ഏഷ്യയെ തന്നെ ലജ്ജിപ്പിക്കുന്ന തരത്തിലാണു ജപ്പാൻ സൈനികർക്കുവേണ്ടിയൊരുക്കിയിരിക്കുന്ന വാർത്ത. സൈനികരുടെ ‘സന്തോഷ’ത്തിനായി യുവതികളെ ലൈംഗികാടിമകളാക്കുന്ന രീതിയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നുകൊണ്ടിരിക്കുകയാണു. രണ്ടാം ലോകയുദ്ധകാലത്ത് ‘കംഫർട്ട് വുമൺ’ എന്നു പേരിട്ടു വിളിച്ച ലൈംഗിക അടിമകളെക്കുറിച്ചുള്ള വിവരമാണു ഇപ്പോൾ വിവാദമായത്. ഇപ്പോഴും ഈ സമ്പ്രദായം തുടരുന്നു എന്നാണു ടോക്കിയോവിൽനിന്നും പുറത്തുവരുന്ന വിവരം. ലൈംഗിക അടിമകളാക്കാനാണെന്ന വിവരം വെളിപ്പെടുത്താതെ യുവതികളെ ഉന്നത തൊഴിൽ വാഗ്ദാനം നൽകിയും നിർബന്ധിച്ചും ഭീക്ഷണിപ്പെടുത്തിയും ചതിയിൽപെടുത്തിയും പ്രലോഭിപ്പിപ്പിച്ചും മറ്റുമാണു സൈനികർക്കിടയിലെത്തിക്കുന്നത്

മനുഷ്യാവകാശപ്രവർത്തകർ വിഷയം ഏറ്റെടുത്തുകഴിഞ്ഞു.  രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജപ്പാന്റെ സ്വാധീന മേഖലകളായ കൊറിയ, തയ്‌വാൻ, ചൈന, ഓസ്‌ട്രേലിയ, ഫിലിപ്പീന്‍സ്, ഇന്തൊനീഷ്യ എന്നിവിടങ്ങളിൽ നിന്ന് യുവതികളെ സൈനികരുടെ ലൈംഗികനിവൃത്തിക്കു വേണ്ടി നിർബന്ധപൂർവം എത്തിക്കുകയായിരുന്നു ജപ്പാൻ സർക്കാർ. അതേ രീതി പിന്തുടർന്നുകൊണ്ട് ലൈംഗിക അടിമകളെ കെണിയിലൂടെ വിലയ്ക്ക് വാങ്ങുന്ന ഞെട്ടിക്കുന്ന വാർത്തയാണു വിവാദമായിരിക്കുന്നത്. ജപ്പാനിലെ പ്രമുഖമാധ്യമമായ ജപ്പാൻ ടൈംസാണു വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

ഇതോടെ രണ്ടാം ലോകമഹായുദ്ധകാലത്തിൻ്റെ ചരിത്രം തിരുത്തി എഴുതേണ്ട അവസ്ഥയാണെന്ന് ചരിത്രകാരന്മാർ പറയുന്നു.  ഏഷ്യൻ രാജ്യങ്ങളിൽ നിന്നും  രണ്ട് ലക്ഷത്തിൽപരം യുവതികളെ ലൈംഗികത്തൊഴിലിനായി എത്തിച്ചുവെന്നാണ് കണക്ക്. ഇതിൽ ഭൂരിഭാഗം ലൈംഗിക അടിമകളും കൊറിയയിൽ നിന്നുള്ളവരാണെന്നാണു രേഖകൾ വ്യക്തമാക്കുന്നത്. വിലയ്ക്കുവാങ്ങുന്ന സ്ത്രീകൾക്ക് യുവത്വം നഷ്ടപ്പെടുന്നതോടെ ഇവരെ പുറംതള്ളുന്നു എന്നാണു മനുഷ്യാവകാശപ്രവർത്തകരുടെ കണ്ടെത്തൽ. മധ്യവയസ് മുതലുള്ള  ഇവരുടെ ജീവിതം വലിയ ദുരന്തമാണു 

