സിപിഐ സ്ഥാനാർത്ഥിയായി യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ നേതാവ് ജാസ്മിൻ ഷാ മത്സരിക്കുന്നുവെന്ന വാർത്തകൾ പുറത്ത് വരുന്നതിനിടെ സംഘടന യ്ക്കുള്ളിൽ പോര് മുറുകുന്നു. ഒരു വിഭാഗം സംഘടനാ നേതാക്കൾ ജാസ്മിൻ ഷാ മത്സരിക്കുന്നതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

സിപിഐ പിന്തുണയോടെ വയനാട്ടിൽ മത്സരിക്കുമെന്നാണ് പുറത്ത് വരുന്ന വാർ ത്തകൾ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ജാസ്മിൻ ഷാ കൂടി ക്കാഴ്ച നടത്തിയെന്നും സീറ്റ് സംബന്ധിച്ച ധാരണകൾ ഉണ്ടാക്കിയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ജാസ്മിൻ ഷായെ സ്ഥാനാർത്ഥിയാക്കി നിർത്തിയാൽ പതിനായിര ക്കണക്കിന് അംഗങ്ങളുള്ള യുണൈറ്റഡ് നേഴ്സസ് അസോസിയേഷനിലെ അംഗങ്ങ  ളുടെയും കുടുംബങ്ങളുടെയും വോട്ടുകൾ തങ്ങൾക്കനുകൂലമാക്കാം എന്നാണ് പാർട്ടി കണക്ക് കൂട്ടുന്നത്. വയനാട്ടിലെ ആദിവാസി ഊരുകളിൽ പ്രളയ സമയത്ത് ജാസ്മിൻ ഷായും യുണൈറ്റഡ് നേഴ്സസ് അസോസിയേഷനും സഹായവുമായി എത്തിയതു മെല്ലാം ഗുണകരമായേക്കുമെന്ന വിലയിരുത്തലാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ ജാസ്മിൻ ഷായെ പോലെ സംഘടനയുടെ നേതൃത്വ നിരയിൽ നിൽക്കുന്ന ഒരാൾ ഏതെങ്കിലും ഒരു പാർട്ടി ചിഹ്നത്തിൽ മത്സരിച്ചാൽ അത് സ്വതന്ത്രമായി നിലനിൽക്കുന്നുവെന്ന് പറയുന്ന സംഘടനയ്ക്ക് ദോഷമാണെന്നും സംഘടനയെ ഒരു പ്രത്യക വിഭാഗത്തിന്റെ, ഒരു പ്രത്യക രാഷ്ട്രീയ പ്രസ്ഥാനത്തിന്റേതായി മാത്രം ആളുകൾ കാണുവാൻ തുടങ്ങുകയും ഇത് സംഘടനയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന മറ്റ് രാഷ്ട്രീയ ചിന്തകൾ ഉള്ളവരെ പ്രതിസന്ധിയിലാക്കുമെന്നും ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും കുറ്റപ്പെടുത്തുന്നു. “രാഷ്ട്രീയത്തിനതീതമായി നേഴ്‌സുമാരുടെ അവകാശങ്ങൾക്ക് വേണ്ടി നിലനിൽക്കുന്ന സംഘടനയാണ് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ. എന്നാൽ ഇതിന് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ചായ്‌വ് വന്നാൽ സംഘടനയുടെ പിളർപ്പിലേക്കായിരിക്കും അത് നയിക്കുക”യെന്ന് യുഎൻഎയിലെ ഒരംഗം പ്രതിപക്ഷം ഡോട്ട് ഇന്നിനോട്‌ പറഞ്ഞു.

“രാഷ്ട്രീയത്തിനതീതമായി നേഴ്‌സുമാരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുകയും അതെല്ലാം നേടിയെടുക്കാനും ഇത്രനാളും കൊണ്ട് സാധിച്ചെങ്കിൽ ഇനിയും അത്തരത്തിൽ നിലനിൽക്കാനായിരിക്കും യുഎൻഎയുടെ തീരുമാനം. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ തൊഴുത്തിൽ കൊണ്ടുപോയി യുഎൻഎ കെട്ടാൻ ഞങ്ങൾ സമ്മതിക്കില്ല.” മറ്റൊരംഗം പറഞ്ഞു. സംഘടനയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങളും ചിന്തകളും ഉള്ളതാണ്. എന്നാൽ അവരെയെല്ലാം ഒരു പ്രത്യക സംഘടനയുടെ രാഷ്ട്രീയത്തിന്റെ മേൽ സംഘടനയുടെ പേരിൽ കൊണ്ടെത്തിക്കുംമെന്നത് വ്യാമോഹം മാത്രമാണെന്ന് മറ്റൊരു അംഗം വ്യക്തമാക്കി.

ഫെബ്രുവരി 14-ന് യുഎൻഎ നിർമ്മിച്ച് നൽകുന്ന വീടിന്റെ ഉദ്‌ഘാടനം നിർവഹി ക്കുന്നത് കാനം രാജേന്ദ്രൻ ആണ്. പ്രസിഡന്റ് സ്ഥാനത്തുള്ള ജാസ്മിൻ ഷായുടെ നീക്കങ്ങൾ സംഘടനയുടെ സ്വതന്ത്ര നിലപാടുകൾക്ക് തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗം പ്രവർത്തകർ കരുതുന്നത്.

