Tuesday, July 14

ആനക്കൊമ്പും ആറാം തമ്പുരാനും മർക്കട സമ്പ്രദായത്തിന്റെ വക്താവാണ് തമ്പുരാൻ

അല്ല, കുഞ്ഞാമ്പു അടികൊണ്ട അടങ്ങു എന്ന് തീരുമാനിച്ചിറങ്ങുവാ. ഏട്ടൻ ഫാൻസിന്റെ ചീത്തവിളിയെങ്കിലും ഉറപ്പ്. കാശുള്ളവൻ ആനക്കൊമ്പല്ല പുലിയുടെ കോമ്പല്ലു വരെ വീട്ടിൽ വയ്ക്കും. കഴുത്തിൽ തൂക്കും. നക്ഷത്ര അമ്മയെ വാങ്ങും. ഭാഗ്യം വിലക്കുവാങ്ങും. ആർക്കാ കുഴപ്പം. ആറാം തമ്പുരാന് കൊമ്പ് വേണമെന്ന് തോന്നിയപ്പോൾ വീട്ടിൽ ഒരാനകൊമ്പ് കൊണ്ടുവന്ന വച്ചു. തമ്പുരാനാകുമ്പോൾ അതല്ല അതിന്റെ ഒരിത്.ശെടാ ഇത് കാശുകൊടുത്തു വാങ്ങിയത്, പിന്നെന്താ പ്രശ്നം. നന്നായി സ്വർണംകെട്ടി അലങ്കരിച്ചു വച്ചു. പക്ഷെ രണ്ടായിരത്തി പന്ത്രണ്ടാമാണ്ടിൽ ഏട്ടന്റെ വീട്ടിലെത്തിയ ഏമാന്മാർ പറഞ്ഞു സാറേ ഇത് പറ്റില്ല. തമ്പുരാനെ ഇത് കേസാണെന്നും എത്രയും പെട്ടെന്ന് മാറ്റിക്കൊള്ളാനും. പക്ഷെ തമ്പുരാനുണ്ടോ വിട്ടു കൊടുക്കുന്നു, ഇതിന്റെ ലൈസൻസൊക്കെ എന്റെ കൈയിലുണ്ടെടാ കൂവേ എന്നുപറഞ്ഞു കാവിലെ ഭഗവതിയെ നോക്കി ഒരുകള്ളചിരി ചിരിച്ചു.

പക്ഷെ ചിരി ഏറെ നാൾ നീണ്ടു നിന്നില്ല. വനം വകുപ്പിൽ നിന്നൊരുക്കടലാസു വന്യജീവി സംരക്ഷണ നിയം അപ്രകാരം തമ്പുരാന്റെ വീട്ടിലെത്തി. പുശ്ചം. ഇതൊക്കെ എന്ത്? സലിം കുമാർ ജെ പി ജി മനസിൽ ധ്യാനിച്ചുകിടന്നു. താനെ തിരിഞ്ഞു മറിഞ്ഞും തൻ താമരമെത്തയിൽ ഉരുണ്ടു കിടന്നു നോക്കി. വെറുതെ പറഞ്ഞതല്ല താമര മെത്തയിലാണ് തമ്പുരാൻ ഉരുളൻ ശ്രമിച്ചത്. പക്ഷേങ്കിൽ ഇങ്ങു മലയാളം സിനിമകാണുന്നവരുടെ മനസ്സിൽ ഇത് വരെ ഈ താമര മുകുളങ്ങൾ വിടരാത്തതു കൊണ്ട് അത് വലിയ പ്രയോജനം ഉണ്ടാക്കിയില്ല. എന്തയാലും തമ്പുരാൻ കഴിഞ്ഞ ദിവസം പറഞ്ഞു ഞാൻ മാനസികമായി അസ്വസ്ഥനാണ് ..

