Wednesday, January 19

ഉത്തർപ്രദേശിൽ ജവഹർലാൽ നെഹ്രുവിന്റെ പ്രതിമ പൊളിച്ചു മാറ്റി

ബിജെപി നേതൃത്വത്തിലുള്ള യോഗി ആദിത്യനാഥ്‌ സർക്കാർ ഉത്തർപ്രദേശിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ പ്രതിമ പൊളിച്ചുമാറ്റി. അലബഹാദിലെ ബല്‍സാന്‍ ചൗരയിലുണ്ടായിരുന്ന പ്രതിമയാണ് നീക്കം ചെയ്തത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കുംഭമേളയോടനുബന്ധിച്ച് നഗരം സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് പ്രതിമ നീക്കം ചെയ്തതെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാൽ സമീപത്ത് തന്നെയുണ്ടായിരുന്ന ആർഎസ്എസ് ആചാര്യൻ ദീന്‍ ദയാല്‍ ഉപാധ്യായയുടെ പ്രതിമ അധികൃതർ നീക്കം ചെയ്തട്ടില്ല.

രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്ന നടപടിയാണിതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. നടപടിക്കെതിരെ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരും പ്രദേശത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രവര്‍ത്തകര്‍ പ്രതിമ നീക്കം ചെയ്യാനെത്തിയ ക്രെയിന്‍ തടഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മുദ്രാവാക്യം വിളിച്ചു. എന്നാൽ റോഡിന്റെ മധ്യസ്ഥലത്ത് നിന്നിരുന്നതിനാലാണ് നെഹ്രുവിന്റെ പ്രതിമ നീക്കം ചെയ്തതെന്നാണ് അധികൃതർ പറയുന്നത്. അതെ പ്രദേശത്ത് തന്നെ സ്ഥിചെയ്യുന്ന ദീന്‍ ദയാല്‍ ഉപാധ്യായയുടെ പ്രതിമ എന്തു കൊണ്ട് നീക്കം ചെയ്തില്ലെന്നും ചെയ്തില്ലെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം.

Spread the love
Read Also  ജ്യോതിരാദിത്യ സിന്ധ്യയെ വെടിവച്ചു കൊല്ലുമെന്ന ഭീഷണിയുമായി ബിജെപി എംഎൽഎയുടെ മകൻ