Thursday, January 20

പുതിയ നിയമത്തില്‍ ബിഷപ്പിന് പ്രത്യേകനീതി പരാതി പോരാ ചോദ്യം ചെയ്യാന്‍ പോലും ഇനിയും തെളിവ് വേണമത്രെ

ബലാത്സംഗക്കേസില്‍ ആരോപിതനായ ബിഷപ്പിനെതിരായ പോലീസ് നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്കിയ ബലാത്സംഗക്കേസാണ് ഇനിയും അന്വഷണവഴിയില്‍ ഇഴഞ്ഞു നീങ്ങുന്നത്.

ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ. സുഭാഷിന്‍റെ നേതൃത്വത്തിലുള്ള ആറംഗ അന്വേഷണസംഘം ബിഷപ്പിനെതിരായ ബലാത്സംഗക്കേസ് അന്വേഷിക്കാന്‍ വെള്ളിയാഴ്ച ജലന്ധറില്‍ എത്തിയതാണ്. ജലന്ധറിലെത്തിയ അന്വേഷണസംഘം 3 വൈദികരടക്കം 12 പേരുടെ മൊഴിയെടുത്തു. അന്വേഷണസംഘം ഇന്ന് ജലന്ധര്‍ സിറ്റി പോലീസുമായി കൂടിക്കാഴ്ച നടത്തും.

പ്രത്യേക ആഹ്വാനപ്രകാരം ഇന്നലെ വിശ്വാസികള്‍ കൂട്ടത്തോടെ പള്ളിയിലെത്തിയിരുന്നുവെങ്കിലും ഇന്ന് ആളുകളുടെ വരവ് കുറഞ്ഞുവെന്നാണ് ജലന്ധറില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

തെളിവെടുപ്പ് പൂര്‍ത്തിയായ ശേഷം ബിഷപ്പിനെ ചോദ്യം ചെയ്താല്‍ മതി എന്നാണ് അന്വേഷണസംഘത്തിനുള്ള നിര്‍ദ്ദേശം എന്നാണ് അറിയാന്‍ കഴിയുന്നത്. തന്നെ സൂക്ഷിച്ചു നോക്കി എന്ന് ഒരു സ്ത്രീ പരാതിപ്പെട്ടാല്‍ സാധാരണക്കാരനെ അപ്പോള്‍ പിടിച്ചു കൊണ്ടുപോയി ഇടിച്ച് ചമ്മന്തിയാക്കുന്ന കേരള പോലീസാണ് ബിഷപ്പിനെ ഒന്നു ചോദ്യം ചെയ്യാന്‍ പോലും കാലതാമസം വരുത്തുന്നത്. തന്നെ ബിഷപ്പ് ബലാത്സംഗം ചെയ്തെന്ന കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തത് പുതിയ നിയമത്തിലെ ആനുകൂല്യം വല്ലതുമാണോയെന്ന് സംശയിക്കാം.

അങ്ങ് റോമില്‍ പോപ്പ് പോലും ബലാത്സംഗക്കാരായ പുരോഹിതന്മാരെ തള്ളിപ്പറഞ്ഞിട്ടും, ഇവിടെ പ്രതിയായ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തത് ഇടതുപക്ഷ സര്‍ക്കാറിന്‍റെ മതപ്രീണനമാണെന്ന് രാഷ്ട്രീയാക്ഷേപവുമുണ്ട്. സിസ്റ്റര്‍ അഭയ കൊല ചെയ്യപ്പെട്ട കേസ് എവിടെയാണോ ആവോ? അതോ സഭയിലെ ബലാത്സംഗത്തില്‍ സര്‍ക്കാരിനെന്ത് കാര്യം എന്നോ?

Spread the love