Wednesday, January 19

തമിഴ്‌നാട്ടുകാരി ഭര്‍ത്താവിന്റെ ലിംഗം മുറിച്ചു; കാമുകനൊപ്പം ഒളിച്ചോടി

കാമുകനുമായി ശാരീരകബന്ധത്തിലേര്‍പ്പെടുന്നത് കണ്ടുകൊണ്ടുവന്ന ഭര്‍ത്താവിന്റെ ലിംഗം കടിച്ചുമുറിച്ച ശേഷം കാമുകനോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ദമ്പതികള്‍ നാടകം കാണാന്‍ പോയതായിരുന്നു. ജയന്തി എന്ന 45കാരിയാണ് പോലീസ് പിടിയിലായതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

കര്‍ഷകനായ ഭര്‍ത്താവിനോടൊപ്പം നാടകം കാണാന്‍ പോയതായിരുന്നു ജയന്തി. ഇടയ്ക്ക് ജയന്തിയെ കാണാതായി. ഒരു മണിക്കൂറിന് ശേഷവും അവര്‍ മടങ്ങിയത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് കാമുകനുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഭര്‍ത്താവ് ചെന്താമരയുടെ കണ്ണില്‍ പെട്ടത്. അവിടെ വച്ച് പിടിയുംവലിയും നടന്നപ്പോള്‍ ഭര്‍ത്താവിന്റെ മുണ്ടഴിഞ്ഞുപോയി. ആ തക്കത്തിനാണ് അയാളുടെ ലിംഗം കടിച്ചു മുറിച്ച ശേഷം ജയന്തി കാമുകനൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ചത്.

ചോര വാര്‍ന്നൊലിച്ച ചെന്താമരയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രകാശ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. ചെന്താമര സുഖം പ്രാപിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു. കുറ്റം ഏറ്റുപറഞ്ഞ ജയന്തിയെ റിമാന്റ് ചെയ്തിട്ടുണ്ട്. അവരിപ്പോള്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

Spread the love
Read Also  കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍: അരികുവല്‍ക്കരിക്കപ്പെട്ടവരെ തല്ലിക്കൊല്ലാന്‍ പുതിയ ന്യായം