പ്രതീക്ഷക്കപ്പുറം പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ജെല്ലിക്കെട്ട് പിടിവിട്ടോടുകയാണ്. എസ് ഹരീഷിന്റെ മാവോയിസ്റ് ഇത്രമാത്രം വിഷ്വൽ സാധ്യതയുള്ള രചനയായിരുന്നോ എന്ന സംശയം ജനിപ്പിക്കുന്നതാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഇടപെടൽ. ഇരുട്ടിന്റെ മറവിൽ പായുന്നമൃഗവും മനുഷ്യനും മലയാള സിനിമയ്ക്കു പുതിയൊരു സംവേദന അന്തരീക്ഷമാണ് നൽകുന്നത്.
ഒരു ഗ്രാമത്തില്‍ കശാപ്പ് ശാലയില്‍ കൊണ്ട് വന്ന പോത്ത് വിരണ്ടു ഓടുന്നതും അതിനെ ചുറ്റി പറ്റിയുള്ള സംഭവങ്ങളുമാണ് സിനിമയുടെ കഥാഗതി. പോത്ത് തന്നെയാണ് ജല്ലിക്കെട്ടിലെ താരം. പോത്ത് സ്‌ക്രീനില്‍ വരുന്ന ഓരോ നിമിഷവും പ്രേക്ഷകരുടെ മനസ്സില്‍ വരുന്ന ഒരു ഭീതി പറഞ്ഞറിയിക്കാന്‍ പറ്റില്ല.


ലിജോയുടെ മുൻ ചിത്രമായ അങ്കമാലി ഡയറീസിലൂടെ സ്‌ക്രീനിൽ നിറഞ്ഞ ആന്റണി വർഗ്ഗീസെന്ന നായകനപ്പുറം ചെമ്പൻ വിനോദും ജാഫർ ഇടുക്കിയും സാബുമോനും പിന്നെ ഒരുപാട്‌ മനുഷ്യരും ചേർന്നൊഴുക്കിയ വിയർപ്പായി ജെല്ലിക്കാട്ടിന്റെ ഓരോ ഫ്രെയിമിനെയും കാണാം.
ഫസ്റ്റ് ഷോ കഴിഞ്ഞയുടൻ സംവിധായകൻ ലിജോ കുറിച്ചിട്ടത് അവൻ പറന്നെടാ എന്നാണ് .ജെല്ലിക്കെട്ട് പറക്കും മലയാള സിനിമയുടെ ഇതുവരെയുള്ള ആഖ്യാനചാരിത്രം കാറ്റിൽ പറത്തിക്കൊണ്ട് പറക്കും.
ടൈറ്റില്‍ കാര്‍ഡ് മുതല്‍ ക്ലൈമാക്‌സ് വരെ പടം നമ്മെ പിടിച്ചിരുത്തുന്ന  എടുത്തു പറയേണ്ട ഘടകം ബിജിഎം ആണ്.

ലിജോ ഇവിടെ ഗിരീഷ് ഗംഗാധരനെന്ന ക്യാമറാമാന്റെ ചാറു പിഴിഞ്ഞെടുത്തിരിക്കുന്നു എന്ന് പറഞ്ഞാൽപോലുംഅത്ഭുതമില്ല. പുതിയകാലത്ത് നമുക്ക് ലോകസിനിമയിലേക്കു കൂടി കൂട്ടിച്ചേർക്കാവുന്ന പേരാണ് ഇനി ലിജോ ജോസിന്റേത്. ഇതുമലയാളത്തിന്റെ ന്യൂ വേവാണ്. ചില കരീബിയൻ- തമിഴ് വിഷ്വലുകൾ ഒഴിവാക്കായിരുന്നു എന്ന അടിക്കുറിപ്പോടെ.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  വിശ്വമാനവികതയുടെ എഴുത്തുകാരനാണ് അയ്മനം ജോൺ: എസ്. ഹരീഷ് 'പ്രതിപക്ഷ'ത്തോടു സംസാരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here