Monday, June 1

‘ഞായറാഴ്ച ജനതാ കർഫ്യു പ്രഖ്യാപിച്ചു’ ആരും മാർച്ച് 22 നു പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി

രാജ്യത്തു കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ മാര്‍ച്ച് 22 ഞായറാഴ്ച ആരും പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ഏര്‍പ്പെടുത്തുന്ന കര്‍ഫ്യൂ ആണ് ഞായറാഴ്ച ഉണ്ടാകേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഞായറാഴ്ച രാവിലെ ഏഴ് മണിമുതല്‍ രാത്രി ഒന്‍പത് വരെ ആരും പുറത്തിറങ്ങരുത്‌. ജനതാ കര്‍ഫ്യൂ നടപ്പാക്കാന്‍ സംസ്ഥാനങ്ങളും സംഘടനകളും മുന്നിട്ടിറങ്ങണം. ഫോണിലൂടെ ഈ സന്ദേശം പ്രചരിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ് എന്ന് വിശദീകരിച്ച പ്രധാനമന്ത്രി എല്ലാ ജനങ്ങളും ഈ പ്രതിസന്ധിയെ അതീവ ഗൗരവമായി തന്നെ കാണണമെന്നും ആവശ്യപ്പെട്ടു. ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് ഓരോരുത്തരും വിട്ട് നില്‍ക്കണം. വരുന്ന കുറച്ച് ആഴ്ചകള്‍ എല്ലാവരും അവരവരുടെ വീടുകളില്‍ തന്നെ തുടരണം. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ കൃത്യമായും പിന്തുടരണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. 65 വയസ്സിനുമേൽ പ്രായമുള്ളവർ വീടിനുള്ളിൽതന്നെ കഴിയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ടുമാസമായി ദശലക്ഷക്കണക്കിന് ആളുകളാണ് രാവും പകലുമില്ലാതെ ആശുപത്രികളിലും വിമാനത്താവളങ്ങളിലും അവനവനെ
നോക്കാതെ മറ്റുള്ളവര്‍ക്കു വേണ്ടി കഷ്ടപ്പെടുന്നത്. ഇവര്‍ക്കുള്ള അഭിവാദനവും പ്രോത്സാഹനവും എന്ന നിലയില്‍ മാര്‍ച്ച് 22ന് അഞ്ചുമണിക്ക് വാതില്‍, ബാല്‍ക്കണി, ജാലകങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് അഞ്ചുമിനിട്ട് കൈകള്‍ അടിക്കുകയും മണി മുഴക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  കോവിഡിനെ ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്താനുള്ള പരിശോധനാസംവിധാനവുമായി അമേരിക്ക

Leave a Reply

Your email address will not be published.