Sunday, May 31

ദില്ലി കലാപഹർജികൾ മാർച്ചു 12 നു പരിഗണിക്കുമെന്ന് ഹൈക്കോടതി ; ബുധനാഴ്ചവരെ അജ്ഞാതമൃതദേഹങ്ങൾ സംസ്കരിക്കരുത്

ഫെബ്രുവരി 22 മുതൽ നാല് ദിവസങ്ങളിൽ തുടർച്ചയായി നടന്ന ദല്‍ഹി കലാപത്തോടനുബന്ധിച്ചുള്ള ഹരജികള്‍ മാര്‍ച്ച് 12 ന് പരിഗണിക്കുമെന്ന് ഹൈക്കോടതി. പ്രകോപനപരമായ പ്രസംഗങ്ങള്‍ സംബന്ധിച്ച ഹരജിയും അന്ന് തന്നെ പരിഗണിക്കും.

നേരത്തെ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും വെള്ളിയാഴ്ച തന്നെ പരിഗണിക്കണമെന്ന് ദല്‍ഹി ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

കലാപശേഷം അഴുക്കു ചാലുകളിൽനിന്നും ലഭിച്ച തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങള്‍ ഉടൻ സംസ്‌കരിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കി. അടുത്ത ബുധനാഴ്ചവരെ മൃതദേഹങ്ങൾ സംസ്കരിക്കാൻ പാടില്ല. മൃതദേഹങ്ങളിൽ നിന്നും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് സൂക്ഷിക്കണമെന്നും പോലീസിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഇതുവരെ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ട നടപടികളുടെ എല്ലാ ദൃശ്യങ്ങളും ചിത്രീകരിക്കാനും പരിശോധന നടത്തുന്നതുവരെ സൂക്ഷിക്കാനും കോടതി നിര്‍ദേശം നല്‍കി. തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങളെ സംബന്ധിച്ച പൂര്‍ണവിവരം ഡല്‍ഹി പോലീസിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

ധാരാളം യുവാക്കളെ കലാപത്തിനിടെ കാണാതായതായി പരാതി ഉയർന്നിട്ടുണ്ട്. ഇവരെക്കുറിച്ചു ലഭിച്ച പരാതികളില്‍ അടിയന്തരനടപടി സ്വീകരിക്കാനും കോടതി പോലീസിന് നിര്‍ദേശം നല്‍കി. കലാപത്തിൽ കൂടുതൽ മരണങ്ങളും നാശനഷ്ടങ്ങളും നേരിട്ട ചാന്ദ് ബാഗില്‍ മാത്രം 40 പേരെ കാണാതായിട്ടുണ്ട്. ആകെ 130 പേരെ കാണാതായതായി പോലീസിൽ പരാതി ലഭിച്ചിട്ടുള്ളതായാണ് വിവരം

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ഹിന്ദുസ്ഥാനി  മുസൽമാൻ  ; പൗരത്വ നിയമത്തിനെതിരെ ഹുസ്സൈൻ ഹൈദരിയുടെ പ്രശസ്തമായ കവിത

Leave a Reply

Your email address will not be published.