Thursday, July 2

മുസ്ലിം, ആക്രമണകാരിയായ കടന്നുകയറ്റക്കാരൻ ; ഇസ്ലാമോഫോബിയ ന്യൂസിലാന്റ് പശ്ചാത്തലത്തിലും വായിക്കപ്പെടുന്നത് അങ്ങനെതന്നെ

കഴിഞ്ഞ ദിവസം ന്യൂസിലാന്റിൽ വലതുപക്ഷ തീവ്രവാദികൾ നടത്തിയ ആക്രമണം വംശീയ ഭീകരതയുടെ ആഗോള ശൃംഖലയുടെ ഭാഗമാണ്. ഇത് ലോകം മുഴുവൻ ശക്തി പ്രാപിച്ചു വരുന്നുവെന്ന് വേണം കരുതാൻ.
വിദ്വേഷത്തിന്റെ വിവിധ രൂപങ്ങളിലൂടെ രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കിയുള്ള , , മുസ്ലീം ഭീതിയെന്ന അവസ്ഥ പലേടങ്ങളിലും തന്ത്രപരമായി പ്രചരിപ്പിക്കപ്പെടുന്നു.
ഒരു തരത്തിൽ ഇസ്ലാമോഫോബിയ വ്യവസായത്തിന്റെ

ആഗോളവൽക്കരണനമാണിവിടെനടക്കുന്നത്.  ഇസ്ലാമോഫോബിയ  വ്യവസായം ഇന്ന് വലിയ തലത്തിലാണ് വളർന്നു നിൽക്കുന്നത്. ന്യൂസിലാന്റ് സംഭവം ഇതാണ് മനസിലാക്കി തരുന്നത്. “ഭീകരതയ്ക്കെതിരെയുള്ള യുദ്ധം” എന്ന തരത്തിൽ “ഡിജിറ്റൽ മീഡിയ വ്യവസായികൾ ഇത് ഘോഷിക്കാൻ താത്പര്യപ്പെടുന്നു.
അനുദിനം നമ്മുടെ മാധ്യമങ്ങൾ പടച്ചുവിടുന്ന ഏകപക്ഷീയമായ പല വാർത്തകളും ലോകത്ത് ഇസ്ലാം എന്നത് ഭയത്തിന്റെ വികാരം നൽകുന്ന ഒരു സംഘമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയിലുള്ള സ്വരാജ് മാഗ്, യു എസിലെ സെക്യൂറിറ്റി പോളിസി സെന്റർ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ മുസ്ലീം ആക്രമണത്തിന്റെയും മറ്റും ചരിത്രപരമായ കഥകൾ പോലും കണ്ടെത്തി ഇസ്ലാം വിദ്വേഷം വളർത്തുക എന്ന ഏക ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട സംവിധാനങ്ങളാണ് .

യു എസിലും  ഇന്ത്യയിലും “സാംസ്കാരികമായി അപകടത്തിലാണ് നമ്മൾ” എന്ന ആഹ്വാനമാണ് തന്ത്രപ്രരമായി ഇസ്ലാമോഫോബിയയുടെ വിത്തുവിതയ്ക്കുവാനും പ്രചരിപ്പിക്കാനുംഉപയോഗിക്കുന്നത്.


അമേരിക്കയിൽ, ട്രാൻസ്നേതാവ് കൂടിയായ ബ്രിഗേഡ് ഗബ്രിയേൽ നയിക്കുന്ന ACT for America പോലുള്ള സംഘടനകൾ ഇസ്ലാമിക വിദ്വേഷത്തിലൂടെയാണ് ചുറ്റുമുള്ള സമൂഹങ്ങളെ സംഘടിപ്പിക്കുന്നതെന്ന വസ്തുതതന്നെ നിലനിൽക്കുന്നു. അവർ പറയുന്നത് സമൂഹത്തെ ബാധിച്ചിരിക്കുന്ന കാൻസറാണ് ഇസ്ലാമെന്നാണ്.
ഇസ്രായേൽ പലസ്തീൻ സംഘർഷത്തെപ്പറ്റിയൊക്കെ വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുകളാണിവർ പ്രചരിപ്പിക്കുന്നത്. പാഠപുസ്തകങ്ങളിൽനിന്നും പലസ്‌തീനികൾ വെറുപ്പിന്റെ പാഠങ്ങൾ ആദ്യം മാറ്റണമെന്നും ജൂതരെയും ഇസ്രയേലികളെയും അയൽക്കാരായി സ്വീകരിക്കണമെന്നും ബ്രിഗേഡ് ഗബ്രിയേലിന്റെ സംഘം ആവശ്യപ്പെടുന്നു. അതായത് ഐക്യരാഷ്ട്ര സംഘടനപോലും സ്വീകരിച്ചിരിക്കുന്ന നിലപാടുകളിൽ നിന്നും വ്യത്യസ്തമാണ് ഇത്തരക്കാരുടെ നിലപാടുകൾ. അവയെല്ലാം  ഇസ്ലാമുകളെയും ഭീകരരുടെ ലിസ്റ്റിൽ ക്രോഡീകരിക്കുന്നു. മാത്രമല്ല നമ്മൾ നേരത്തെ സൂചിപ്പിച്ച സാംസ്‌കാരിക വിശുദ്ധിയെ കളങ്കപ്പെടുത്തുന്നവരാണ് അഭയാർഥികളായി മുസ്ലിമുകൾ എന്നും വാദിക്കുന്ന സംഘങ്ങളും ലോകമെന്പാടുമുണ്ട്.

