ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാൽ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയിൽ ഇടപെടാതെ ഹൈക്കോടതിയും. ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിലും മറ്റും ആനപ്രേമികളും മൃഗ-പരിസ്ഥിതി വാദികളും തമ്മിൽ കടുത്ത വാക്പോരിലാണു

വിവാദമായ ആന വിഷയത്തിൽ തീരുമാനത്തിനായി സർക്കാരിനെ ചുമതലപ്പെടുത്തി ഹൈക്കോടതി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍പൂരത്തിന് എഴുന്നുള്ളിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഉചിതമായ അധികാര കേന്ദ്രങ്ങള്‍ പരിശോധിക്കട്ടെയെന്ന് കോടതി വ്യക്തമാക്കി. സർക്കാർ വിദഗ്ധസമിതിയുടെ നേതൃത്വം തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമ അധ്യക്ഷയായ മോണിട്ടറിങ് സമിതിക്കാണു. ഇക്കാര്യത്തില്‍ ഈ സമിതി തീരുമാനമെടുക്കട്ടെയെന്ന നിലപാടാണ് കോടതിക്കുള്ളത്. ഇതോടെ വിലക്ക് സംബന്ധിച്ച കാര്യത്തില്‍ സര്‍ക്കാരാകും അന്തിമ തീരുമാനമെടുക്കുക.

നേരത്തെ ഹൈക്കോടതി തീരുമാനത്തിന് ശേഷം തീരുമാനമെടുക്കാമെന്നാണ് ഉന്നതതലയോഗങ്ങളില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. സര്‍ക്കാരിനെ തീരുമാനമെടുക്കാന്‍ നിശ്ചയിച്ച പശ്ചാത്തലത്തില്‍ യോഗം ചേര്‍ന്ന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി രാവിലെ കേസ് പരിഗണിക്കുമ്പോൾ തന്നെ ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കോടതിയല്ല, പകരം വിദഗ്ധ സമിതിയാണ് ​എ​ന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കോടതി ഇടപെടില്ലെന്നു വ്യക്തമാക്കിയതോടെ വിഷയത്തില്‍ അന്തിമതീരുമാനം ഇന്നുതന്നെയുണ്ടാകുമെന്നറിയുന്നു. കലക്ടര്‍ അധ്യക്ഷനായ സമിതി ഇന്ന് ഉച്ചയോടെ തീരുമാനം അറിയിക്കും. ആനയ്ക്കു വിലക്കേര്‍പ്പെടുത്തിയ തൃശൂര്‍ കലക്ടറുടെ നടപടി ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.

അതേസമയം ആനയുടമകളാണു ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിൽ പ്രതിഷേധിച്ച് തൃശൂർ പൂരത്തിന് ആനകളെ നൽകില്ലെന്ന നിലപാടിലാണ് ഉടമകൾ. കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് തെച്ചിക്കോട്ടുകാവ് ദേവസ്വം ഉടമകൾ കോടതിയെ സമീച്ചത്. വനം ഉദ്യോഗസ്ഥർക്കെതിരെയാണു ദേവസ്വവും ആനപ്രേമികളും രംഗത്തെത്തിയിരിക്കുന്നത്. ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെട്ട വൻസംഘങ്ങളുടെ ഗൂഢാലോചനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിനു പിന്നിലെന്നാണ് ഉടമകളുടെ ആരോപണം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാതെ പൂരത്തിനും മറ്റു പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന് ആന ഉടമകള്‍ തീരുമാനമെടുത്തതോടെയാണ് പൂരം പ്രതിസന്ധിയിലായത്. തുടര്‍ന്നു മന്ത്രിമാരും ആനയുടമകളും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും കോടതിവിധിക്കായി കാത്തിരിക്കുകയായിരുന്നു.

പ്രശ്നക്കാരനായ ആനയെ പങ്കെടുപ്പിച്ചാലുള്ള ദോഷത്തെക്കുറിച്ച് കളക്ടർ നേരത്തെ വ്യക്തമാക്കിയിരുന്നു. പൂരത്തില്‍ ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകള്‍ക്കു വിലക്കുണ്ടെന്ന് തൃശൂര്‍ കലക്ടര്‍ ടി.വി. അനുപമ അറിയിച്ചിരുന്നു. നീരുള്ളതിനും അപകടസാധ്യതയുളളതിനും വിലക്ക് ബാധകമാണന്നും കലക്ടര്‍ അറിയിച്ചു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ല. ഇക്കാര്യം ഹൈക്കോടതിയുടെ പരിഗണനയിലാണന്നും അനുപമ പറഞ്ഞു. ഈ മാസം 12 മുതല്‍ 14 വരെയാണു വിലക്ക് നിലനില്‍ക്കുക. ഇത്തരം ആനകളെ ഒഴിവാക്കിയാണു ദേവസ്വങ്ങളുടെ പട്ടിക തയാറാക്കിയതെന്നും കലക്ടര്‍ പറഞ്ഞു.

ഇക്കാര്യത്തിൽ സമവായത്തിനായി ശ്രമിക്കുമെന്നാണു ദേവസ്വം മന്ത്രി കടകം പള്ളീ സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞത്. തൃശൂര്‍ പൂരം നന്നായി നടത്താനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ജനങ്ങള്‍ക്കും ആന ഉടമകളുടെ സംഘടനയ്ക്കും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നതായി ചര്‍ച്ചകള്‍ക്കു ശേഷം ദേവസ്വം മന്ത്രി അറിയിച്ചിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ ആനകളെ പൂരത്തിന് വിട്ടുനല്‍കില്ലെന്ന ആന ഉടമകളുടെ നിലപാടിനെത്തുടര്‍ന്നാണു സര്‍ക്കാര്‍ യോഗം വിളിച്ചത്. എല്ലാ പ്രശ്‌നങ്ങളും തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്നു കടകംപള്ളി പറഞ്ഞു. വനംവകുപ്പ് ആനപരിപാലത്തില്‍ സ്വീകരിക്കുന്ന നിലപാടുകളെ സംബന്ധിച്ച് ഈ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല. അതു വലിയ പ്രശ്‌നമായതിനാല്‍ മുഖ്യമന്ത്രി വന്നശേഷം ചര്‍ച്ച ചെയ്തു തീരുമാനിക്കും -..കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. രണ്ടുദിവസം മുമ്പ് തെച്ചിക്കോട്ട് രാമചന്ദ്രൻ്റെ പ്രശ്നത്തിൽ മൃഗങ്ങളെ പീഡിപ്പിക്കുന്നതിനെതിരെ വനം മന്ത്രി കെ രാജു ഫെയ്സ് ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചിരുന്നു.

Read Also  നിങ്ങൾ സൃഷ്ടിച്ചുവച്ച സെക്കുലർ ഭാവം എന്ത് ദുരന്തമാണ് ഷേട്ടാ...?

LEAVE A REPLY

Please enter your comment!
Please enter your name here