Sunday, November 29

‘ഇരുമ്പുണ്ടാക്കാനറിയില്ല’ ; പുനർനിയമനത്തിനെതിരെ പരിഹാസവുമായി ജേക്കബ് തോമസ്

സസ്പെൻഷൻ കാലാവധി കഴിഞ്ഞ് പുനർ നിയമനം നൽകിയതിനെ പരിഹസിച്ച് ജേക്കബ് തോമസ് രംഗത്ത്. സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡിയായി തന്നെ നിയമിക്കാനുള്ള തീരുമാനത്തെ പരിഹസിച്ചുകൊണ്ടാണു ജേക്കബ് തോമസ് പരസ്യപ്രസ്താവനയുമായി രംഗത്തുവന്നത്. ഇരുമ്പുണ്ടാക്കാന്‍ താന്‍ പഠിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു ജേക്കബ് തോമസ്. ഒരു ഡിജിപിയുടെ പണി ഇരുമ്പ് ഉണ്ടാക്കലാണോ എന്നതൊക്കെ സര്‍ക്കാരിന്റെ തീരുമാനമാണല്ലോ ? ഡിജിപി റാങ്കിലുള്ളയാള്‍ ഇടപെടേണ്ട ക്രമസമാധാന പ്രശ്‌നം ഇരുമ്പുണ്ടാക്കുന്നിടത്ത് ഉണ്ടോയെന്ന് അറിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു

പുതുതായി വ്യവസായവകുപ്പിനു കീഴിലെ സ്ഥാപനത്തിൽ നിയമിച്ചതിനെതിരെയാണു ജേക്കബ് തോമസ് പ്രതികരിച്ചത്. വ്യവസായ വകുപ്പില്‍ തന്നെ നിയമിച്ചത് സർക്കാരിൻ്റെ പകപോക്കലാണ്. താന്‍ വിജിലന്‍സില്‍ ജോലിചെയ്യുമ്പോള്‍ കേസില്‍ കുടുങ്ങി പുറത്തുപോയ ആളാണ് വ്യവസായമന്ത്രി. ചില തസ്തികകളില്‍ നിയമിക്കുമ്പോള്‍ അത് നല്‍കുന്ന സന്ദേശം ജനം തിരിച്ചറിയുമെന്നും ജേക്കബ് തോമസ് കൂട്ടിച്ചേർത്തു.

രണ്ടുവർഷമായി സസ്പെൻഷനിൽ കഴിയുകയായിരുന്ന ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ മന്ത്രിസഭായോഗമാണു തീരുമാനമെടുത്തത്. സംസ്ഥാനസർക്കാരിനെതിരെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതിനെത്തുടർന്നാണു തീരുമാനമുണ്ടായത്.

അതേസമയം ഡി.ജി.പി കേഡര്‍ തസ്തികയില്‍ നിയമനം നല്‍കണമെന്ന ജേക്കബ് തോമസിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു. ഓഖി ദുരന്തത്തിൽ സർക്കാരിൻ്റെ നിലപാടിനെ വിമർശിച്ചതിനാണു ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തത്. തുടർന്ന് സർക്കാരിൻ്റെ അനുമതിയില്ലാതെ ഗ്രന്ഥരചന നടത്തിയതിനാണു സസ്പെൻഷൻ കാലാവധി ദീർഘിപ്പിച്ചത്. തുടർന്ന് ആർ എസ് എസിൻ്റെ പരിപാടിയിൽ പങ്കെടുത്തതും വിവാദമായിരുന്നു

കടപ്പാട് : മാതൃഭൂമി ന്യൂസ്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  ഇന്ത്യയിലെ ഒന്നാം നമ്പര്‍ പൗരന്‍മാരാണ് ആര്‍.എസ്.എസിലുള്ളതെന്ന് ജേക്കബ് തോമസ്

Leave a Reply