രണ്ടാം ലോകമഹായുദ്ധകാലത്ത് 70 സൈനികർക്ക് ഒരാൾ എന്ന നിലയിൽ ലൈംഗിക അടിമകളെ നൽകണമെന്ന് ഇംപീരിയൽ ജാപ്പനീസ് ആർമി സർക്കാരിനോട് ആവശ്യപ്പെട്ടെന്നു തെളിയിക്കുന്ന രേഖകളാണു ജപ്പാനിലെ ക്യോഡോ വാർത്താ ഏജൻസി പുറത്തു വിട്ടിരിക്കുന്നത്. ലക്ഷക്കണക്കിനു യുവതികളെ നിർബന്ധിത ലൈംഗികവൃത്തിയിലേക്കു ജാപ്പനീസ് സർക്കാർ തള്ളിവിട്ടുവെന്ന ആരോപണങ്ങളെ സ്ഥിരീകരിക്കുന്ന രേഖകളാണു പുറത്തായതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് ഏഷ്യൻ രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണു.

ഇത്തവണ 23 രേഖകളാണു ക്യോഡോ വാർത്താ ഏജൻസി പുറത്തുവിട്ടിരിക്കുന്നത്. ഏപ്രിൽ 2017 മുതൽ 2019 വരെയുള്ള കാലഘട്ടത്തിലേതാണു രേഖകൾ. ജാപ്പനീസ് കോൺസുലേറ്റുകളും മറ്റുരാജ്യങ്ങളുടെ എംബസികളും തമ്മിലുള്ള ലൈംഗിക രഹസ്യ ഇടപാടുകളുടെ രേഖകളുടെ പൂർണവിവരങ്ങൾ ഉണ്ടെന്നാണ് വാർത്ത. 1993 ലെ ‘കൊണോ സ്റ്റേറ്റ്മെന്റ്’ എന്ന പേരിലാണത്രെ ഈ രേഖകൾ അറിയപ്പെട്ടിരുന്നത്. ജാപ്പനീസ് വിദേശകാര്യമന്ത്രിക്ക് ജിനാനിലെ കോൺസുൽ ജനറൽ എഴുതിയ കത്തുകളുടെ വിശദാംശങ്ങളൂം രേഖകളിൽ ഉൾപ്പെടുന്നു.

ലൈംഗികത്തൊഴിലിനായി ഭൂരിഭാഗം സ്ത്രീകളെയും സൈന്യം പലയിടത്തും വീടുകളിൽ നിന്ന് തട്ടിക്കൊണ്ടു വന്നതാണെന്നാണു അറിയുന്നത്. ഫാക്ടറികളിലും ഹോട്ടലുകളിലും ജോലി നൽകാമെന്ന സൈന്യത്തിന്റെ  വ്യാജ പത്രപരസ്യം കണ്ട് ജോലി തേടി വന്നവരെ ലൈംഗിക അടിമകളാക്കി ഉപയോഗിക്കുകയായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണു ഇപ്പോൾ അന്താരാഷ്ട്രതലത്തിൽ മനുഷ്യാവകാശപ്രവർത്തകരുടെ ഇടയിൽ ചർച്ചയാകുന്നത്

Read Also  ബിഎസ്എഫ് ചരിത്രത്തിലെ ആദ്യ വനിതാ 'പട്ടാളക്കാരി' തനു ശ്രീ തന്റെ പട്ടാള ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു

മാത്രമല്ല ലൈംഗിക അടിമകളെ വേണമെന്ന ആവശ്യം ക്വിഗാഡോയിലെ കൗൺസൽ ജനറൽ അയച്ച സന്ദേശത്തിലുണ്ട്. നാല് ലക്ഷത്തോളം സ്ത്രീകളാണ് രണ്ടാംലോകമഹായുദ്ധകാലത്തിൽ നിർബന്ധിത ലൈംഗികവൃത്തിക്ക് ഇരയായിട്ടുള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് . യുദ്ധതടവുകാരെ സൈനികർ ലൈംഗികമായി ഉപയോഗിക്കുന്നത് തടയുക, ലൈംഗിക രോഗങ്ങൾ പകരാതിരിക്കുക, എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സൈനിക ലൈംഗികസ്ഥാപനങ്ങളെ ജപ്പാൻ പ്രോത്സാഹിപ്പിച്ചിരുന്നത് എന്നായിരുന്നു ന്യായീകരണം

