Monday, January 17

ജയിൽ ടൂറിസത്തിന്റെ സാധ്യതകളുമായി കേരളം

ജയിൽ ടൂറിസത്തിന്റെ സാദ്ധ്യതകൾ തുറന്ന് കേരളവും. ​ജയി​ൽ വ​കു​പ്പാ​ണ്​ സം​സ്​​ഥാ​ന​ത്ത്​ ജ​യി​ൽ ടൂ​റി​സ​ത്തി​ന്​ വ​ഴി​യൊ​രു​ക്കു​ന്ന​ത്. തൃ​ശൂ​രി​ലെ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ വ​ള​പ്പി​ൽ ഒ​രു​ങ്ങു​ന്ന ജ​യി​ൽ മ്യൂ​സി​യ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യെ​ന്ന്​ ജ​യി​ൽ​വ​കു​പ്പ്​ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ത​ട​വു​കാ​രു​ടെ ഉ​ൽ​പ​ന്നം വി​റ്റ​ഴി​ക്കാ​ൻ സ്റ്റാളുകളും ടൂറിസത്തിന്റെ ഭാഗമായി നടപ്പിലാക്കും. സർക്കാരിൽനിന്ന്​ സാ​മ്പ​ത്തി​ക സഹാ​യം ല​ഭി​ച്ചാ​ൽ ഒ​രു വ​ർ​ഷ​ത്തി​ന​കം പ​ദ്ധ​തി സാധ്യമാകുമെന്നാണ് പ്ര​തീ​ക്ഷ.

പ​ണ​മ​ട​ച്ചാ​ൽ യൂ​നി​ഫോ​മി​ൽ ജ​യി​ൽ ഭ​ക്ഷ​ണ​വും ക​ഴി​ച്ച് ആ​ർ​ക്കും ഒ​രു​ദി​വ​സം ജ​യി​ലി​ൽ ത​ങ്ങാ​വു​ന്ന പദ്ധതിയുടെ ശുപാർശയാണ് ജയിൽ വകുപ്പ് സർക്കാരിന് കൈമാറിയത്. വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ തെലുങ്കാന പോലുള്ള ചില സംസ്ഥാനങ്ങളിലും ഇത്തരം പദ്ധതികൾ നിലവിലുണ്ട്. ജയിൽ ജീവിതവും ജയിലിൽ തടവുകാർ അനുഭവിക്കുന്ന മാനസിക വൈഷമ്യങ്ങൾ മനസ്സിലാക്കുകയും അത്തരം കാര്യങ്ങളെ മനസ്സിലാക്കി കുറ്റകൃത്യങ്ങളുടെ അളവ് ഒരു പരിധി വരെയെങ്കിലും കുറയ്ക്കാൻ കഴിയും എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ. ജ​യി​ൽ മ്യൂ​സി​യ​ത്തി​നും ഈ ​പ​ദ്ധ​തി​ക്കും സ​ർ​ക്കാ​ർ ഈ ​വ​ർ​ഷം ആ​റു​കോ​ടി രൂ​പ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ജയിൽ ടൂറിസം രംഗത്തുള്ളവർക്ക് കുറ്റവാളികളുമായി   ഇടപഴകാനാവില്ലെന്നു മാത്രം.

Spread the love
Read Also  28 വർഷങ്ങൾക്ക് ശേഷം കോൺഗ്രസിൽ നിന്നൊരു വനിതാ എം പി