Monday, January 17

ബിജെപി മുഖപത്രം ജന്മഭൂമിക്കെതിരെ ഹിന്ദു പാർലമെന്റ് മാനനഷ്ടകേസ് ഫയൽ ചെയ്തു

ബിജെപി മുഖപത്രം ജന്മഭൂമിക്കെതിരെ ഹിന്ദു പാർലമെന്റ് മാനനഷ്ടക്കേസ് ഫയൽ ചെയ്തു. നവംബർ 10ന് പുറത്തിറങ്ങിയ ജന്മഭൂമി പത്രത്തിൽ “പമ്പയിലെ സംഘർഷം മുഖ്യമന്ത്രിയുടെ ഗൂഢാലോചന” എന്ന തലക്കെട്ടിൽ പ്രസദ്ധീകരിച്ച വാർത്തയിൽ ഹിന്ദു പാർലമെന്റിനെ അപകീർത്തിപ്പെടുത്തുന്നുവെന്ന് കാണിച്ചാണ് മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുയുന്നത്.

ഹിന്ദു പാർലമെന്റും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെ ഭാഗമായാണ് കലാപം ഉണ്ടായത് എന്ന തരത്തിൽ ജന്മഭൂമി വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് ശബരിമല വിഷയത്തിൽ ബിജെപിക്കെതിരെ ഹിന്ദു പാർലമെന്റ് സ്വീകരിക്കുന്ന നിലപാടുകൾക്ക് നേരെ കരിവാരി തേക്കാനുള്ള നീക്കമാണെന്നും അതിനാൽ വാർത്തയെക്കുറിച്ച് പത്രത്തിന്റെ ഒന്നാം പേജിൽ ക്ഷമാപണം നടത്താൻ ജന്മഭൂമി തയ്യാറാവുകയോ അല്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ തയ്യാറാവുകയോ ചെയ്യണമെന്നാണ് ഹിന്ദു പാർലമെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

നായാടി മുതൽ നമ്പൂതിരി വരെയുള്ള ഹിന്ദു സമുദായ സംഘടനകളുടെയും 29 ഹിന്ദു ട്രസ്റ്റുകളുടെയും അപെക്സ് ബോഡിയായ ഹിന്ദു പാർലമെന്റിനെ സംഘടനയുമായി യാതൊരു ബന്ധവുമില്ലാത്ത രാഹുൽ ഈശ്വറിന്റെ സംഘടനയുമായി ജന്മഭൂമി പത്രം ചിത്രീകരിക്കുകയും ചെയ്തുവെന്നും മനനഷ്ടകേസിൽ പറയുന്നു.

Spread the love
Read Also  ബി.എസ്.എൻ.എൽ. കേരളയുടെ പേരിൽ ശബരിമല വിഷയത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച് ജനം ടിവി

Leave a Reply