ഔദ്യോഗികമായി ഇക്കാര്യത്തിൽ തീരുമാനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും സിപിഐ ഒരു പൊതുസ്വതന്ത്രനായ സ്ഥാനാർത്ഥിയെ തേടുന്നുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ മുതൽ ജാസ്മിൻ ഷായുടെ പേര് ഉയർന്ന് വരുന്നുണ്ട്. ഫെബ്രുവരി 14-ന് നടക്കുന്ന പരിപാടിയിൽ കാനം രാജേന്ദ്രൻ പങ്കെടുക്കുന്നുവെന്നതും ഇത്തരം ഊഹാപോഹങ്ങൾക്ക് ശക്തി പകർന്നിരിക്കുകയാണ്. കഴിഞ്ഞ ലോക്സഭാ തിര ഞ്ഞെടുപ്പിൽ ജാസ്മിൻ ഷാ തൃശൂരിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ജാസ്മിൻ ഷാ സിപിഐ സ്ഥാനാർത്ഥിയായി മത്സരിക്കുകയാണെങ്കിൽ അത് യുഎൻഎ എന്ന ഏറ്റവും വലിയ നേഴ്‌സുമാരുടെ സംഘടനയുടെ പിളർപ്പിലേക്കായിരിക്കും നയിക്കുക.

ആദിവാസികൾക്ക് വേണ്ടി നിന്നതിന് പൊലീസ് ബലാൽസംഗം ചെയ്ത സോണി സോറിയുമായി അഭിമുഖം

ഇന്ത്യൻ ഭരണകൂടം ‘അർദ്ധ വിധവ’കളാക്കിയ കാശ്മീർ സ്ത്രീകളുടെ കണ്ണീരിന് ശമനം ഉണ്ടാകുമോ?

അംബേദ്ക്കറുടെ പ്രതിമയാണ് ഞങ്ങൾക്കാവശ്യം വംശീയവാദിയായ ഗാന്ധിയുടേതല്ല; ഘാന സർവകലാശാല പ്രൊഫസർ ഒബതാല കംബോൺ

 

Read Also  തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരിക്കാൻ സിപിഐ ആനി രാജയെ ഇറക്കുന്നു

3 COMMENTS

 1. LDF ന്റെ സ്വതന്ത്രനായി നിന്നാൽ UDF സൈബർ അക്രമം, തിരിച്ചാണെങ്കിൽ UDF അക്രമം.
  ഇതിലെ സത്യാവസ്ഥ വളരെ ലളിതമാണ്.

  1. സ്വതന്ത്രനായി മത്സരിച്ചാൽ രാഷ്ട്രീയ പാർട്ടികൾക്ക് പിന്നിൽ നാലാമതോ അഞ്ചാമതോ ഫിനിഷ് ചെയ്യാം (കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ UNA നേടിയത് അത് മാത്രം)

  2.ഇത്തവണ ഒരു സിറ്റ് നഴ്സിംഗ് സംഘടനക്ക് ഏതെങ്കിലും മുന്നണി മാറ്റി വച്ചാൽ അത് നഴ്സിംഗ് സമൂഹത്തിന് കിട്ടിയ അംഗീകാരമാണ്.

  3. പൊതുസമ്മതരായി ജനങ്ങളുടെ വോട്ട് വാങ്ങി സ്വതന്ത്രരായി മത്സരിക്കാൻ ലഭിക്കുന്ന UNA ക്ക് അവസരം

  4. അധികാരം ലഭിച്ചാൽ UNA അത് ഉപയോഗപ്പെടുത്തും എന്ന ശത്രുക്കളുടെ ന്യായമായ ഭയം.

  5.ലോക്സഭ സീറ്റ് എന്നത് കടയിൽ പോയി വാങ്ങുന്ന ഒന്നല്ല എന്ന് നഴ്സുമാർ മനസ്സിലാക്കിയാൽ അവർക്ക് വേണ്ടി പാർലമെന്റിൽ ശബ്ദം ഉയർത്താൻ ജാസ്മിൻ ഷ MP ഉണ്ടാവും.

  NB :ഏറ്റവും വലിയ മണ്ടന്മാർ UNA പിളരും എന്ന് ചിന്തിക്കുന്നവരാണ്. കാരണം മത്സരിക്കാൻ UNA സെക്രട്ടേറിയേറ്റും സംസ്ഥന സമിതിയും അംഗീകാരം കൊടുത്താൽ ജാസ്മിൻ ഷാ മത്സരിക്കും, UNA സംഘടന ശക്തി ജാസ്മിൻ ഷാ എന്ന സ്വതന്ത്രനു വേണ്ടി രംഗത്തിറങ്ങും.

 2. UNA എന്ന സംഘടന പിളരും എന്നതൊക്കെ ചില മലർപ്പൊടിക്കാരുടെ സ്വപ്നം മാത്രമാണ്.

 3. ജാസ്മിൻഷാ എന്നും ഏത് തീരുമാനവും എടുത്തിരുന്നത് നേഴ്‌സിങ് മേഖലയുടെ ഉന്നമനത്തിനായി ആയിരുന്നു എന്നത് ഞങ്ങൾക്ക് അറിയാം. ഈ തീരുമാനവും ഞങ്ങൾക്കായി ആണെന്ന് ഞങ്ങൾക്ക് ഉറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here