ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മുസ്ലിം യുവാക്കൾക്ക് നേരെ വീണ്ടും ഹിന്ദുത്വ തീവ്രവാദ ആക്രമണം. റാ​ഞ്ചി​യി​ൽ ച​ർ​ച്ച്​ കോം​പ്ല​ക്​​സി​ന്​ സ​മീ​പം മ​ഹാ​ത്മാ ഗാ​ന്ധി മാ​ർ​ഗി​ൽ വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ സം​ഭ​വം. അ​മീ​ർ വ​സീം, അ​ൽ​താ​ഫ്​ അ​ലി, അ​ലി അ​ഹ്​​മ​ദ്​ എ​ന്നി​വ​രാ​ണ്​ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ക്രൂ​ര​മാ​യി മ​ർ​ദ​ന​മേ​റ്റ യു​വാ​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. അ​മീ​ർ വ​സീം ​ദോ​റ​ണ്ഡ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

കു​ർ​ത്ത​യും പൈജാമയും ധ​രി​ച്ച മൂ​വ​രും ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെയ്യുമ്പോൾ ഒ​രു ​സം​ഘം പ്ര​കോ​പ​ന​മൊ​ന്നു​മി​ല്ലാ​തെ ത​ട​യു​ക​യാ​യി​രു​ന്നു​വെ​ന്ന്​ വ​സീം പ​റ​ഞ്ഞു. തു​ട​ർ​ന്ന്​ ജ​യ്​ ശ്രീ​ റാം വി​ളി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​​ മ​ർ​ദി​ച്ചു. മർദ്ദിക്കുന്നവരുടെ എണ്ണം കൂടി വന്നതോടെ സ്​​ഥ​ല​ത്തു​നി​ന്ന്​ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നുവെന്നും ബി​ർ​സാ​മു​ണ്ഡ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സു​ര​ക്ഷ ജീ​വ​ന​ക്കാ​രാ​ണ്​ ത​ങ്ങ​ളെ ര​ക്ഷി​ച്ച​തെ​ന്നും വ​സീം വി​ശ​ദീ​ക​രി​ച്ചു.

അ​തി​നി​ടെ, സം​ഭ​വ​മ​റി​ഞ്ഞ്​ സ്ഥലത്തെത്തിയ സ​മു​ദാ​യ നേ​താ​ക്ക​ള​ട​ങ്ങു​ന്ന സം​ഘം യു​വാ​ക്ക​ളെ മ​ർ​ദി​ച്ച അ​ക്ര​മി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ എം.​ജി മാ​ർ​ഗി​ൽ ഗ​താ​ഗ​തം സ്​​തം​ഭി​പ്പി​ച്ചു. പി​ന്നീ​ട്​ പൊ​ലീ​സ്​ എ​ത്തി സ്​​ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

സ്​​ഥ​ല​ത്ത്​ പൊ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും സ​മാ​ധാ​നം പു​നഃ​സ്​​ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും സീ​നി​യ​ർ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ അ​നി​ഷ്​ ഗു​പ്​​ത അ​റി​യി​ച്ചു. അ​തി​നി​ടെ, ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ റാ​ഞ്ചി​യി​ൽ മു​സ്​​ലിം​ക​ൾ ‘ആ​ക്രോ​ഷ്​’ റാ​ലി സം​ഘ​ടി​പ്പി​ച്ചു.

രണ്ടാം നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ജയ് ശ്രീറാം വിളിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിങ്ങൾക്ക് നേരെ നിരവധി ആക്രമണങ്ങൾ ആണ് നടന്നിട്ടുള്ളത്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  പിന്നെയും മാറ്റി പറഞ്ഞു: മാറ്റി പറയുന്നത് പിള്ളയ്ക്കൊരു പുതിയ കാര്യമല്ല; അതുണ്ടാക്കുന്ന മുറിവുകൾ ആരുണക്കും?

LEAVE A REPLY

Please enter your comment!
Please enter your name here