കേന്ദ്ര സർക്കാർ പാസ്സാക്കിയ വിവാദമായ പൗരത്വ നിയമ ഭേദഗതിക്കെതിരേ സമാധാനപരമായി പ്രതിഷേധം നടത്തുന്നവർക്ക്‌ നേരെ അക്രമികൾ പോലീസിന്റെ റോൾ ഏറ്റെടുക്കുന്നതിൽ പ്രതിഷേധമുയരുകയാണ്. വിദ്യാർത്ഥികൾക്കുനേരെ വീണ്ടും വെടിവെയ്പ്പ്. ജാമിയ മിലിയ സര്‍വകലാശാല ഗെയ്റ്റിന് സമീപമായിരുന്നു ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിന്റെ വെടിവെപ്പ്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് സമരക്കാർക്കുനേരെ സംഘപരിവാർ അക്രമികളുടെ വെടിവെയ്പ്പ് .

ശനിയാഴ്ച ഷഹീൻ ബാഗിൽ പൗരത്വവിരുദ്ധസമരം നടത്തിയ സ്ത്രീകൾക്ക് നേരെ ഒരാൾ വെടിയുതിർത്തിരുന്നു. കഴിഞ്ഞ ദിവസം ജാമിയയിൽ അപ്രതീക്ഷിതമായി സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ജാമിയ മിലിയ സര്‍വകലാശാലയുടെ അഞ്ചാം നമ്പര്‍ ഗെയ്റ്റിന് സമീപമാണ് വെടിവെപ്പുണ്ടായത്. അക്രമികള്‍ വെടിവെയ്പ്പ് നടത്തിയശേഷം ഓടി രക്ഷപ്പെട്ടതായും പ്രദേശവാസികള്‍ പറഞ്ഞു.

ജാമിയ മിലിയ സർവ്വകലാശാല ഗേറ്റിനു സമീപമുണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ജാമിയ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ പോലീസ് നോക്കിനില്‍ക്കെ നടത്തിയ വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റിരുന്നു.

പൗരത്വവിരുദ്ധ സമരം ആരംഭിച്ച ഘട്ടത്തിൽ ഉത്തർപ്രദേശിലും കർണാടകയിലും വെടിവെയ്പ്പിൽ പ്രതിഷേധക്കാർക്കു ജീവഹാനി സംഭവിച്ചിരുന്നു. ഇതിനെതിരെ വലിയ ജനരോഷമാണ് ഉയർന്നത്. ഇതേത്തുടർന്നാണ് ഹിന്ദുത്വസംഘടനയിൽ പെട്ട യുവാക്കൾ നേരിട്ട് രംഗത്തിറങ്ങി വെടിവെയ്പ്പിലൂടെ സമരക്കാരെ നേരിടുന്നത്. തുടർച്ചയായി സംഘപരിവാർ അക്രമികൾ സമരക്കാരെ ജീവഹാനി നടത്താനായി ആസൂത്രണം ചെയ്യുന്ന അക്രമപ്രവണതയ്ക്കു നേരെ ദേശവ്യാപകമായി വലിയ ആശങ്കയുയരുകയാണ്.

Read Also  `ഹൃദയത്തകരാറുള്ള ആ നവജാതശിശു` ജിഹാദിയുടെ വിത്തെന്ന് സംഘപരിവാർ പ്രവർത്തകൻ

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here