ച സ്ഥലമെന്നു നീ പറഞ്ഞത്`

`ഓ അതോ അവരെ നമ്മൾ വീടിനു പുറത്തിറക്കില്ലല്ലോ?അതു തന്നെ..`ഇങ്ങനെ പോകുന്നു സുൽത്താനയുടെ സ്വപ്നം.

ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ തന്നെ പടിഞ്ഞാറെൻ കോളനിവാഴ്ചയ്കെതിരേ യുള്ള ആദ്യപുസ്തകം  നൈജീരിയൻ എഴുത്തുകാരനായ മുഹമ്മദ് ബെല്ലൊ കഗാര എഴുതിയ ഗാൻഡോകി (1934) പുറത്തുവന്നു.  പടിഞ്ഞാറൻ ആഫ്രിക്കയുടെ കഥയാണതു പറയുന്നത്.ബ്രിട്ടീഷ് കോളനി വാഴ്ചയ്കെതിരേ തദ്ദേശിയർ നടത്തിയ ചെറുത്തു നിൽപ്പിൻ്റെ കഥ.ജിന്നുകളും മറ്റ് അതിഭൗതിക വസ്തുക്കളും നിറയുന്ന  ഭൂമിയുടേ കഥയായിരുന്നു അത്.

മൊറാക്കൻ എഴുത്തുകാരനായ മുഹമ്മദ് അസിസ് ലെഹ്ബാബിയുടെ ഇക്സിർ അൽ ഹയാത് (1974)  പറയുന്നതും ഇപ്രകാരമൊരു കഥതന്നെയായിരുന്നു. അമരത്വം നൽകുന്ന ഒരു ഒറ്റമൂലിയുടെ കഥ.ഒരു സമൂഹത്തിൽ സന്തോഷവും ആത്മബോധവും പ്രതീക്ഷയും ഉണ്ടാക്കുന്നതിനുപരി കലഹങ്ങളും ദുഃഖങ്ങളും ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ ചെന്നെത്തുന്ന കഥ.

ഇരുണ്ടതലങ്ങളുള്ള ഫിക്ഷൻ്റെ പിറവിയും അറബിക് സംസ്കാരത്തിൽ നിന്നുതന്നെയാണ്.അഹമ്മദ് സാദവിയുടെ ഫ്രാങ്കസ്റ്റൈൻ ഇൻ ബാഗ്ദാദ് (2013) പുതിയ ഇറാക്കിൽ വരുന്നതിൻ്റെ പുനർനിർമ്മിതിയാണ്.മതവൈര്യത്തലും വർഗ്ഗപരമായ യുദ്ധത്താലും മരണപ്പെട്ട ചിലരുടെ ശരീരഭാഗങ്ങൾ ഒരുമിച്ച് ചേർന്ന് രൂപപ്പെട്ട ഭീകരജീവി..യുദ്ധത്തിൻ്റെ അധാർമ്മികതയെപ്പറ്റിയും സാധാരണക്കാർ മരണപ്പെടുന്നതിനെപ്പറ്റിയുമെല്ലാം ഈ ഫിക്ഷൻ ചർച്ചചെയ്യുന്നു.

നൗറാ അൽ നൊമാൻ  2012ൽ എഴുതിയ അജ്വാൻ മറ്റൊരു പരീക്ഷണമായിരുന്നു, തട്ടിക്കൊണ്ടു പോയ തൻ്റെ കുട്ടിയെ തിരഞ്ഞ് കരയിലും വെള്ളത്തിലും ജീവിക്കുന്ന  ഒരു അന്യഗ്രഹ ജീവിയെത്തുന്നതാണിതിലെ വിഷയം. കഥയിപ്രകാരമാണെങ്കിലും അഭയാർത്ഥികളുടെ രാഷ്ട്രീയപരമായ അരക്ഷിതാവസ്ഥയാണ് ഈ നോവൽ ചർച്ചചെയ്യുന്നത്.

സൗദി അറേബ്യൻ എഴുത്തുകാരനായ ഇബ്രാഹീം അബ്ബാസും യാസിർ ബാഹ്ജാത്തും ചേർന്നു പറയുന്ന സയൻസ് ഫിക്ഷനായ HWJN (2013) വിശദമാക്കുന്നത് മറ്റൊന്നാണ്. ലിംഗപരമായ ബന്ധങ്ങളെയും മതഭ്രാന്തിനെപ്പറ്റി സംസ്സരിക്കുകയും ജിന്നുകളുടെ സമാന്തരമായ ഒരു ലോകത്തെപ്പറ്റിയുമൊക്കെ ഇതിൽ വിവരിക്കുന്നുണ്ട്.

അറബ് വസന്തത്തിനു ശേഷം വന്നആധുനികോത്തര എഴുത്തുകാരൻ  ബസ്മ അബ്ദെൽ അസീസ് എഴുതിയ കാഫ്കിയൻ പുസ്തകമായ The Queue (2016) മൗലികവാദ ഭരണത്തിൻ കീഴിലെ  പൗരാവകാവകാശത്തെപ്പറ്റിയുള്ളതാണ്.

ലോകം മുഴുവൻ കൊട്ടിഘോഷിക്കുന്നത് സാഹിത്യത്തിൻ്റെ എല്ലാ പിരിവുകളും പടിഞ്ഞാറുനിന്നും വന്നതാണെന്നും അവർ ചർച്ചചെയ്യാത്തതായൊന്നുമില്ലെന്നുമാണ് എന്നാൽ അറബ് സാഹിത്യം അതിനെല്ലാം മുകളിൽ തന്നെയാണ്.അതു കടന്നുചെല്ലാത്ത സാഹിത്യ വീഥികളില്ലയെന്നുതന്നെ പറയാം.

 

പഠനശാസ്ത്രത്തെയും യന്ത്രസഹായ പഠനത്തേയും സ്വാഭാവിക ഭാഷാവികാസത്തേയും പറ്റി ഗവേഷണം നടത്തുന്ന  വാഷിങ്ടൺ യൂണിവേഴ്സിറ്റി അധ്യാപകനായ മുഹമ്മദ് ഔറംഗസീബ് അഹമ്മദിൻ്റെ The Aeon ൽ വന്ന ലേഖനത്തെ ആസ്പദമാക്കി തയ്യാറാക്കിയത്,

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

 

Spread the love