Thursday, January 20

അലീമുദ്ദീൻ അൻസാരിയെ കൊലപ്പെടുത്തിയ പശു ഭീകരരെ മധുരം നൽകി സ്വീകരിച്ച് കേന്ദ്ര മന്ത്രി

ജാര്‍ഖണ്ഡിലെ രാംഗറില്‍ കഴിഞ്ഞ വർഷം ജൂണ്‍ 29ന് ബീഫ് കടത്തി എന്നാരോപിച്ച് ഗോസംരക്ഷക ഗുണ്ടകള്‍ കൊലപ്പെടുത്തിയ ട്രക്ക് ഡ്രൈവര്‍ അലിമുദ്ദീന്‍ അന്‍സാരിയുടെ ഘാതകരായ ബജ്റംഗ്ദൾ പ്രവർത്തകരെ സ്വീകരിച്ച് കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹ. കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് പുറത്തിറങ്ങിയ 8 പേർക്കാണ് ജയന്ത് സിന്‍ഹ മധുരവും ഹാരവും നൽകി സ്വീകരിച്ചത്.

 

അൻസാരിയുടെ കൊലയിൽ പ്രാദേശിക ബിജെപി യൂണിറ്റിനും പങ്കുണ്ടെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ആകെ 12 പ്രതികളുള്ള കേസിൽ 11 പേരെ അതിവേഗ വിചാരണ കോടതി കഴിഞ്ഞ മാര്‍ച്ചില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഒരാൾ പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ഹോമിലേക്ക് അയക്കുകയാണ് ഉണ്ടായത്. രാജ്യത്ത് പശുവിന്റെ പേരിൽ നടക്കുന്ന കോലായിലെ ആദ്യത്തെ വിധിയായിരുന്നു അൻസാരിയുടെ കേസിലേത്.

Spread the love
Read Also  '56 ഇഞ്ചിന്റെ പ്രഹരമേറ്റത് പരിശീലകൻ അദ്വാനിക്ക്': മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി