മാഞ്ചസ്റ്ററിൽ നടന്ന ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ ന്യൂസീലന്‍ഡിനുമുന്നിൽ അടിയറവുപറഞ്ഞു. ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് 18 റണ്‍സ് തോല്‍വി. കീവീസിനെ ചേസ് ചെയ്ത ഇന്ത്യ 240 റണ്‍സ് വിജയലക്ഷ്യവുമായി പൊരുതിയെങ്കിലും 49.3 ഓവറില്‍ 221-ന് പുറത്തായി. ഇംഗ്ളണ്ടിനെതിരെയുള്ള ഒരു തോൽ വി ഒഴിച്ചാൽ മറ്റെല്ലാ കളികളിലും വിജയശ്രീലാളിതരായി തലയുയർത്തിനിന്ന ഇന്ത്യയുടെ ഇന്നിംഗ്സ് തുടക്കം പരിതാപകരമായിരുന്നു.

ആദ്യ അഞ്ച് റൺസിനിടെ മൂന്ന് മുൻ നിര വിക്കറ്റ് വീഴ്ത്തിയ കീവീസ് പേസർമാരുടെ മുന്നിൽ ഇന്ത്യ പതറുകയായിരുന്നു. മഴമൂലം നിർത്തിവെച്ച കഴിഞ്ഞ ദിവസത്തെ കളിയുടെ തുടർച്ചയായ ഇന്നു 92 റണ്‍സില്‍ ആറാം വിക്കറ്റ് നഷ്ടമായ ശേഷം ക്രീസില്‍ ഒന്നിച്ച രവീന്ദ്ര ജഡേജയും എം.എസ് ധോനിയും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 116 റണ്‍സ് ചേര്‍ത്ത് ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്ന പ്രതീക്ഷയുണര്‍ത്തിയിരുന്നു. എന്നാല്‍ 48-ാം ഓവറില്‍ ജഡേജയും 49-ാം ഓവറില്‍ ധോനിയും പുറത്തായതോടെ ഇന്ത്യയുടെ കയ്യിൽ നിന്നും കപ്പിലേക്കുളള പാത അകലുകയായിരുന്നു.

ധീരമായി ബാറ്റ് ചെയ്ത് ഇന്ത്യൻ കാണികളിൽ പ്രതീക്ഷ ഉണർത്തിയ രവീന്ദ്ര ജഡേജ 59 പന്തുകളിൽനിന്നും 77 റണ്‍സെടുത്തു വില്യംസിൻ്റെ ക്യാച്ചിലൂടെ പുറത്തായി. ഒപ്പം നിന്ന ധോണി 72 പന്തില്‍ നിന്നും 50 റണ്‍സെടുത്ത് റണ്ണൗട്ടാകുകയും ചെയ്തു.

ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം തന്നെ വന്‍ തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ അഞ്ചു റണ്‍സുള്ളപ്പോള്‍ ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റ്സ്മാന്‍മാരും മടങ്ങി. രോഹിത് ശര്‍മ (1), കെ.എല്‍. രാഹുല്‍ (1), ക്യാപ്റ്റന്‍ വിരാട് കോലി (1) എന്നിവര്‍ യാതൊരു സംഭാവനകളുമില്ലാതെ പുറത്തായി.

25 പന്തുകള്‍ നേരിട്ട് ആറു റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കിനെ മാറ്റ് ഹെന്റി മടക്കി. പിന്നാലെ ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ആറാം വിക്കറ്റില്‍ 47 റണ്‍സ് ചേര്‍ത്തു. 56 പന്തുകള്‍ നേരിട്ട് 32 റണ്‍സെടുത്ത ഋഷഭ് പന്തിനെ പുറത്താക്കി മിച്ചല്‍ സാന്റ്നറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ 62 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയേയും സാന്റ്നര്‍ തന്നെ മടക്കി.

.നേരത്തെ ആദ്യം ബാറ്റു ചെയ്ത കിവീസ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുത്തു. അതോടെ മഴ തുടങ്ങിയത് ഇന്ത്യയുടെ ഇന്നിംഗ്സ് അനിശ്ചിതത്വത്തിലായി. റിസര്‍വ് ദിനമായ ബുധനാഴ്ച പുനഃരാരംഭിക്കുകയായിരുന്നു. 46.1 ഓവറില്‍ അഞ്ചു വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാണ് ബുധനാഴ്ച പുതിയ പിച്ചിൽ കിവീസ് ഇന്നിങ്സ് ആരംഭിച്ചത്.

കളി പുനരാരംഭിച്ചപ്പോൾ തന്നെ 74 റണ്‍സെടുത്ത റോസ് ടെയ്‌ലറെ രവീന്ദ്ര ജഡേജ റണ്ണൗട്ടാക്കി. 90 പന്തുകള്‍ നേരിട്ടാണ് ടെയ്‌ലര്‍ 74 റണ്‍സെടുത്തത്. പിന്നാലെ 10 റണ്‍സെടുത്ത ടോം ലാഥത്തെ ഭുവനേശ്വറിന്റെ പന്തില്‍ ജഡേജ ക്യാച്ചെടുത്തു. അതേ ഓവറില്‍ തന്നെ ഭുവി മാറ്റ് ഹെന്റിയേയും പുറത്താക്കി. അത് ഇന്ത്യയുടെ പ്രതീക്ഷയെ ഉണർത്തിയെങ്കിലും ജഡേജ പുറത്തായതോടെ അതും വിഫലമായി.

Read Also  പാകിസ്ഥാനെ തകർത്ത ഇന്ത്യക്ക് 89 റൺസ് വിജയം ; രോഹിത് ശർമ്മയ്ക്ക് സെഞ്ച്വറി

ടോസ് നേടിയ കിവീസ് നായകന്‍ കെയ്ന്‍ വില്യംസന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്ണുള്ളപ്പോള്‍ തന്നെ കിവീസിന് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ നഷ്ടമായി. വൈകാതെ ഹെന്റി നിക്കോള്‍സും (28) മടങ്ങി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും റോസ് ടെയ്‌ലറും ചേര്‍ന്ന് മെല്ലപ്പോക്ക് കൂട്ടുകെട്ട് കിവീസിനെ 134-ല്‍ എത്തിച്ചു. 95 പന്തുകള്‍ നേരിട്ട് 67 റണ്‍സെടുത്ത വില്യംസണെ ചാഹല്‍ പുറത്താക്കുകയായിരുന്നു.

ന്യൂസിലാൻഡിൻ്റെ ജിമ്മി നീഷം (12), കോളിന്‍ ഗ്രാന്ദോം (16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ 10 ഓവറില്‍ 43 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ബുംറ, ചാഹല്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ഇന്ത്യയുടെ ബൗളിംഗ് നിരയായ ജസ്പ്രീത് ബുമ്ര, യുസ്വേന്ദ്ര ചെഹല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഇനി ഇന്ത്യൻ കളിക്കാർക്ക് സ്വന്തം കാണികൾക്കൊപ്പം ഗ്യാലറിയിലിരുന്ന് ഫൈനൽ കാണേണ്ടിവരും

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

.

LEAVE A REPLY

Please enter your comment!
Please enter your name here