ജാമിയ മിലിയ സർവ്വകലാശാലയിലെ പോലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തായി. പോലീസ് സർവ്വകലാശാല കാമ്പസിൽ പ്രവേശിച്ചു ലൈബ്രറിയിൽ ഇരിക്കുന്ന വിദ്യാർത്ഥികളെ തല്ലുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ പോലീസ് സർവ്വകലാശാല കാമ്പസിൽ കയറി മർദ്ദിച്ചിട്ടില്ലെന്ന കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ വാദം പൊളിയുകയാണ്. ലൈബ്രറിയിൽ വായിച്ചുകൊണ്ടിരുന്ന പെൺകുട്ടികൾ ഉൾപ്പെടയുള്ളവരെ തല്ലുന്ന തിന്റെ സി സി ടി വി ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. പൗരത്വവിരുദ്ധസമരത്തെ നേരിടാനായി ഡിസംബർ 15 ലെ ദില്ലി പോലീസിന്റെ നടത്തിയ അതിക്രമത്തിന്റെ ദൃശ്യമാണ് ഇന്ന് പുറത്തായത്. ജാമിഅ കോ ഓർഡിനേഷൻ കമ്മിറ്റി ആണ് വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പുറംലോകത്തെത്തിച്ചത് 

ജാമിയയിലെ ഓൾഡ് റീഡിങ് ലൈബ്രറിയിലെ എം എ, എം ഫിൽ സെക്ഷനിൽ വായിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികളെ തല്ലുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും തങ്ങളെ ഉപദ്രവിക്കരുതെന്നു കുട്ടികൾ അഭ്യർത്ഥിച്ചിട്ടും ഇത് ചെവിക്കൊള്ളാതെ ഒരു സംഘം പോലീസ് വിദ്യാർത്ഥികളെ ലാത്തികൊണ്ടടിക്കുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. സി സി ടി വി ദൃശ്യം പോലീസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ദില്ലി പോലീസ് കാമ്പസിനുള്ളിൽ കയറി വിദ്യാർത്ഥികളെ മർദ്ദിച്ചിട്ടില്ലെന്ന ആഭ്യന്തര മന്ത്രി അമിത്ഷായുടെ വാദം ഇതോടെ പൊളിയുകയാണെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. നിരപരാധികളായ വിദ്യാർത്ഥികളെയാണ് ദില്ലി പോലീസ് തല്ലിയതെന്നും പോലീസിനെതിരെ നടപടിയെടുത്തില്ലെങ്കിൽ അവരുടെ രാഷ്ട്രീയലക്ഷ്യം ജനങ്ങൾക്കും ബോധ്യമാകുമെന്നും പ്രിയങ്ക പറഞ്ഞു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  സി എ എ വിരുദ്ധസമരം ശക്തം ; കേരളത്തിലെ മാധ്യമ പ്രവർത്തകർ കസ്റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here