മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് വൈകുന്നതിനെതിരെ ഹൈക്കോടതി. ഏഴുവർഷം മുമ്പ് വനം വകുപ്പ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ തീര്‍പ്പ് കല്‍പിക്കാത്തതെന്തെന്നും ഹൈക്കോടതി ചോദിച്ചു. കേസില്‍ പുതുതായി ആരെയും കക്ഷി ചേരാന്‍ കോടതി അനുവദിച്ചില്ല. കേസ് നടക്കുന്ന മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ഹൈക്കോടതി കേസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മൂന്ന് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നാണ് ഹൈക്കോടതി മജിസ്‌ട്രേറ്റ് കോടതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

വളരെക്കാലം കഴിഞ്ഞിട്ടും കേസിൻ്റെ കാര്യത്തിൽ ഒരു തീരുമാനത്തിലെത്താൻ സർക്കാരിനു കഴിഞ്ഞില്ല. 2012 ജൂണിലാണ് ആനക്കൊമ്പ് കേസിന്റെ തുടക്കം. മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍നിന്നാണ് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണു നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.

സംഭവം വിവാദമായതോടെ കേസ് അട്ടിമറിക്കാൻ ശ്രമം നടന്നു എന്ന് ആരോപണമുണ്ട്. ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു കോടതിയിൽ മോഹന്‍ലാന്റെ വിശദീകരണം. ആനക്കൊമ്പുകള്‍ കെ കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നു പണം കൊടുത്തു വാങ്ങിയതാണെന്നും ലാല്‍ വ്യക്തമാക്കിയിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചത് എന്നായിരുന്നു അന്വേഷണസംഘം കണ്ടെത്തിയത്

താൻ വാങ്ങിയതുകൊണ്ട് നിയമപരമായ പ്രശ്നങ്ങൾ  നേരിടേണ്ടതില്ല എന്നായിരുന്നു മോഹൻ ലാലിൻ്റെ നിലപാട്. പക്ഷെ നിയമപരമായി ആനക്കൊമ്പ് സൂക്ഷിക്കുന്നത് കുറ്റകരമാണു. കേസിൻ്റെ കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കാതെ മുമ്പോട്ടുപോകുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു.

 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ ജഴ്‌സി ലോഞ്ച് ചെയ്തു മോഹൻലാൽ ഈ വർഷത്തെ ബ്രാൻഡ് അംബാസിഡർ ആകും...

LEAVE A REPLY

Please enter your comment!
Please enter your name here