Saturday, January 29

മഴക്കെടുതിയില്‍ ബന്ധു നിയമനം മുങ്ങി; ഇ പി ജയരാജന് വ്യവസായവും കായികവും; ഉന്നത വിദ്യാഭ്യാസം പ്രത്യേക വകുപ്പ്

 

 

ബന്ധു നിയമന അഴിമതിയുടെ പേരില്‍ മന്ത്രിസഭയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ശ്രീ. ഈപി ജയരാജന്‍ തിരകെ മന്ത്രിസഭയിലെത്തുന്നു. മുന്‍പ് വഹിച്ചിരുന്ന വ്യവസായ, വാണിജ്യ, കായികവകുപ്പുകള്‍ തിരിച്ചു നല്‍കും. സിപിഎം സംസ്ഥാന സെക്രെട്ടറിയറ്റ്‌ യോഗത്തിനുശേഷം പാര്‍ട്ടിസെക്രടറി കോടിയേരി ബാലകൃഷ്ണനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.  68 കാരനായ ശ്രീ ജയരാജന്‍ കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയാണ്.

ഇപ്പോള്‍ വ്യവസായവകുപ്പിന്റെ ചുമതല വഹിക്കുന്ന ശ്രീ എസി മൊയ്തീന്‍ തദ്ദേശസ്വയംഭരണ മന്ത്രിയാകും. വിദ്യാഭ്യാസമന്ത്രിയില്‍നിന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് വേര്‍പെടുത്താനുള്ള പുതിയ തീരുമാനവും എല്‍ ഡി എഫിനോട്‌ ശുപാര്‍ശ ചെയ്യുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ശ്രീ കെടി ജലീലിനായിരിക്കും ചുമതല.

ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി ഉന്നതവിദ്യാഭ്യാസ രംഗത്തെ വേണ്ടവണ്ണം ശ്രദ്ധിക്കുന്നില്ലെന്ന പരാതി ഇടതുപക്ഷസംഘടനകളില്‍ നിന്നുപോലും ഉയര്‍ന്നിരുന്നു.

Spread the love