കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാരിന്റെ പാളിച്ചകൾക്കെതിരെ ആഞ്ഞടിച്ചു രാഹുൽ ഗാന്ധി. അവശ്യ ജീവന്‍ രക്ഷാ ഉപാധികളായ വെന്റിലേറ്ററുകളുടെയും മാസ്‌കുകളുടെയും കയറ്റുമതി തടയുവാന്‍ കേന്ദ്രം ഇത്ര വൈകിയത് എന്ത് കൊണ്ടാണെന്ന് ചോദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാഹുൽ ഗാന്ധി രംഗത്തുവന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വെന്റിലേറ്ററുകളുടെയു മാസ്‌കുകളുടെയും കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത് മാര്‍ച്ച് 19മുതലായിരുന്നു.

‘രാജ്യത്തുനിന്നും വെന്റിലേറ്റര്‍, മാസ്‌ക് ഇവയുടെ കയറ്റുമതി നടത്താന്‍ മാര്‍ച്ച് 19വരെ അനുവാദം കൊടുത്തു, നമുക്ക് ആവശ്യത്തിനുള്ളത് ഉണ്ടായിരുന്നോ?. ഏത് തരം ശക്തികളാണ് ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. ഇതൊരു ക്രിമിനല്‍ ഗൂഢാലോചനയാണോ?’, രാഹുല്‍ ഗാന്ധി ചോദിച്ചു.

കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കേണ്ട കേന്ദ്രസർക്കാർ അലംഭാവത്തിനെതിരെ വലിയ വിമർശനങ്ങളാണ് രാജ്യത്ത് ഉയരുന്നത്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  വിദേശത്തുള്ള പൗരന്മാർ സാക്ഷ്യപത്രം ഹാജരാക്കണമെന്ന് നിയമം മനുഷ്യത്വവിരുദ്ധം ; ഉത്തരവ് പിൻവലിക്കണമെന്ന് കേന്ദ്രത്തോട് പ്രമേയം

LEAVE A REPLY

Please enter your comment!
Please enter your name here