ജപ്പാന്റെ അധിനിവേശം ലൈംഗികത്തൊഴിൽ വൻതോതിൽ ഈ മേഖലയിൽ വർധിപ്പിച്ചതായി കോൺസുൽ ജനറൽ പറയുന്നു. ഗെയ്‌ഷകൾ എന്ന പേരിൽ അറിയപ്പെടുന്ന ജാപ്പനീസ് നർത്തകിമാരായ 101 പേർ, കൊറിയയിൽ നിന്നുള്ള 228 ഓളം ലൈംഗിക അടിമകൾ, മറ്റുരാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്ന 201 ഓളം പേർ നിലവിൽ ഇവിടെ ഉണ്ട്. ഏപ്രിൽ മാസത്തോടെ 500 ഓളം സ്ത്രീകളെകൂടി അനുവദിക്കണമെന്നും കത്തിൽ പറയുന്നു. ഈ വാർത്തയാണു ജപ്പാൻ ടൈംസ് ആദ്യം പുറത്തുവിട്ടത്.

മാത്രമല്ല ജാപ്പാനീസ് അധികൃതർക്ക് സ്ത്രീകളെ ലൈംഗികവ്യാപാരസ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിക്കുന്നതിൽ പങ്കുണ്ടെന്നു തെളിയിക്കുന്നതാണ് പുറത്തു വന്ന രേഖകൾ. ജാപ്പാനീസ് സൈനികരുടെ ലൈംഗിക അടിമയായിരുന്ന കൊറിയൻ സ്ത്രീയുടെ വെളിപ്പെടുത്തലോടെയാണ് ‘കംഫർട്ട് വുമൺ’ എന്ന വിഭാഗത്തിൽപെടുന്ന ലൈംഗിക അടിമകളുടെ ജീവിതം വിദേശമാധ്യമങ്ങൾ ഇപ്പോൾ കൊണ്ടാടുന്നുണ്ട്.

ഏതാനു വർഷം മുമ്പ് ജപ്പാന്റെ വിദേശകാര്യമന്ത്രി ഫുമിയോ കിഷിദ തങ്ങളുടെ ഭാഗത്തെ ഈ വീഴ്ച പരസ്യമായി അംഗീകരിച്ചതും ശ്രദ്ധേയമാണു. എന്നിട്ടും ജാപ്പനീസ് സൈനികരുടെ ക്രൂരമായ പീഡനങ്ങളും അതിക്രമങ്ങള്‍ക്കും ഇരയായ ഈ യുവതികളെ സംരക്ഷിക്കാനുള്ള ബാധ്യത ജപ്പാൻ ഏറ്റെടുക്കുന്നില്ല എന്നാണു പരാതി. ഇക്കൂട്ടരെ സംരക്ഷിക്കുമെന്ന് വിദേശകാര്യമന്ത്രിയുടെ വെളിപ്പെടുത്തലോടെ അത് അഭിനന്ദാർഹമായ തീരുമാനം എന്നായിരുന്നു ദക്ഷിണ കൊറിയന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്. 2015 ൽ തന്നെ ഈ വിഷയത്തിൽ ജപ്പാനും ദക്ഷിണ കൊറിയയും തമ്മിൽ വലിയ തർക്കങ്ങളുണ്ടാവുകയും ഒടുവിൽ  ഒത്തുതീർപ്പ് ശ്രമത്തിൻ്റെ ഭാഗമായി ജപ്പാൻ 9 മില്യൺ ഡോളർ സഹായധനം നൽകി തടിയൂരുകയുമായിരുന്നു.

courtesy : The Guardian

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here