ഈ ആനക്കൊമ്പ് കാരണം സർവ വിധ ഐശ്വര്യങ്ങളും കൊണ്ടുവരുമെന്ന് പറഞ്ഞു വയ്ക്കുന്ന ചിലതു ജൂനിയർ മാൻഡ്രേക്കിന്റെ പ്രതിമപോലാകുമെന്നു പറഞ്ഞുകേട്ടിട്ടേ ഉള്ളൂ ഒരുപക്ഷെ ആ കൊമ്പന്റെ വിധവയുടെയും മക്കളുടെടെയും ശാപമായിരിക്കാം തമ്പുരാനെ ബാധിച്ചത്. കാട്ടിൽ അലഞ്ഞു നടന്ന ഒരു ജീവിയുടെ കൊമ്പ് കൊണ്ടുവന്നു വീട്ടിലെ ചുവരിൽ ഒട്ടിച്ചുവച്ചു ആഢ്യത്വം കാണിക്കാൻ പുലിമുരുകന്റെ വമ്പൊന്നും വേണ്ട ആർക്കെങ്കിലും നല്ല കാശു എണ്ണി കൊടുത്താൽ മതി . അതാണ് മോനെ കളി, നല്ലകാര്യത്തിനീ കാശൊന്നും മുടക്കാൻ നമ്മുടെ ഈ കൊച്ചാട്ടൻമാർക്ക് മനസുകാണില്ല. കഴിഞ്ഞ പ്രളയത്തിൽ ഈ ടീമൊക്കെ കാട്ടിക്കൂട്ടിയ കോപ്രായത്തെ നമ്മള്‌ കണ്ടതല്ലേ..

അതെന്തെങ്കിലുമാകട്ടെ തമ്പുരാന്റെ സ്തുതി ഗീതങ്ങളാണ് ഇന്ന് നവമാധ്യമങ്ങൾ നിറയെ. ദാ സാമ്പിൾ ഒന്ന് മർക്കട സമ്പ്രദായത്തിന്റെ വക്താവാണ് തമ്പുരാൻ. പറയുന്നത് സി ബി ഐ രസക്കൂട്ടുകളുടെ രചന നടത്തിയ സ്വാമി അങ്കിൾ. എന്താണെതെന്നും അതേ ഈ സമ്പ്രദായമെന്നു കുഞ്ഞാമ്പൂന് പിടികിട്ടിയിട്ടില്ല. സാമ്പിൾ രണ്ടു സ്ക്രീനിലെ പ്രണയത്തിൽ ഏറ്റവും ഇഷ്ടമായത് താളവട്ടത്തിലെ പ്രണയമാണ്. പറയുന്നത് തമ്പുരാന്റെ സ്വന്തം അന്തഃപുരം. പിന്നെ പലരും അപദാനങ്ങൾ കൊണ്ട് കളം നിറയുകയാണ്.

Read Also  നവമാധ്യമങ്ങളിലൂടെ വിവര ശേഖരണം നടത്തി മറ്റൊരു തെരെഞ്ഞെടുപ്പ് കാലം

ഇവിടാണ് നമ്മുടെ മാധ്യമ മോലാളിമാരുടെ കച്ചവട കണ്ണ് കിടക്കുന്നത് കാറ്റുള്ളപ്പോഴെ തൂറ്റാൻ പറ്റൂ. തമ്പുരാന്റെ ചരിത്ര സിനിമാസ്കോപ്പ് ഉടൻ വരികയല്ലേ കുഞ്ഞാലിമരയ്ക്കാർ രൂപത്തിൽ. അതിന്റിടെ ഈ ആനക്കൊമ്പ് കയറി നെഗറ്റിവ് അടിച്ചാലോ …വിജയണ്ണന്റെ തമിഴ് ബിഗിളുമായി തമ്പുരാന്റെ പെരുമ്പാവൂരുകാരൻ പാപ്പാൻ ഇതിനകം തന്നെ കൊമ്പുകോർത്തു കഴിഞ്ഞിട്ടുണ്ട്. വിരട്ട് ഇങ്ങോട്ടു വേണ്ടെന്നു തമിഴിലുള്ള മറുപടിയും കിട്ടി കഴിഞ്ഞു. അതിനിടയിൽ ഈ കൊമ്പ് കച്ചവടം .പൊറുതി മുട്ടിയിരിക്കുമ്പോൾ … നമ്മുടെ മാധ്യമ കൊച്ചാങ്ങളമാർ കയറിച്ചെന്നു തമ്പുരാന്റെ പ്രൊമോഷൻ – ഇമോഷൻ കഥകളിലൂടെ കേരളത്തിന്റെ നാഡീ ഞരമ്പുകളിലേക്കു വഴിതിരിച്ചു വിടുന്നു . അതാണുണ്ടായത്. അതാണ് കഴിഞ്ഞ രണ്ടു ദിവസമായി തമ്പുരാൻ സേവാ നവ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതിനു കാരണം അതാണെന്നാണ് കുഞ്ഞാമ്പു നിഗമനം . നമോ വാകാം… ഇതിനു മുൻപിൽ നില്കുന്നത് അഭിനയകുലപതി മഹാത്മജി മോദിജി മാത്രമാണ്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

Leave a Reply