Monday, January 24

കാശ്മീർ വീണ്ടും പ്രശ്ന രൂക്ഷിതമാകുന്നു. ബി ജെ പി സംസ്ഥാന സെക്രട്ടറിയും സഹോദരനും വെടിയേറ്റു മരിച്ചു.

ബി ജെ പി സംസ്ഥാന സെക്രട്ടറി അനിൽ പരിഹാറും (52) സഹോദരനായ അജീതും (55)  ഇന്നലെ രാത്രി തീവ്രവാദിആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് കാശ്മീരിൽ കനത്ത സൈനിക ജാഗ്രത നിലവിൽ വന്നു. ഇന്നലെ രാത്രിയാണ് അനിലും സഹോദരനും തപൽ മൊഹല്ലയിലെ വ്യാപാര ശാല അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ ക്ലോസ് റേഞ്ചിൽ നിന്നും വെടിയേറ്റത്. പലതരത്തിലുള്ള ആക്രമണങ്ങൾക്ക് സമീപകാല ജമ്മു കാശ്മീർ സാക്ഷ്യം വഹിച്ചെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണ് ഇവിടെ  കൊല്ലപ്പെട്ടതെന്നത് പ്രത്യേകം ശ്രദ്ധേയമാകുന്നു. 

കൊലപാതകം നടന്ന് നിമിഷങ്ങൾക്കകം  തന്നെ പാർട്ടി പ്രവർത്തകർ അനിൽ പരിഹാറിൻ്റെ വീടിനു മുൻപിൽ തടിച്ചുകൂടുകയും പൊലീസിനെ അവിടേക്ക് പ്രവേശിക്കുന്നതിൽ നിന്നും തടയുകയും ചെയ്തു. സമീപകാലത്ത് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നിട്ടുള്ള ജമ്മു കാശ്മീരിലെ സാമൂദായിക അസമത്വം ഏറെയുള്ള കിസ്ത്വാറിലാണ് കൊലപാതകം നടന്നതെന്നതും പൊലീസിനു  തലവേദന സൃഷ്ടിക്കുന്നു. 2001 ൽ തീവ്രവാദി ആക്രമണത്തിൽ 17 ഹിന്ദുക്കൾ ഇവിടെ കൊലചെയ്യപ്പെട്ടിരുന്നു. 2013 ലും സമാനരീതിയിലുള്ള ആക്രമണം നടന്ന സ്ഥലമാണിവിടം. 

ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്, ബിജെപി അധ്യക്ഷൻ അമിത് ഷാ,  കോൺഗ്രസ് സി പി എം നേതാക്കൾ,  ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള തുടങ്ങിയവർ  കൊലപാതകത്തിൽ ശക്തമായി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. 

 

Spread the love
Read Also  കാശ്മീരികൾക്കെതിരായ ആക്രമണങ്ങളിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കോടതി നോട്ടീസ്

Leave a Reply