Monday, August 10

യാക്കോബായ സഭയ്ക്ക് വൻ തിരിച്ചടി; സുപ്രീം കോടതി തീർപ്പാക്കിയ വിഷയം ഇനി ഒരു കോടതിയും പരിഗണിക്കരുത്

യാക്കോബായ സഭയ്ക്കു വൻ തിരിച്ചടി നൽകി വീണ്ടും സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതി തീർപ്പാക്കിയ വിഷയം ഇനി ഒരു കോടതിയും പരിഗണിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. വീണ്ടും വീണ്ടും ഹർജികൾ വരുന്നത് അംഗീകരിക്കാനാവില്ലെന്നും 1934-ലെ മലങ്കര സഭ ഭരണഘടനയിലെ വിധി അന്തമമെന്നും സുപ്രീം കോടതി പറഞ്ഞു.

2017 ജൂലൈ മൂന്നിന് സുപ്രീം കോടതി വിധി പ്രകാരം മലങ്കരയിലെ പള്ളികൾ ഭരിക്കേണ്ടത് ഓർത്തഡോക്സ് വിഭാഗമാണ്. എന്നാൽ ഓർത്തഡോക്സ് വൈദീകരെ പള്ളികളിൽ കയറ്റാതെ കോടതി വിധിയെ തുടരെ തുടരെ ധിക്കരിക്കുന്ന സമീപനമായിരുന്നു സമീപ കാലങ്ങളിൽ കണ്ടത്. ഓർത്തഡോക്സ് വൈദീകരെ പള്ളിയിൽ കയറ്റുന്നത് തടയണമെന്നാവശ്യപ്പെട്ട് കീഴ്‌ക്കോടതികളിൽ യാക്കോബായ വിഭാഗം ഹർജിയുമായി പോവുകയും താൽക്കാലിക സ്റ്റേ മേടിക്കുകയുമായിരുന്നു. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്നും പള്ളിയുടെ യഥാർത്ഥ ഉടമസ്ഥവകാശങ്ങൾ തങ്ങളുടെ പേരിലാണെന്നും ചൂണ്ടിക്കാണിച്ച് ഓർത്തഡോക്സ് വിഭാഗം കോടതിയെ സമീപിക്കുകയായിരുന്നു.

പെരുമ്പാവൂർ, പിറവം, കോതമംഗലം തുടങ്ങി വരുമാനം കൂടുതൽ ഉള്ള പള്ളികളിൽ ആണ് തർക്കം നിലനിൽക്കുന്നത്. ഇത്തരം പള്ളികളിൽ ഓർത്തഡോക്സ് വിഭാഗത്തിനെ കയറ്റാതെ ഇരിക്കുന്നതിന് വൻ കാവലാണ് യാക്കോബായ വിഭാഗങ്ങൾ ഒരുക്കിയിരിക്കുന്നത്. പള്ളി തർക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ സമവായ ചർച്ചകൾ നടത്തുന്നതിനിടയിലാണ് വീണ്ടും സുപ്രീം കോടതിയുടെ നിർദ്ദേശം വന്നിരിക്കുന്നത്.

പ്രതിപക്ഷം ഡോട്ട് ഇന്നിന്റെ ഫേസ്‌ബുക്ക് പേജ് പിന്തുടരൂ

വാർത്തകൾ വാട്സാപ്പിൽ ലഭ്യമാവാൻ താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

ലിങ്ക്

കേരളത്തിൽ ഡാമുകൾ തുറക്കുമെന്ന് ബൈബിളിൽ പറഞ്ഞിരുന്നതായി പെന്തകോസ്ത് പാസ്റ്റർ

രാഷ്ട്രീയത്തിൽ ഇടപെട്ട് യാക്കോബായ സഭ; ആർക്ക് വോട്ട് ചെയ്യണമെന്ന് ‘കൽപ്പന’: പ്രതിഷേധവുമായി വിശ്വാസികൾ

യേശുവിന്റെ കുഞ്ഞാടുകൾ കയ്യും കാലും വേണ്ടി വന്നാൽ തലയും വെട്ടുമെന്ന് വിളിച്ചു കൂവുകയാണ്; വീഡിയോ

 

Spread the love
Read Also  ബാവയെ മുൻനിർത്തി തമ്പു ജോർജ്ജും കൂട്ടരും യാക്കോബായ സഭയിൽ കൊള്ള നടത്തുന്നുവെന്ന് അൽമായ ഫോറം