New Zealand Prime Minister Jacinda Ardern

ന്യൂസിലൻഡിലെ വെളുത്ത ഭീകരവാദ മാനിഫെസ്റ്റോയിൽ, “വൈറ്റ് വംശഹത്യ” യുടെ പ്രചരണങ്ങൾ സ്ഥാപിക്കുന്നത് വെളുത്ത യൂറോപ്യന്മാരുടെ പ്രത്യുത്പാദന നിരക്കുകൾ നിറവ്യത്യസമുള്ള മറ്റു സമുദായത്തിന്റെ പ്രത്യുല്പാദന നിരക്കുകളുമായി താരതമ്യപ്പെടുത്തിക്കൊണ്ടാണ്.

ഹിന്ദുത്വ പ്രചാരണ തന്ത്രത്തിലും ഇതേപോലെ മറ്റൊരു വാദം കടന്നു വരുന്നു. എളുപ്പത്തിൽ മറ്റ് നിഷ്പക്ഷമതികളെ സ്വാധീനിക്കാനായി ഇവർ ലൈംഗികതയെ ഒരു ആക്രമണ വസ്തുവായി കാണിക്കുന്നു. ചരിത്രപരമായ തെളിവുകൾ ഉണ്ടാക്കി ഇവർ ഇസ്ലാമിന് ബലാത്സംഗ പ്രവണതയുള്ളതായുള്ള  പൊതു വിവരണങ്ങൾ നിറച്ചു വച്ചിരിക്കുന്നതായും കാണുന്നു.

“ലൗ ജിഹാദ് ” ഇസ്ലാമിന്റെ ബലാത്സംഗ സംസ്കാരത്തെയാണ് സൂചിപ്പിക്കുന്നതെന്നും അതു കാണിക്കുന്ന കണക്കുകളിൽ ഹിന്ദു സംസ്കാരം തകർന്നു വീഴുന്നുവെന്നും പുതിയ കാലത്ത് മുറവിളി കൂട്ടുന്നു. അതായത് ഹിന്ദു സംസ്കാരത്തിന്റെ വിശുദ്ധിയെ ഭീഷണിപ്പെടുത്തുന്നത് മുസ്ലിങ്ങളാണെന്നവർ പ്രചരിപ്പിക്കുകയും തുടർന്ന്, സംഘടിതമായ അക്രമ പ്രവർത്തനങ്ങൾക്ക് ആഹ്വാനം നടത്തുകയും ചെയ്യുന്നു.
പലസ്തീനികളിൽ അധിനിവേശത്തിന്റെയും വർണ്ണവിവേചന നയത്തിന്റെയും ആക്രമണങ്ങളും വംശഹത്യയും നടത്തുന്ന സിയോണിസ്റ്റ് പ്രചരണസംഘം മുസ്ലീമിനെ ആക്രമണകാരിയായ കടന്നുകയറ്റക്കാരനായാണ് കരുതുന്നത്. ഇസ്ലാമോഫോബിയ വ്യവസായത്തിന്റെ വലിയൊരു ഭാഗം മൂലധനവും സിയോണിസ്റ്റ് സംഘടനകളിൽ നിന്നാണ് വരുന്നതെന്നുള്ളതും വാസ്തവമാണ്.

Read Also  ആഗോള വലതുപക്ഷ ഐക്യ ദാർഢ്യങ്ങളും ഇന്ത്യൻ ഇസ്ലാമോ ഫോബിയയും

ഇന്ത്യയിലെ ഇസ്ലാമോഫോബിയ പ്രതികരണങ്ങൾ ക്രൈസ്റ്റ് ചർച്ചിലെ   പള്ളികളിലെ ആക്രമണങ്ങൾ ആഘോഷിക്കുന്നതിനായി ഹിന്ദുത്വ ശക്തികളുടെ ഒരു വിഭജനം ഇന്ത്യയിലുണ്ടായെന്നത് ഈ ഇസ്ലാമോഫോബിയയിൽ നിന്നാണ്. അവരിൽ പലരും ഈ ആക്രമണത്തെ പരസ്യമായി വിമർശിക്കുകയും രഹസ്യമായി ആനന്ദിക്കുകയും ചെയ്യുന്നിടത്താണ് ഇസ്ലാമോഫോബിയയുടെ ഇരുണ്ടവശം നിലനിൽക്കുന്നത്. .

ശരിക്കും വൈറ്റ് അധിനിവേശം പ്രകടമാകുന്ന വര്ണ്ണവിവേചനത്തിൽ ഇന്ത്യയിലെ ഒരു ജനതയും ഭൂമിയിൽ ജീവിക്കാൻ അവകാശമുള്ളവരായി അവരുടെ പ്രത്യയശാസ്ത്രം അനുശാസിക്കുന്നില്ല. പക്ഷെ എന്ത് കൊണ്ട് മുസ്ലിങ്ങൾ മാത്രം ആദ്യം ആക്രമിക്കപ്പെടുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം മതപരമായ അവരുടെ കടുത്ത നിലപാടുകളെ തന്നെയാണ്. ഏറ്റവും ശക്തനായ എതിരാളികളെ ആദ്യമേ ഇല്ലായ്മ ചെയ്യുകയെന്ന തീരുമാനമാനത്തിലേക്ക് ഇസ്ലാം വിരുദ്ധരെ എത്തിക്കുന്നത്. 

ഹിന്ദുത്വ ഭീകരത എന്നാൽ ഈ , വെളുമ്പൻ ഭീകരതയിൽനിന്ന് ചില കാര്യങ്ങളിൽ വ്യത്യസ്തമാകുകയും ചിലതിൽ സാമ്യമുള്ളളതായും കാണുന്നു. മുസ്ലിം ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുകൊണ്ടുള്ള ആക്രമണത്തിന്റെ തന്ത്രപരമായ രീതിയിൽ ഇവ രണ്ടും സമാനത പാലിക്കുന്നു. അതിനായി പശുവിനെയും ഭക്ഷണത്തെയുമെല്ലാം അവർ കാരണമായെടുക്കുന്നു. 2015 മുതൽ, ഇന്ത്യയിൽ കുറഞ്ഞത് 44 മുസ്ലിംകളെ കൊന്നതുതന്നെ ഇത്തരം ട്രാപ്പുകൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു.

നാഗരികസമൂഹങ്ങളിൽ ഭീകരതയ്ക്ക് യാതൊരു സ്ഥാനവുമില്ല എന്നതരത്തിൽ ഭീകരാക്രമണത്തിന് ശേഷം ന്യൂസിലാന്റ് പ്രധാനമന്ത്രി ജാസിൻഡ അർദൻ നടത്തിയ ശക്തമായ പ്രതികരണത്തിൽ പറയുന്നു. പക്ഷെ, മറ്റൊരുതരത്തിലുള്ള വീക്ഷണവും ഇവിടെ സ്വാഭാവികമായി കടന്നു വരുുന്നു,. അത് ന്യൂനപക്ഷ സമുദായങ്ങൾക്ക്‌ ലോകത്ത് സ്ഥാനമില്ല എന്ന തലം കൂടിയാണ് വ്യക്തമാക്കുന്നതെന്നു വ്യാഖ്യാനിക്കപ്പെടുന്നു.

ഈ സത്യത്തെ കാണിച്ചുതരുന്നതാണ് അധികാര താത്‌പര്യത്തിനായി വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ഇന്ത്യയുൾപ്പടെയുള്ള ലോകരാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ ഇരയാകുന്നതുമായി കൂട്ടിവായിക്കുമ്പോൾ ലഭ്യമാകുന്നത്. 

വ്യത്യസ്തമായ വ്യവഹാരങ്ങൾ, ജനങ്ങൾ, ലോകവീക്ഷണം, വിശ്വാസ പാരമ്പര്യങ്ങൾ എന്നിവയ്ക്കായി ഇടങ്ങളെ പ്രധാനം ചെയുകയും അതിനെ സംരക്ഷിക്കാനായി സ്നേഹം, ബോധം, സംവാദം എന്നിങ്ങനെയുള്ള വ്യവഹാരത്തിലൂടെ ഒരു തരം നാഗരിക ആഖ്യാനത്തിലൂടെ ഇസ്ലാമോഫോബിയയുടെ ആഗോള യന്ത്രം തകർക്കേണ്ടതാവശ്യമാണ്. കാരണം ലോകത്തിന്റെ പലഭാഗത്തും ആക്രമിക്കപ്പെടുന്നതും ഇരകളാകുന്നതും ഒരിക്കലും തോക്കിന്റെ നനുത്ത പ്രതലത്തിൽ ഒരു തവണപോലും കൈവയ്ക്കാത്ത സാധാരണ മതവിശ്വാസികളാണ്.

Spread the love

19 Comments

Leave a Reply